ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെ ലൈക്കുകള്‍ വാരിക്കൂട്ടിയ സിയ കക്കര്‍(16) ജീവനൊടുക്കി. പ്രശസ്തിയുടെ നെറുകയിലാണു സിയ വിടപറഞ്ഞത്. മരണകാരണം വ്യക്തമല്ല. നൃത്ത വിഡിയോകളിലൂടെയും മറ്റുമാണു സിയ ടിക് ടോക്കിലൂടെ താര പദവി സ്വന്തമാക്കിയത്. സുശാന്ത് സിങ് രാജ്പുത്, ക്രൈം പട്രോള്‍ നടി പരേക്ഷ മേത്ത എന്നിവരുടെ അകാല വിയോഗത്തിനു പിന്നാലെയാണു സിയയുടെ ആത്മഹത്യാവിവരം വരുന്നത്.