Image

ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് മൈക്ക് പോംപിയോ

പി.പി.ചെറിയാൻ Published on 26 June, 2020
ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് മൈക്ക് പോംപിയോ
വാഷിംഗ്‌ടൺ ഡി സി : ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.അതിർത്തി വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി . യൂറോപ്പിലുള്ള അമേരിക്കൻ സൈനികരെ മാറ്റി വിന്യസിക്കുമെന്നും ചൈനീസ് ഭീഷണി മുന്നിൽ കണ്ടായിരിക്കും സേനാ വിന്യാസമെന്നും പോംപിയോ അറിയിച്ചു. ബ്രസൽസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി.

അതിർത്തിയിൽ ഇന്ത്യയും ചൈനയും വൻ തോതിൽ സൈനികസാന്നിദ്ധ്യം കൂട്ടുന്നതിനിടെയാണ് അമേരിക്ക നയം വ്യക്തമാക്കുന്നത്. ജർമ്മനിയിലെ അമേരിക്കൻ സേനാ സാന്നിദ്ധ്യം കുറയ്ക്കുകയാണെന്നും ഈ സേനയെ ചൈനീസ് ഭീഷണി നേരിടുന്ന തരത്തിൽ  ഏഷ്യയില്‍ പുന‍ർവിന്യസിക്കുമെന്നുമാണ് പോംപിയോ പറഞ്ഞത്.  ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പീപ്പിൾസ് ലിബറേഷൻ ആ‍ർമിയുടെയും നടപടികൾ ഇന്ത്യക്കും, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് ഭീഷണിയാകുന്നുണ്ടെന്നും ഇത് കണക്കാക്കി ഉചിതമായ സ്ഥാനങ്ങളിലേക്ക് സേനാ വിന്യാസം നടത്തുകയാണെന്നും പോംപിയോ പറഞ്ഞു. നേരത്തെ ഇരു രാജ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു അമേരിക്കയുടെ നിലപാട്.

ജ​ര്‍​മ​നി​യി​ലെ അ​മേ​രി​ക്ക​ന്‍ സൈ​നി​ക​രു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് അ​ടു​ത്തി​ടെ പ്ര​സി​ഡ​ന്‍റ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​തീ​രു​മാ​നം യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. അ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ജ​ർ​മ​നി​യി​ൽ നി​ന്ന് സൈ​നി​ക​രെ കു​റ​യ്ക്കു​ന്ന​ത് ത​ന്ത്ര​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും സൈ​നി​ക​രെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ക്കു​മെ​ന്ന സൂ​ച​ന​യും പോം​പി​യോ ന​ൽ​കി​യ​ത്.ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ലെ ചൈ​നീ​സ് ആ​ധി​പ​ത്യ​വും വെ​ല്ലു​വി​ളി​യാ​ണെ​ന്നും പോം​പി​യോ പ​റ​ഞ്ഞു. ചൈ​ന​യു​ടെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ യു​എ​സ് സൈ​ന്യം ഉ​ചി​ത​മാ​യി നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് ഞ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നും യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് മൈക്ക് പോംപിയോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക