Image

മാസ് ലുക്കില്‍ 'കടുവാക്കുന്നേല്‍ കുറുവാച്ചന്‍'; മോഷന്‍ പോസ്റ്റര്‍

Published on 26 June, 2020
മാസ് ലുക്കില്‍ 'കടുവാക്കുന്നേല്‍ കുറുവാച്ചന്‍'; മോഷന്‍ പോസ്റ്റര്‍

സുരേഷ് ഗോപിയുടെ കരിയറിലെ 250-ാമത്തെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ' കടുവാക്കുന്നേല്‍ കുറുവാച്ചന്‍' എന്ന മാസ് കഥാപാത്രത്തെയാണ് സുരേഷ് ഗോപിക്ക് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നടന്‍മാരായ മമ്മൂട്ടി,മോഹന്‍ലാല്‍, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങിയവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവച്ചു.

ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്. അര്‍ജ്ജുന്‍ റെഡ്ഡിക്ക് സം?ഗീതമൊരുക്കിയ തെലുങ്ക് സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ധന്‍ രാമേശ്വറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ. സിഐഐ, പാവാട തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷിബിന്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക