Image

പാടാം നമുക്ക് പാടാം - ഡബ്ല്യൂ എം. സി. സംഗീത സന്ധ്യ ഇന്ന്

Published on 26 June, 2020
പാടാം നമുക്ക് പാടാം - ഡബ്ല്യൂ എം. സി. സംഗീത സന്ധ്യ ഇന്ന്

ന്യൂ ജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ പ്രൊവിന്‍സുകളെ പങ്കെടുപ്പിച്ചുകൊണ്ട് മനോഹരമായ സംഗീത സായാഹ്നം ഒരുക്കുന്നു. ഇന്ന് അമേരിക്കന്‍ സെന്‍ട്രല്‍ സമയം വൈകിട്ട് 7:00 മണിയോടെ ആരംഭിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ സംഗീതത്തില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള താരങ്ങളുടെ ഒരു നിര തന്നെ അണി നിരന്നു കഴിഞ്ഞതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ശ്രീ ആന്‍ഡ്രൂ ജേക്കബ് പറഞ്ഞു. പാട്ടുകാരന്‍ കൂടി ആയ സിജി ആനന്ദ് (ന്യൂ ജേഴ്സി) മോഡറേറ്റര്‍ ആയിരിക്കും.

ഡാളസില്‍ നിന്നും ഡി. എഫ്. ഡബ്ല്യൂ. പ്രോവിന്‌സിനെ പ്രതിനിധീകരിച്ചു ശ്രീമതി ഷൂജാ ഡേവിഡ്, ഹൂസ്റ്റണില്‍ നിന്നും ആന്‍ഡ്രൂസ് ജേക്കബ്, ന്യൂ യോര്‍ക്കില്‍ നിന്നും ലക്ഷ്മി നായര്‍, ചിക്കാഗോയില്‍ നിന്നും ശാന്തി ജെയ്‌സണ്‍, ടോറോണ്ടോ യില്‍ നിന്നും ശില്പാ നായര്‍, ഫിലാഡെല്‍ഫിയയില്‍ നിന്നും ബിജു എബ്രഹാം, വാഷിംഗ്ടണ്‍ ഡി. സി. യില്‍ നിന്നും സുഷമ പ്രവീണ്‍, ഫ്‌ലോറിഡയില്‍ നിന്നും ശ്രീജിത്ത് ഗോപി, അറ്റ്‌ലാന്റയില്‍ നിന്നും സതീഷ് മേനോന്‍, റിയോ ഗ്രാന്‍ഡെ വാലിയില്‍ നിന്നും ജോമോന്‍ ജോസ്, ഒക്കലഹോമയില്‍ നിന്നും സെബാസ്റ്റിയന്‍ (സാബു) എന്നിവര്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഈ കൊറോണ കാലത്തും മനസ്സിന് കുളുര്‍മയേകുവാന്‍ ഇന്ന് ഒരുമിക്കും. ഗസ്റ്റ് ആര്‍ട്ടിസ്റ്റായി സ്റ്റാന്‍ലി ജോണ്‍ പങ്കെടുക്കുമെന്നറിയിച്ചു.

'ദൈവ സ്നേഹം വര്ണിച്ചിടാന്‍ വാക്കുകള്‍ പോരാ...' എന്ന ഗാനത്തോടെ പരിപാടികള്‍ ആരംഭിക്കുമ്പോള്‍ ഈ കലാകാരന്മാരെയും കലാകാരികളായും പരിപാടികളില്‍ പങ്കെടുത്തു കൊണ്ട് പ്രോത്സാഹിപ്പിക്കേടിയിരിക്കുന്നു എന്ന് സാഹിത്യ ഫോറം പ്രെസിഡെന്റ് ത്രേസ്യാമ്മ നാടാവള്ളിയും, സാഹിത്യ ഫോറം സെക്രട്ടറി ജോണ്‍ എബ്രാഹാമും അറിയിച്ചു.

സൂം വഴി സംഘടിപ്പിച്ചിരിക്കുന്ന പ്രസ്തുത പരിപാടികള്‍ക്ക് അമേരിക്കയിലുള്ള സഹൃദയരായ എല്ലാ മലയാളി സുഹൃത്തുക്കളയേയും സാദരം സ്വാഗതം ചെയ്യുന്നതായി പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്ന റീജിയണല്‍ ജനറല്‍ സെക്രട്ടറി ശ്രീ സുധിര്‍ നമ്പ്യാര്‍ അറിയിച്ചു.

റീജിയന്‍ ചെയര്‍മാന്‍ ശ്രീ പി. സി. മാത്യു, വൈസ് ചെയര്‍മാന്‍ കോശി ഊമ്മന്‍, പ്രസിഡന്റ് ജെയിംസ് കൂടല്‍, വൈസ് പ്രെസിഡന്റുമാരായ എല്‍ദോ പീറ്റര്‍, റോയ് മാത്യു, ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, എസ്. കെ ചെറിയാന്‍ (ഗ്ലോബല്‍ വി പി. ഇന്‍ ചാര്‍ജ് ഓഫ് റീജിയന്‍) എന്നിവര്‍ ആശംസ അറിയിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ. വി. അനൂപ്, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള മുതലായവരും പരിപാടികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.

പാടാം നമുക്ക് പാടാം - ഡബ്ല്യൂ എം. സി. സംഗീത സന്ധ്യ ഇന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക