Image

ടെക്സസിൽ നിന്നുള്ള യാത്രക്കാർക്ക് 14 ദിവസത്തെ ക്വാറൻറയിൻ

Published on 25 June, 2020
ടെക്സസിൽ നിന്നുള്ള യാത്രക്കാർക്ക് 14 ദിവസത്തെ ക്വാറൻറയിൻ

ഓസ്റ്റിൻ :-ടെക്സസിൽ നിന്നും യാത്ര ചെയ്ത് ന്യൂയോർക്ക്, ന്യൂജേഴ്സി, കന്നൽറ്റിക്കട്ട് തുടങ്ങിയ 3 സംസ്ഥാനങ്ങളിൽ എത്തുന്ന യാത്രക്കാർ 14 ദിവസത്തെ നിർബന്ധ ക്വാറന്റയിനിൽ കഴിയേണ്ടി വരുമെന്ന് മൂന്ന്സ  സംസ്ഥാനങ്ങളിലെയും ഗവർണർമാർ പുറത്തിറക്കിയ സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു.
ജൂൺ 25 വ്യാഴാഴ്ച മുതൽ ക്വാറന്റയിൻ നിലവിൽ വരുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
ഡമോക്രാറ്റിക് ഗവർണർമാരായ ആൻഡ്രൂ കുമോ ( ന്യൂയോർക്ക്) ഫിൽ മർഫി (ന്യൂജേഴ്സി), നെസ്ലമന്റ് (കന്നക്ടിക്കറ്റ് ) എന്നിവരാണ് ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.
കോവിഡ് 19 കേസുകൾ ദൈനം ദിനം വർദ്ധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ക്രമാനുസൃതമായി ഉയർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നത് ഗവർണർ ഗ്രേഗ് ഉൾപ്പടെയുള്ളവരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ന്യൂയോർക്ക് ന്യൂജേഴ്സി ,കന്നൽടിക്കറ്റ് ഗവർണർമാരുടെ തീരുമാനത്തിൽ നോർത് കരോലിന ഗവർണർ റോയ് കൂപ്പർ വിയോജിപ്പ് പ്രകടിപ്പിച്ചു.രണ്ടു മാസത്തിനുള്ളിൽ ഒരു ദിവസം അമേരിക്കയിൽ ഏറ്റവും കൂടുതൽ രോഗികളെ കണ്ടെത്തിയത് ജൂൺ 23 ചൊവ്വാഴ്ചയായിരുന്നു ( 34700 )
ഏപ്രിൽ 9നും 24നുമായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന നിരക്ക് (36400 )
ടെക്സസിൽ നിന്നുള്ള യാത്രക്കാർക്ക് 14 ദിവസത്തെ ക്വാറൻറയിൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക