Image

പത്താം ക്ലാസില്‍ മികച്ച വിജയം, സയാമീസ് ഇരട്ടകളായ മക്കള്‍ ഐടിക്കാര്‍ ആകണമെന്ന് അച്ഛന്‍

Published on 25 June, 2020
പത്താം ക്ലാസില്‍ മികച്ച വിജയം, സയാമീസ് ഇരട്ടകളായ മക്കള്‍ ഐടിക്കാര്‍ ആകണമെന്ന് അച്ഛന്‍

തെലങ്കാന സ്വദേശികളായ സയാമീസ് ഇരട്ടകള്‍ വീണയുടെയും വാണിയുടെയും വാര്‍ത്ത മുന്‍പ് വന്നിരുന്നു. ഇരുവരുംപത്താം ക്ലാസ് പരീക്ഷയെഴുതുന്നതായിരുന്നു വാര്‍ത്ത.

ഇപ്പോള്‍ പരീഷഫലം വന്നു. വീണയ്ക്ക് പത്തില്‍ 9.3 ഗ്രേഡ് പോയിന്റും വാണിയ്ക്ക് 10 ല്‍ 9.2 ഉം പോയിന്റുമാണ് ലഭിച്ചത്. മധുര നഗറിലെ പ്രതിഭ സ്‌കൂളില്‍ വെവ്വേറെ പരീക്ഷകളാണ് വീണയും വാണിയും എഴുതിയത്. ഇരുവരും മൂന്നുവീതം പരീക്ഷകള്‍ എഴുതി. കോവിഡ് വ്യാപനം മൂലം ശേഷിക്കുന്ന പരീക്ഷകള്‍ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു.

'പരീക്ഷ വിജയിച്ചതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്, ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയതിന് സര്‍ക്കാരിനോട് നന്ദി പറയുന്നു. ഇനി പ്ലസ് ടുവിന് ചേരണം,' വീണയും വാണിയും പറഞ്ഞു. 'അവര്‍ നല്ല നിലയില്‍ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഐടി പ്രൊഫഷണലാകണം. അപ്പോള്‍ അവര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഒരുമിച്ച് ജീവിക്കാനും കഴിയും,' ഇരുവരുടേയും പിതാവ് മുരളി പറഞ്ഞു.

മഹാബൂബാബാദ് ജില്ലയിലെ ബീരിഷെട്ടിഗുഡെം ഗ്രാമത്തില്‍2002-ല്‍ ആണ് മുരളി-നാഗലക്ഷ്മി ദമ്പതികളുടെ മക്കളാണ് വീണയും വാണിയും. കുട്ടിക്കാലം മുതല്‍ ഹൈദരാബാദിലെ നിലോഫര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2017 ജനുവരിയില്‍, അവരെ നഗരത്തിലെ വനിതാ വികസന, ശിശുക്ഷേമ വകുപ്പ് നടത്തുന്നപ്രത്യേക സര്‍ക്കാര്‍ ഭവനത്തിലേക്ക് മാറ്റി. തങ്ങള്‍ പാവപ്പെട്ട തൊഴിലാളികളാണെന്നും അത്യപൂര്‍വ്വ അവസ്ഥയിലുള്ള കുട്ടികളെ പരിപാലിക്കാന്‍ കഴിയുന്നില്ലെന്നും അവരുടെ മാതാപിതാക്കള്‍ പറഞ്ഞു.

സഹോദരിമാര്‍ ക്രാനിയോപാഗസ് ഇരട്ടകളാണ്. തലയോട്ടിയില്‍ കൂടിച്ചേര്‍ന്നത്. എങ്കിലും പ്രത്യേകം തലച്ചോറുകളുണ്ട്. 2016 ല്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടര്‍മാര്‍, ഇരട്ടകളെ വേര്‍തിരിക്കുന്നതിലെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം കോമ അവസ്ഥയിലാകാനും ചിലപ്പോള്‍ ജീവന്‍ തന്നെ അപകടകരമാകാനും സാധ്യതയുണ്ടെന്ന് വ്യക്തമാക്കി. ഇതോടെ ഇരുവരും ഒരുമിച്ച് തന്നെ ജീവിക്കട്ടെയന്ന തീരുമാനമെടുക്കുകയായിരുന്നു മാതാപിതാക്കള്‍.

പത്താം ക്ലാസില്‍ മികച്ച വിജയം, സയാമീസ് ഇരട്ടകളായ മക്കള്‍ ഐടിക്കാര്‍ ആകണമെന്ന് അച്ഛന്‍
Join WhatsApp News
പി പി ചെറിയാൻ 2020-06-25 14:51:30
അത്യപൂർവ്വ വാർത്താ ,പ്രോത്സാഹിപ്പിക്കപ്പെടേണ്ടേ ,എത്രയും അഭിനന്ദനാർഹമായ വാർത്താ .കൂടുതൽ വിവരങ്ങൾ ഇമലയാളിയിൽ പ്രതീക്ഷിക്കുന്നു പി പി ചെറിയാൻ ഡാളസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക