Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുപ്പ്‌ ജൂലൈ 22 ന്‌

ജോര്‍ജ്‌ തോട്ടപ്പുറം Published on 30 May, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുപ്പ്‌ ജൂലൈ 22 ന്‌
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2013-2014 വര്‍ഷത്തേക്കുള്ള ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ജൂലൈ 22 ഞായറാഴ്‌ച നടത്തുവാന്‍ തീരുമാനിച്ചു. മെയ്‌ 20-ാം തീയതി പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച തീരുമാനം ഉണ്ടായത്‌. നോമിനേഷന്‍ കമ്മറ്റി ചെയര്‍മാനായി ജോണ്‍ ഇലയ്‌ക്കാട്ടും, ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി പി.ഒ. ഫിലിപ്പും തെരഞ്ഞെടുക്കപ്പെട്ടു. ഭരണസമിതിയിലേക്കുള്ള ഇരുപത്‌ സ്ഥാനങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. നോമിനേഷന്‍ നല്‍കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 22 ഉം, പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 8 മാണ്‌.

തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം ജൂലൈ 22 ഞായറാഴ്‌ചയായിരിക്കും. തെരഞ്ഞെടുപ്പ്‌ സംബന്ധമായുള്ള ചോദ്യങ്ങള്‍ക്ക്‌ ജോണ്‍ ഇലയ്‌ക്കാട്ട്‌ 773 272 1842, പി.ഒ. ഫിലിപ്പ്‌ 630 969 6848 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്‌.
ചിക്കാഗോ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുപ്പ്‌ ജൂലൈ 22 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക