Image

വാഷിങ്ടൺ അപ്പീൽ കോർട്ട് ജഡ്ജിയായി ജസ്റ്റിസ് വിജയശങ്കറെ ട്രംപ് നോമിനേറ്റ് ചെയ്തു

പി.പി.ചെറിയാൻ Published on 27 June, 2020
വാഷിങ്ടൺ അപ്പീൽ കോർട്ട് ജഡ്ജിയായി ജസ്റ്റിസ് വിജയശങ്കറെ ട്രംപ് നോമിനേറ്റ് ചെയ്തു

വാഷിങ്ടൺ ഡി.സി: -  ജസ്റ്റിസ്  വിജയശങ്കറെ വാഷിങ്ടൺ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ കോർട്ട് ഓഫ് അപ്പീൽസ് ജഡ്ജിയായി പ്രസിഡൻറ് ട്രംപ് നോമിനേറ്റ് ചെയ്തുതു ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ജൂൺ 25-ന് വൈറ്റ് ഹൗസ് പുറത്തുവിട്ടു.
ജസ്റ്റിസ് ഡിപ്പാർട്മെൻറ് അപ്പലേറ്റ് സെക്ഷൻ ഓഫ് ക്രിമിനൽ ഡിവിഷൻ ഡെപ്യൂട്ടി ചീഫാണ് ഇപ്പോൾ വിജയശങ്കർ. രാജ്യ തലസ്ഥാനത്തെ ഏറ്റവും ഉയർന്ന കോടതിയിലേക്ക് വിജയശങ്കറുടെ 15 വർഷത്തേക്കുള്ള നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്.
ജസ്റ്റിസ് ഡിപ്പാർട്മെൻറിൽ ചേരുന്നതിനു മുമ്പ് വാഷിംങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും വെർജീനlയ യൂണിവേഴ്സിസിറ്റി ലോ സ്കൂളിൽ നിന്നും ജെ.ഡിയും (Juris doctor) കരസ്ഥമാക്കിയ ശേഷം വെർജിനിയ ലൊ റിവ്യൂവിൽ നോട്സ് എഡിറ്ററായിരുന്നു.
അമേരിക്കൻ യൂണിവേഴ്സിറ്റി വാഷിംങ്ടൺ കോളജ് ഓഫ് ലോയിൽ അസോസിയേറ്റ് പ്രൊഫസറായും വിജയശങ്കർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വിശിഷ്ട സേവനത്തിന് ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് സ്പെഷ്യൽ അച്ചീവ്മെന്റ് അവാർഡുകൾ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾക്ക് വിജയശങ്കർ അർഹനായിട്ടുണ്ട്.
see also
വാഷിങ്ടൺ അപ്പീൽ കോർട്ട് ജഡ്ജിയായി ജസ്റ്റിസ് വിജയശങ്കറെ ട്രംപ് നോമിനേറ്റ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക