Image

ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകള്‍; ഭീഷണി വേണ്ടെന്ന് പ്രിയങ്കാഗാന്ധി

Published on 26 June, 2020
ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകള്‍; ഭീഷണി വേണ്ടെന്ന് പ്രിയങ്കാഗാന്ധി
ലക്‌നൗ: ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണ് അല്ലാതെ മറ്റു ചില പ്രതിപക്ഷ നേതാക്കളെപ്പോലെ ബിജെപിയുടെ അനൗദ്യോഗിക വക്താവല്ല – കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന്റെ പേരില്‍ എന്തു നടപടിയെടുത്താലും സത്യം വിളിച്ചുപറയും. ജനങ്ങള്‍ക്കു മുന്നില്‍ സത്യം വിളിച്ചു പറയുന്നത് പൊതുപ്രവര്‍ത്തകയായ തന്റെ കടമയാണെന്നും പ്രിയങ്ക പറഞ്ഞു.

സര്‍ക്കാരിനു വേണ്ടി പ്രചാരണം നടത്തേണ്ട ആവശ്യം തനിക്കില്ല. വിവിധ വകുപ്പുകളുടെ സഹായത്താല്‍ തന്നെ ഭീഷണിപ്പെടുത്തി സമയം കളയുകയാണ് യുപി സര്‍ക്കാര്‍. എന്തു നടപടി വേണമെങ്കിലും അവര്‍ക്കെടുക്കാം. സത്യത്തിനൊപ്പം എന്നും നിലകൊള്ളുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപനമടക്കം വിവിധ വിഷയങ്ങളില്‍ യുപി സര്‍ക്കാരിനെതിരെ പ്രിയങ്ക ആഞ്ഞടിച്ചിരുന്നു.

കാന്‍പുരില്‍ കുട്ടികള്‍ക്കുള്ള അഭയകേന്ദ്രത്തിലെ 57 പെണ്‍കുട്ടികള്‍ക്കു കോവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി പ്രിയങ്ക ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. ആഗ്രയിലെ ഉയര്‍ന്ന കോവിഡ് മരണനിരക്കും ചോദ്യമായി. ഇതേത്തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ പ്രിയങ്കയ്ക്ക് നോട്ടിസ് അയച്ചു. മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിന് പ്രിയങ്കയുടെ മറുപടി.

Join WhatsApp News
Boby Varghese 2020-06-26 10:22:54
You are the grand daughter of Indira Gandhi ?. That is why you should get out of our party. Your grandma single-handedly destroyed the Indian National Congress.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക