Image

ഗ്ലാസ്‌ഗോ കേരള ക്രിസ്‌ത്യന്‍ കമ്യൂണിറ്റിയില്‍ ദൈവമാതാവിന്റെ വണക്കമാസ സമാപനം 31ന്‌

Published on 30 May, 2012
ഗ്ലാസ്‌ഗോ കേരള ക്രിസ്‌ത്യന്‍ കമ്യൂണിറ്റിയില്‍ ദൈവമാതാവിന്റെ വണക്കമാസ സമാപനം 31ന്‌
ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോ കേരള ക്രിസ്‌ത്യന്‍ കമ്യൂണിറ്റിയില്‍ (സീറോ മലബാര്‍ ചാപ്ലെയിന്‍സി ഗ്ലാസ്‌ഗോ അതിരൂപത) പരിശുദ്ധ ദൈവ മാതാവിന്റെ വണക്ക മാസ സമാപനവും തിരുനാളും മേയ്‌ 31ന്‌ (വ്യാഴം) ഗ്ലാസ്‌ഗോ ക്രൂക്‌സ്‌ടോന്‍ സൈന്റ്‌റ്‌ ജെയിംസ്‌ പള്ളിയില്‍ നടക്കും. മേയ്‌ ഒന്നു മുതല്‍ 30 വരെ ചാപ്ലൈന്‍സിയിലെ വിവിധ യൂണിറ്റുകളിലെ ഭവനങ്ങളിലൂടെ നടത്തി വന്ന വണക്കമാസ ആചരണത്തിന്റെ സമാപനമാണ്‌ അന്നേ ദിവസം കൊണ്‌ടാടുക.

വൈകുന്നേരം അഞ്ചിന്‌ ആഘോഷകരമായ സമൂഹബലിയും, വണക്ക മാസ പ്രാര്‍ഥനയും ലദീഞ്ഞും നടക്കും. തുടര്‍ന്ന്‌ പരിശുദ്ധ മാതാവിനോടുള്ള ഭക്തിസൂചകമായി കത്തിച്ച മെഴുകു തിരികളും ഏന്തി ജപമാല പ്രദക്ഷിണവും നടക്കും. തിരുക്കര്‍മങ്ങള്‍ക്ക്‌ ഗ്ലാസ്‌ഗോ അതിരൂപത സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജോയ്‌ ചേറാടിയില്‍, ഫാ. സെബാസ്റ്റ്യന്‍ പന്തലാടി, ഫാ. ജോസ്‌ മാളിയേക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

തുടര്‍ന്ന്‌ നടക്കുന്ന കരിമരുന്നു കലാ പ്രകടനം ആഘോഷപരിപാടികള്‍ക്ക്‌ മാറ്റു കൂട്ടും. സ്‌നേഹ വിരുന്നോടെ വണക്കമാസ ആചരണത്തിന്‌ സമാപനം കുറിക്കും.

ഗ്ലാസ്‌ഗോ കേരള ക്രിസ്‌ത്യന്‍ കമ്യൂണിറ്റിയുടെ കുടുംബയൂണിറ്റുകളില്‍ ഒന്നായ ക്ലൈഡ്‌ ബാങ്ക്‌ യൂണിറ്റില്‍ അംഗങ്ങളായ ബിജു പാലക്കല്‍, സജി പാലക്കല്‍, ബൈജു, രാജു കരിമ്പ്‌ കാലായില്‍ എന്നീ പ്രസുദേന്തിമാര്‍ ആണ്‌ തിരുനാള്‍ ഏറ്റു കഴിക്കുന്നത്‌.

പള്ളിയുടെ വിലാസം: St James the great church, 20 betlrees road, crookston G53 5 TE. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 07928315727 , 0141 8920752.
ഗ്ലാസ്‌ഗോ കേരള ക്രിസ്‌ത്യന്‍ കമ്യൂണിറ്റിയില്‍ ദൈവമാതാവിന്റെ വണക്കമാസ സമാപനം 31ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക