Image

2000 വര്‍ഷം പഴക്കമുള്ള ഗ്രീക്ക് മരുന്ന് കോള്‍ചിസിന്‍ കോവിഡ് ഭേദമാക്കുന്നുവെന്ന് കണ്ടെത്തല്‍

Published on 26 June, 2020
2000 വര്‍ഷം പഴക്കമുള്ള ഗ്രീക്ക് മരുന്ന്  കോള്‍ചിസിന്‍  കോവിഡ് ഭേദമാക്കുന്നുവെന്ന് കണ്ടെത്തല്‍
ന്യൂയോര്‍ക്ക്: 2000 വര്‍ഷം പഴക്കമുള്ള ഗ്രീക്ക് മരുന്ന് അതിവേഗം കോവിഡ് ഭേദമാക്കുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുകയാണ് ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍. 

 ഗ്രീസിലെ 105 രോഗികളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ഗ്രീക്ക് പുരാതനവൈദ്യശാസ്ത്രത്തില്‍ സന്ധിവാതത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ള ആന്‍റി-ഇന്‍ഫ്ലമേറ്ററി മരുന്നായ കോള്‍ചിസിന്‍ ഉപയോഗിച്ചുള്ള പരീക്ഷണമാണ് പുതിയ പ്രതീക്ഷ നല്‍കുന്നത്. ഈ മരുന്ന് ഉപയോഗിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണത്തില്‍ രോഗം വേഗം ഭേദമാകുന്നതായി തെളിഞ്ഞു.

 105 രോഗികളില്‍ 55 പേര്‍ക്ക് മൂന്ന് ആഴ്ച വരെ ദിവസേന കോള്‍‌ചിസിന്‍ നല്‍കി, സാധാരണ ആന്‍റിബയോട്ടിക്കുകള്‍ക്കും ആന്‍റിവൈറലുകള്‍ക്കുമൊപ്പമാണ് ഈ മരുന്ന് നല്‍കിയത്.

കോള്‍‌ചിസിന്‍ നല്‍കിയ രോഗികളുടെ ആരോഗ്യനില അതിവേഗം െച്ചപ്പെട്ടതായി പരിശോധനാ ഫലങ്ങള്‍‌ വെളിപ്പെടുത്തുന്നു. അതേസയം പഠനത്തില്‍ പങ്കെടുപ്പിച്ച ശേഷിച്ച 50 പേര്‍ക്ക് കോള്‍ചിസിന്‍ നല്‍കിയില്ല. ഇവരുടെ ആരോഗ്യനില അത്യന്തം ഗുരുതരമായി മാറുകയും ചെയ്തു.

കോള്‍ചിസിന്‍ മരുന്ന് വേഗത്തില്‍ രോഗമുക്തി നല്‍കുന്നതിന്‍റെ സൂചനകള്‍ കാണിക്കുന്നുണ്ടെങ്കിലും വളരെ ചെറിയ അളവിലുള്ള പഠനമാണ് നടത്തിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

പെരികാര്‍ഡിറ്റിസ് പോലുള്ള ഹൃദയ അവസ്ഥകളും ശരീരത്തെ ബാധിക്കുന്ന മറ്റ് ഇന്‍ഫ്ലമേറ്ററി അവസ്ഥകളും തടയുന്നതിനാണ് മരുന്ന് ഉപയോഗിക്കുന്നതെന്ന് ഒര്‍ലാന്‍ഡോയിലെ എമര്‍ജന്‍സി മെഡിസിന്‍ ഫിസിഷ്യന്‍ ഡോ. രാജീവ് ബഹല്‍ പറഞ്ഞു.

എന്നിരുന്നാലും, ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെ വലുപ്പം വളരെ ചെറുതാണെന്നും കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ഒരു സാധാരണ മരുന്നായി കോള്‍ചിസിന്‍ ശുപാര്‍ശ ചെയ്യുന്നതിന് അത്തരം കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
JACOB 2020-06-26 12:31:22
I have taken Colchicine for controlling gout. This si the standard medicine to treat gout.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക