Image

മ്യൂസിക്‌ മെസേജ്‌ യൂറോപ്പില്‍ വീഡിയോ സംഗീത ആല്‍ബം ഒരുക്കുന്നു

Published on 30 May, 2012
മ്യൂസിക്‌ മെസേജ്‌ യൂറോപ്പില്‍ വീഡിയോ സംഗീത ആല്‍ബം ഒരുക്കുന്നു
വിയന്ന: നൃത്തത്തിലും, സംഗീതത്തിലും താല്‌പര്യമുള്ള പ്രവാസി മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായി 2012 ജൂണ്‍ 15 മുതല്‍ മ്യൂസിക്‌ മെസേജിന്റെ പുതിയ വീഡിയോ സംഗീത ആല്‍ബത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.

മൂന്നു പതിറ്റാണ്ടായി ക്രിസ്‌തീയ സന്ദേശങ്ങള്‍ ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന മ്യൂസിക്‌ മെസേജ്‌, നൃത്ത പ്രാധാന്യമുള്ള ഗാനങ്ങളും, പ്രാര്‍ത്ഥന ചൈതന്യം നല്‍കുന്ന ഗാനങ്ങളുമാണ്‌ യൂറോപ്പിന്റെ പ്രകൃതിഭംഗി പശ്ചാത്തലമാക്കി ചിത്രീകരിക്കുന്നത്‌.

പ്രശസ്‌ത ക്യാമറമാനും, ഏഷ്യാനെറ്റ്‌ പ്രോഗ്രാം ഡയറക്‌ടറുമായ (യു.എസ്‌.എ) ബിജു സക്കറിയ ഛായഗ്രഹണം നിര്‍വഹിക്കുന്നു. പ്രശസ്‌ത സംഗീത സംവിധായകനും, പ്രമുഖ വചന പ്രഘോഷകനും, അനേകം വീഡിയോ ആല്‍ബങ്ങളുടെ സംവിധായകനുമായ സണ്ണിസ്റ്റീഫനാണ്‌ ചിത്രീകരണത്തിന്‌ നേതൃത്വം നല്‍കുന്നത്‌.

കേരളത്തിലെ പ്രധാന ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന ഈ വീഡിയോ സംഗീത ആല്‍ബങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‌പര്യമുള്ളവര്‍ ഒറ്റയ്‌ക്കോ/ഗ്രൂപ്പുകളായോ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ കാരക്കാട്ട്‌ (വിയന്ന)-0069 919 472 163 jkarakkattu@gmail.com India: 91-974 5072790 messagemission@hotmail.com
മ്യൂസിക്‌ മെസേജ്‌ യൂറോപ്പില്‍ വീഡിയോ സംഗീത ആല്‍ബം ഒരുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക