Image

ബിന്‍ലാദനെ രക്തസാക്ഷിയെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, പ്രതിപക്ഷം പ്രതിഷേധിച്ചു

Published on 26 June, 2020
ബിന്‍ലാദനെ രക്തസാക്ഷിയെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, പ്രതിപക്ഷം പ്രതിഷേധിച്ചു
ഇസ്‌ലാമാബാദ്: കൊല്ലപ്പെട്ട അല്‍ഖാഇദ തലവന്‍ ഒസാമ ബിന്‍ലാദനെ പാര്‍ലമന്‍െറില്‍ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പുലിവാല് പിടിച്ചു. പാകിസ്താന്‍ പാര്‍ലമന്‍െറായ നാഷനല്‍ അസംബ്ലിയില്‍ വ്യാഴാഴ്ചയാണ് ഇംറാന്‍ വിവാദ പ്രസ്താവന നടത്തിയത്.

പാകിസ്താനെ കുഴക്കിയ സംഭവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന വേളയിലായിരുന്നു ഇംറാന്‍െറ പരാമര്‍ശം. പാക് വ്യോമമേഖലയില്‍ കടന്ന അമേരിക്കക്കാര്‍ അബട്ടബാദില്‍ വെച്ച് ഒസാമ ബിന്‍ലാദനെ വധിച്ചുവെന്ന് പറഞ്ഞ ഇംറാന്‍ വളരെ പെട്ടന്ന് രക്തസാക്ഷിത്വം വരിച്ചുവെന്നാക്കി.

‘അതിനു ശേഷം ലോകം മുഴുവന്‍ നമ്മെ കുറ്റപ്പെടുത്തി. ഒരു സുഹൃദ് രാജ്യം അറിയിക്കാതെ നമ്മുടെ രാജ്യത്തെത്തി ഒരാളെ കൊന്നു. ഇത് വലിയ അപമാനമാണ്. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ 70,000 പാകിസ്താനികള്‍ മരിച്ചു’ ഇംറാന്‍ പറഞ്ഞു.

‘ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍ നമ്മള്‍ അമേരിക്കയെ സഹായിച്ചു. എന്നാല്‍, എന്‍െറ രാജ്യം അപമാനം നേരിട്ടു. ഭീകരതക്കെതിരെയുള്ള യുദ്ധത്തെ സഹായിച്ച മറ്റൊരു രാജ്യവും ഇങ്ങനെ വിമര്‍ശിക്കപ്പെട്ടിട്ടില്ല. എന്നാല്‍, അഫ്ഗാനിസ്താനിലും അവര്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെങ്കിലും അതിന്‍െറ കുറ്റവും പാകിസ്താനാണ്’ ഇംറാന്‍ ഖാന്‍ പരിതപിച്ചു. നാഷനല്‍ അസംബ്ലിയില്‍ ഇംറാന്‍ നടത്തിയ പരാമര്‍ശത്തിന്‍െറ വിഡിയോ വളരെ പെട്ടന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

ഇംറാന്‍ ഖാന്‍െറ പ്രസ്താവനക്കെതിരെ പ്രതിപക്ഷ കക്ഷിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ് (എന്‍) രംഗത്ത് വന്നു. ‘ബിന്‍ ലാദന്‍ ഭീകരവാദിയാണ്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത് രക്തസാക്ഷിയെന്നാണ്. പതിനായിരങ്ങളെ കൂട്ടക്കൊല ചെയ്തതിന് പിന്നിലെ സൂത്രധാരനാണ് അയാള്‍.’ പി.എം.എല്‍ നേതാവ് ഖ്വാജ ആസിഫ് പറ!ഞ്ഞു.

നേരത്തെ പാക് പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിന്‍ലാദനെ ഭീകരവാദി എന്നു വിളിക്കാന്‍ ഇംറാന്‍ ഖാന്‍ വിസമ്മതിച്ചിരുന്നു.

2011 മെയ് രണ്ടിന് പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിന് സമീപമുള്ള അബോട്ടബാദിലെ ഒളിത്താവളത്തില്‍ വെച്ചാണ് കൊടും ഭീകരനായ ലാദനെ അമേരിക്കന്‍ സേന വധിച്ചത്.


Join WhatsApp News
Mariakutty Joseph.TX 2020-06-27 05:34:29
Do you Know?. russians are paying Taliban to murder American Soldiers and trump knew it but did nothing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക