Image

ഫൊക്കാന തെരെഞ്ഞെടുപ്പ്: ട്രസ്റ്റീ ബോർഡ് തീരുമാനം സ്വാഗതം ചെയ്യുന്നതായി സണ്ണി മറ്റമന

Published on 25 June, 2020
ഫൊക്കാന തെരെഞ്ഞെടുപ്പ്: ട്രസ്റ്റീ ബോർഡ് തീരുമാനം സ്വാഗതം ചെയ്യുന്നതായി സണ്ണി മറ്റമന

ഫ്ലോറിഡ: ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടത്താനുള്ള ട്രസ്റ്റീ ബോർഡിന്റെ തീരുമാനം  സ്വാഗതം ചെയ്യുന്നതായി ഫൊക്കാന ട്രഷറർ സ്ഥാനാർത്ഥിയും ഫൗണ്ടേഷൻ വൈസ് ചെയർമാനും മുൻ ആർ. വി.പി യുമായ  സണ്ണി മറ്റമന. തികച്ചും നീതിയുക്തവും ജനാധിപത്യപരവുമായ തീരുമാനമാണ് ബോർഡ് കൈകൊണ്ടതെന്നും മലയാളീ അസോസിയേഷൻ ഓഫ് താമ്പ(മാറ്റ്)യുടെ ട്രസ്റ്റീ ബോർഡ് ചെയർമാൻ കൂടിയായ സണ്ണി വ്യക്തമാക്കി.

കൺവെൻഷനും തെരഞ്ഞെടുപ്പും  ഒരുമിച്ചു നടത്താതിരിക്കുന്നതാണ് കൺവെൻഷന്റെ നടത്തിപ്പിന് നല്ലത്.കൺവെൻഷനിൽ കുടുംബത്തോടൊപ്പം പങ്കെടുക്കുന്നവർക്ക് കുടുംബാന്തരീക്ഷം നിലനിർത്തേണ്ടത് അനിവാര്യമാണ്. പലപ്പോഴും തെരെഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങളും വഴക്കുകളും കുടുംബത്തോടൊപ്പം കൺവെൻഷനിൽ പങ്കെടുക്കാനെത്തുന്ന കുടുംബങ്ങളുടെ അതൃപ്തിക്കു പത്രമാകാറുണ്ട്. മുൻ കാലങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തിരുന്ന കൺവെൻഷനുകളിൽ  നിന്ന് കുടുംബങ്ങൾ അകന്നു പോകാൻ കാരണം ഇത്തരം തർക്കങ്ങളും വഴക്കുകളും നിലനിൽക്കുന്ന അന്തരീക്ഷമുള്ളതുകൊണ്ടാണെന്നും സണ്ണി ചൂണ്ടിക്കാട്ടി.
 
ബോർഡിന്റെ ഭാഗത്തുനിന്ന് ഒരു നല്ല നീക്കമാണ് ഉണ്ടായത്. തുടർന്നുള്ള തെരഞ്ഞെടുപ്പുകളും ഈ മാതൃകയിൽ തന്നെ നടക്കുന്നതാണ് നല്ലതെന്നും സണ്ണി മറ്റമന  നിർദ്ദേശിച്ചു.
 
. തെരഞ്ഞെടുപ്പ് പ്രക്രീയ പോസ്റ്റൽ ബാലറ്റ് വഴിയോ ഓൺലൈൻ സംവീധാനങ്ങൾ വഴിയോ നടത്തുന്നതാണ് ഏറെ ജനാധിപത്യപരമായ രീതി. വോട്ടിങ്ങിനു അവകാശമുള്ള എല്ലാവർക്കും തെരഞ്ഞെടുപ്പ് പ്രകീയയിൽ ഭാഗമാകണമെങ്കിൽ ഇത്തരം സംവീധാനമാണ് ഏറ്റവും അഭികാമ്യം.
 
ഓരോ തെരഞ്ഞെടുപ്പിലും ദൂരക്കൂടുതൽ മൂലം വോട്ടവകാശം വിനിയോഗിക്കാൻ പറ്റാത്ത നിരവധി ഡെലിഗേറ്റുമാരുണ്ട് . ന്യൂജേഴ്‌സി- ന്യൂയോർക്ക് മേഖലകളിൽ നടക്കുന്ന കൺവെൻഷനുകളിൽ കാലിയോഫോര്ണിയ, ടെക്സാസ് ഫ്ലോറിഡ മേഖലകളിലെ വളരെ കുറച്ചുപേർ മാത്രമേ സംബന്ധിക്കാറുള്ളു. കൺവെൻഷന്റെ രെജിസ്ട്രേഷൻ ഫീസിന് പുറമെ വിമാന ടിക്കറ്റിനുള്ള ഭരിച്ച തുക താങ്ങാൻ കഴിയാത്തതിനെതുടർന്ന് പല ഡെലിഗേറ്റുമാരും അവസാന നിമിഷം വരെ കൺവെൻഷനിൽ നിന്ന് പിൻമാറുന്ന അവസ്ഥയുണ്ടാകാറുണ്ട്. കാലിഫോര്ണിയയിലോ മറ്റോ തെരഞ്ഞെടുപ്പ് നടത്തിയാൽ ഇത് തന്നെയാണ് ന്യൂയോർക്ക്- ന്യൂജേഴ്സിക്കാരുടെയും അവസ്ഥ.
 
കൺവെൻഷനും തെരഞ്ഞെടുപ്പും കൂട്ടിക്കുഴക്കാതിരുന്നാൽ കൺവെൻഷൻ നല്ലരീതിയിൽ നടത്താൻ കഴിയും അടുത്തവർഷത്തെ കൺവെൻഷൻ ഇപ്പോഴത്തെ ഭാരണസമിതി തന്നെ നടത്തുന്നതിൽ ആർക്കും എതിർപ്പില്ല. പിന്നെന്തിനാണ് അനാവശ്യ വിവാദം ഉയർത്തുന്നെതെന്ന് മനസിലാകുന്നില്ല.. കൺവെൻഷനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനേക്കാൾ എന്തുകൊണ്ടും അഭികാമ്യം തെരഞ്ഞെടുപ്പ് വേറെ നടത്തുന്നതാണ്. തെരഞ്ഞെടുപ്പ് മുൻകൂട്ടി നടത്തിയ ശേഷം പുതിയ ഭാരവാഹികൾ കൺവെൻഷനിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതായിരിക്കും നല്ലത്. എക്സിക്യൂട്ടീവിന് കൺവെൻഷൻ മാറ്റി വയ്ക്കാൻ അധികാരമുണ്ട്‌. എന്നാൽ തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് ബോർഡ് നിയമിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കേണ്ടത്.. തെരഞ്ഞെടുപ്പ് മാറ്റി വച്ചുവെന്നു പറഞ്ഞുകൊണ്ടു പത്രങ്ങളിൽ വരുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക