Image

ഫൊക്കാന തെരഞ്ഞെടുപ്പ് വെബ്സൈറ്റ് റിലീസ് ചെയ്തു (ഫ്രാൻസിസ് തടത്തിൽ )

ഫ്രാൻസിസ് തടത്തിൽ  Published on 25 June, 2020
 ഫൊക്കാന  തെരഞ്ഞെടുപ്പ്  വെബ്സൈറ്റ് റിലീസ് ചെയ്തു (ഫ്രാൻസിസ് തടത്തിൽ )
 
ന്യൂജേഴ്‌സി: ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ 2020യിലെ വെബ്സൈറ്റ് റിലീസ് ചെയ്തു. ഇന്നലെ നടന്ന ബോർഡ് ഓഫ് ട്രസ്റ്റിയുടെ സൂം മീറ്റിംഗിൽ വച്ച് ഫൊക്കാന മുൻ പ്രസിഡണ്ടും ബോർഡ് ഓഫ് ട്രസ്റ്റി അംഗവുമായ ജോൺ പി. ജോൺ ആണ് വെബ്സൈറ്റ് ഔദ്യോഗികമായി പുറത്തിറക്കിയത്. https://fokanaelection.org/
 
ഈ വർഷത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകൾ മുന്നിൽ കണ്ടുകൊണ്ടു ബോർഡ് നിയമിച്ച തെരഞ്ഞെടുപ്പ് കമ്മീഷണർ കുര്യൻ പ്രക്കാനമാണ് വെബ്സൈറ്റ് വിഭാവനം ചെയ്യുന്നതിന് നേതൃത്വം കൊടുത്തത്. ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ എല്ലാ ബോർഡ് അംഗങ്ങളും പങ്കെടുത്തു. 
 
ഫൊക്കാനയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നു ഇലക്ഷന്‍ കമ്മീഷന്‍ സംബന്ധമായ വിവരങ്ങള്‍ നീക്കം ചെയ്യപ്പെട്ടതിനെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അപലപിച്ചു . വെബ്സൈറ്റില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്റെ വിവരങ്ങള്‍ നീക്കം ചെയ്തതുകൊണ്ടോ, കൊറോണയുടെ പേരുപറഞ്ഞു പുകമറ സ്രിഷ്ടിച്ചോ സംഘടനയുടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആര്‍ക്കും സാധിക്കില്ല. കാലാവധികഴിഞ്ഞ കമ്മറ്റി സ്വയം അധികാരം നീട്ടി ഭരണത്തില്‍ കടിച്ചു തൂങ്ങുന്ന പ്രവണത ഫോക്കാന അംഗീകരിക്കില്ല.  
 
തെരഞ്ഞെടുപ്പ് തിയതി വിജ്ഞാപനം മുതലുള്ള എല്ലാതെരഞ്ഞെടുപ്പ് പ്രക്രീയകളും  ഈ വെബ്സൈറ്റ് മുഖാന്തിരമാകും നടപ്പാക്കുക. ഓൺലൈൻ വോട്ടിംഗ് ആണ് ഏർപ്പെടുത്തുന്നതെങ്കിൽ അതിനുള്ള ലിങ്കും ഈ വെബ്സൈറ്റ് വഴിയാകും ലഭ്യമാക്കുക.
 
ഈ പുതിയ സൈറ്റ് എക്കാലവും ഫൊക്കാനയുടെ ഇലക്ഷന്‍ സംബദ്ധമായ ഔദ്യോഗിക സൈറ്റ് ആയി ഉപയോഗിക്കണമെന്ന്  ജോണ്‍ പി ജോണ്‍ പറഞ്ഞു. 
 
 
വെബ് സൈറ്റ് സന്ദർശിക്കുവാനുള്ള ലിങ്ക് : https://fokanaelection.org/
 ഫൊക്കാന  തെരഞ്ഞെടുപ്പ്  വെബ്സൈറ്റ് റിലീസ് ചെയ്തു (ഫ്രാൻസിസ് തടത്തിൽ ) ഫൊക്കാന  തെരഞ്ഞെടുപ്പ്  വെബ്സൈറ്റ് റിലീസ് ചെയ്തു (ഫ്രാൻസിസ് തടത്തിൽ ) ഫൊക്കാന  തെരഞ്ഞെടുപ്പ്  വെബ്സൈറ്റ് റിലീസ് ചെയ്തു (ഫ്രാൻസിസ് തടത്തിൽ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക