Image

മഹാനഗരവും അനാഥപ്രേതങ്ങളും (ശങ്കര്‍, ഒറ്റപ്പാലം)

Published on 26 June, 2020
മഹാനഗരവും അനാഥപ്രേതങ്ങളും (ശങ്കര്‍, ഒറ്റപ്പാലം)
മുംബൈ മഹാനഗരംവിറങ്ങലിച്ചു നില്‍ക്കുന്നു
നവരസങ്ങള്‍ക്ക് പ്രസക്തിയില്ലിന്നിവിടെ
ഉള്ളതുരണ്ടുരസങ്ങള്‍മാത്രം. ബീഭത്സം, ഭയാനകം
പെരുമയുള്ളആശുപത്രിവരാന്തകളില്‍ നിരയായ്
കെട്ടിമുറുക്കി നിവര്‍ത്തികിടത്തിയ അനാഥപ്രേതങ്ങള്‍
പ്രതീക്ഷയോടെകാത്തുകിടപ്പാണവര്‍….വരും-
പ്രിയപ്പെട്ടവരവര്‍ ആര്‍ദ്രഹൃദയത്തോടെ
പക്ഷെ വന്നതില്ലവിടാരുംതങ്ങളെത്തേടി
സ്‌നേഹബന്ധങ്ങള്‍അകന്നകന്നു പോകുന്നു
വീടും പൂട്ടിയവര്‍സ്ഥലംവിട്ടു പോയീടുന്നു
പോയവര്‍ പോകട്ടെ…അവരുടെവിധി എന്നാകാം..
സ്വയംമഹാമാരിയില്‍ നിന്നു രക്ഷ നേടാനായ്
സ്വന്തവും ബന്ധവുംമറന്നോടിയകലുന്ന പലരും
അനാഥപ്രേതങ്ങള്‍ പലതവിടെഎത്തുന്നു
ദാദര്‍ശിവാജി പാര്‍ക്കിലെവൈദ്യുതിശ്മശാനത്തില്‍
സ്‌നേഹാര്‍ദ്രമാംയാത്രയയ്പ്പില്ലചടങ്ങില്ല പകരം
വൈദ്യുതിസ്ഫുലംഗങ്ങളവരെചാരമാക്കീടുന്നു
ഇടതടവില്ലാതെവൈദ്യുതിയന്ത്രങ്ങളിരമ്പുന്നു
ശവങ്ങളെചിതാഭസ്മമായ്മാറ്റീടുന്നു
രക്തത്തിന് ജാതിമതഭേദമില്ലായെന്നാലും-
ചിതാഭസ്മത്തിനും മതഭേദമില്ലാതാക്കുന്നുകാലം
ജാതിമതമേതായാലുംകൊറോണപ്രേതത്തെ
കൈപ്പറ്റാനാരുമില്ലിന്നിവിടെമഹാനഗരത്തില്‍
തനിക്കു തന്‍ ജീവന്‍ താന്‍ വലുതെന്നു പുതിയമതം!
നവരസങ്ങളുള്ളിലൊതുക്കിചിട്ടയിലങ്ങിനെ
സര്‍വ്വാലങ്കാരവിഭൂഷിതയായ്എന്നുംവിലസിയ നഗരം
ഇന്നിതാ നിസ്സഹായതയില്‍ദൈന്യംമരവിച്ചങ്ങിനെ നില്പൂ
ഇതികര്‍ത്തവ്യതാമൂഢരായി പാവം പൊതുജനങ്ങളും
അന്തംവിട്ടുനില്പ്പതാ നേതാക്കളും നാടുവാഴിക്കൂട്ടങ്ങളും

ശങ്കര്‍, ഒറ്റപ്പാലം
ksnottapalam@gmail.com

Join WhatsApp News
Sudhir Panikkaveetil 2020-06-27 07:31:57
എത്ര വേഗം ജീവിതം മാറി മറയുന്നു എല്ലാ ശക്തികളും നഷ്ടപ്പെട്ട് വിലപിക്കാൻ മാത്രം കഴിയുന്ന നിസ്സഹായത. മുംബൈ നഗരിയുടെ പ്രൗഢിയെല്ലാം നഷ്ടപ്പെട്ടത് കവി വരച്ചിടുന്നു. ജാതിയും മതവും പ്രശ്നമല്ലാത്ത കൊറോണ അതിനടിമയായ മനുഷ്യനെ പഠിപ്പിക്കുന്ന കോലാഹലം. എത്ര നാൾ ??
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക