Image

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന

Published on 27 June, 2020
 കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന

ന്യുഡല്‍ഹി: കള്ളപ്പണകേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. സ്‌റ്റെര്‍ലിംഗ് ബയോടെക് ലിമിറ്റഡുമായി ബന്ധപ്പെട്ട് 5000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ് ഉയര്‍ന്നിരുന്നു. തട്ടിപ്പിനു ശേഷം കമ്പനി ഉടമകളായ നിതിന്‍, ചേതന്‍ സന്ദേശര സഹോദരന്മാര്‍ നൈജീരിയിലേക്ക് കടന്നിരുന്നു. ഇവരെ തിരിച്ചെത്തിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമം തുടരുകയാണ്. 

കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ ഏജന്‍സി നേരത്തെ പട്ടേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് 65വയസ്സ് കഴിഞ്ഞുവെന്നും കൊവിഡ് മാര്‍ഗരേഖ പാലിച്ച് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും പട്ടേല്‍ മറുപടി നല്‍കി. ഇതിന് പിന്നാലെ ശനിയാഴ്ച രാവിലെ വീട്ടില്‍ റെയ്ഡ് നടന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക