Image

മൂന്ന് ഇന്ത്യന്‍ അമേരിക്കക്കാരെ ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി ആദരിച്ചു

Published on 30 May, 2012
 മൂന്ന് ഇന്ത്യന്‍ അമേരിക്കക്കാരെ ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി ആദരിച്ചു
ന്യൂയോര്‍ക്ക്: ജനാധിപത്യ മൂല്യങ്ങളും തത്വങ്ങളും സംരക്ഷിക്കുന്നതിനായി രൂപീകരിച്ച യുഎസിലെ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനയായ ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി മൂന്ന് ഇന്ത്യന്‍ അമേരിക്കക്കാരെ ഏഷ്യന്‍ ഹെറിറ്റേജ് വാര്‍ഷിക അത്താഴവിരുന്നില്‍ ആദരിച്ചു. 23ന് വൈകിട്ട് ഏഴിന് ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സിലുള്ള 77 നോള്‍വുഡ് ഏവിലെ റോയല്‍ പാലസില്‍ നടന്ന വിരുന്നിലാണ് സമഗ്ര സംഭാവന നല്‍കിയ മൂന്ന് ഇന്ത്യന്‍ വംശജരെ ആദരിച്ചത്. 

വെസ്റ്റ്‌ചെസ്റ്ററിലെ ഇന്ത്യന്‍ അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റായ തൃപ്തി ഷാഎനിഗ്മ ഗ്രൂപ്പ് ഓഫ് ലാബോറട്ടറി വൈസ് പ്രസിഡന്റായ ഡോ.അതീക് ഭട്ട് എന്നിവരെ പേഴ്‌സണ്‍സ് ഓഫ് ദ് ഇയര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. റിയല്‍ എസ്റ്റേറ്റ് വ്യവസായിയും ട്രൈസ്റ്റേറ്റിലെ ഹിന്ദുക്ഷേത്രം ചെയര്‍മാനുമായ ഡോ. ഓം.പി. ധിമാന് പ്രത്യേക പുരസ്‌കാരവും നല്‍കി ചടങ്ങില്‍ ആദരിച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗം റോബര്‍ട്ട്.ജെ.കാസ്റ്റലി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് റോബര്‍ട്ട് അസ്റ്റോറിനോ, വെസ്റ്റ്‌ചെസ്റ്റര്‍ ജിഒപി ചെയര്‍മാന്‍ ഡഗ്ലസ് എ.കൊളേറ്റി, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ജിഒപി ചെയര്‍മാന്‍ എഡ്‌വേര്‍ഡ് കോക്‌സ്, ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി ചെയര്‍മാന്‍ ജെതീന്ദര്‍ കെ.അബ്ബി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. 
 മൂന്ന് ഇന്ത്യന്‍ അമേരിക്കക്കാരെ ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി ആദരിച്ചു
 മൂന്ന് ഇന്ത്യന്‍ അമേരിക്കക്കാരെ ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി ആദരിച്ചു
 മൂന്ന് ഇന്ത്യന്‍ അമേരിക്കക്കാരെ ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി ആദരിച്ചു
 മൂന്ന് ഇന്ത്യന്‍ അമേരിക്കക്കാരെ ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക