Image

അനൂപ് മേനോന് പ്രിയവാര്യര്‍ നായികയായെത്തുന്നു

Published on 25 June, 2020
 അനൂപ് മേനോന് പ്രിയവാര്യര്‍ നായികയായെത്തുന്നു

പുതിയ ചിത്രം അനൗണ്‍സ് ചെയ്ത് നടന്‍ അനൂപ് മേനോന്‍. ട്രിവാന്‍ഡം ലോഡ്ജിനു ശേഷം അനൂപ് മേനോനും വികെ പ്രകാശും പുതിയ ചിത്രത്തിനായി കൈകോര്‍ക്കുകയാണ്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 'ഒരു നാല്‍പ്പതുകാരന്റെ ഇരുപത്തൊന്നുകാരി'  എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രിയവാര്യര്‍ ആണ് നായിക. അനൂപ് മേനോനാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

താനാദ്യമായി സംവിധാനം ചെയ്ത 'കിങ് ഫിഷ്' എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് അനൂപ് മേനോന്‍ ഇപ്പോള്‍. നടനും തിരക്കഥാകൃത്തുമൊക്കെയായ അനൂപ് മേനോന്‍ ആദ്യമായി സംവിധാനരംഗത്തേക്ക് കടന്ന ചിത്രമാണ് 'കിങ് ഫിഷ്'. വളരെ ആകസ്മികമായാണ് ഈ ദൗത്യം ഏറ്റെടുക്കേണ്ടി വന്നതെന്നാണ് ഇതിനെ കുറിച്ച് അനൂപ് മേനോന്‍ പറഞ്ഞത്. മുന്‍പ് 'കിങ് ഫിഷ്' വി.കെ. പ്രകാശ് സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വികെ പ്രകാശ് തിരക്കായതോടെ സംവിധായകന്റെ വേഷം അനൂപ് മേനോന്‍ ഏറ്റെടുക്കുകയായിരുന്നു.

സംവിധായകന്‍ രഞ്ജിത്തും ഒരു പ്രധാന റോളില്‍ ചിത്രത്തിലുണ്ട്. ദശരഥ വര്‍മ എന്ന കഥാപാത്രത്തെ രഞ്ജിത്തും നെയ്മീന്‍ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്‌കര വര്‍മയെന്ന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിക്കുന്നു.  മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. സംഗീതം രതീഷ് വേഗയും കലാസംവിധാനം ദുന്ദുവും നിര്‍വ്വഹിക്കും. ധനേഷ് ആനന്ദ്, ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റാന്നി, കുട്ടിക്കാനം, എറണാകുളം , ബെഗളൂരു, ദുബായ് എന്നിവിടങ്ങളായിരുന്നു സിനിമ ചിത്രീകരിച്ചത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക