Image

വിദേശിയുടെ ആത്മഹത്യ; അമൃതാനന്ദമയി മഠത്തിലെ പല ആത്മഹത്യകളിലൊന്നായി ഇതും മാഞ്ഞു പോകുമെന്ന് ദീപാ നിശാന്ത്

Published on 26 June, 2020
വിദേശിയുടെ ആത്മഹത്യ; അമൃതാനന്ദമയി മഠത്തിലെ പല ആത്മഹത്യകളിലൊന്നായി ഇതും മാഞ്ഞു പോകുമെന്ന് ദീപാ നിശാന്ത്

അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്നും ചാടി യു.കെ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി ദീപാ നിശാന്ത് രം​ഗത്ത്. മഠത്തിലെ പല ആത്മഹത്യകളിലൊന്നായി ഇതും മാഞ്ഞുപോകുമായിരിക്കുമെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.


ഇവര്‍ ഉച്ചയക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും രാത്രി എല്ലാവരും ഭജനയ്ക്ക് പോയ സമയത്താണ് ആത്മഹത്യയെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഉച്ചക്ക് ആത്മഹത്യാശ്രമം നടത്തിയ ഒരാളെ തനിച്ചാക്കി എല്ലാവരും പ്രാര്‍ഥനക്ക് പോകുന്നുവെന്ന്. യുക്തിഭദ്രമായ വിശദീകരണം തന്നെയെന്ന് ദീപ് കുറിച്ചു.


ഫെയ്സ്ബുക്ക് കുറിപ്പ്

യു.കെ സ്വദേശിയായ സ്റ്റെഫേഡ് സിയോന എന്ന 45കാരി അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി 'ആത്മഹത്യ' ചെയ്തു.

സിയോന മാനസികവെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് മഠം അധികൃതര്‍ വിശദീകരിക്കുന്നത്. ഫെബ്രുവരിയിലാണ് ഇവര്‍ മഠത്തില്‍ എത്തിയത്. നാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാത്തതില്‍ മനപ്രയാസം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ വിഷമത്തിലാണത്രേ ആത്മഹത്യ ചെയ്തത്.


ഉച്ചയ്ക്കും ഇവര്‍ ആത്മഹത്യക്കു ശ്രമിച്ചിരുന്നു എന്നും അതിനെത്തുടര്‍ന്ന് പൊലീസെത്തിയിരുന്നു എന്നും രാത്രി ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്താണ് ഇവര്‍ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറിയത് എന്നും അധികൃതര്‍ വിശദീകരിക്കുന്നു.


ഉച്ചക്ക് ആത്മഹത്യാശ്രമം നടത്തിയ ഒരാളെ തനിച്ചാക്കി എല്ലാവരും പ്രാര്‍ഥനക്ക് പോകുന്നുവെന്ന്! യുക്തിഭദ്രമായ വിശദീകരണം തന്നെ!

ഈ കൊറോണ സമയത്ത് എന്ത് കൂട്ട പ്രാര്‍ത്ഥനയാണുള്ളത്?

അവിടെ എത്ര അന്തേവാസികളുണ്ടായിരുന്നു?

അവരില്‍ എത്ര വിദേശികളുണ്ട്?

എത്ര സ്വദേശികളുണ്ട്?

അവരുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ എന്താണിത്ര മടി?


ഈ സംഭവം അതര്‍ഹിക്കുന്ന ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്കെന്താണിത്ര മടി?

പിറന്നാളിന് പരസ്യം കിട്ടില്ലാന്നുള്ള പേടിയാണോ കാരണം?

ഏതെങ്കിലും ചാനലില്‍ ഈ വിഷയത്തെപ്പറ്റി ചര്‍ച്ച നടന്നിട്ടുണ്ടോ?

പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടോ?

ഒടുവില്‍ മഠത്തിലെ പല 'ആത്മഹത്യ'കളിലൊന്നായി ഇതും മാഞ്ഞു പോകുമായിരിക്കും!

Join WhatsApp News
Raman for justice 2020-06-26 15:23:39
All these Godmen and god ladies their institutions must be investigated. Most of the Godmen/Godwoens, priests, Bishops, swameyes, mullas are cuprits or criminals. The media, minsters, followers, kunjadues are all afriad to after them. What a pity? There are cold blooded killings. suisides are there. Some sisters , priests are getting thrwn to the wells. No investigation, no justice . What a world? All hipocratic politicians and associations. Riase up please. Speak the truth. Punish the criminals whoever it may be.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക