Image

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വേദശാസ്ത്ര പഠനം

ജോര്‍ജ് കറുത്തേടത്ത് Published on 24 June, 2020
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വേദശാസ്ത്ര പഠനം
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വേദശാസ്ത്ര പഠനം പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ സഭാംഗങ്ങള്‍ക്കായി 'ഡിപ്ലോമ ഇന്‍ സേക്രട്ട് തിയോളജി' എന്ന വിഷയത്തില്‍ ഒരുവര്‍ഷത്തെ ഓണ്‍ലൈന്‍ പഠന കോഴ്‌സ് ആരംഭിക്കുന്നു.

ബൈബിള്‍ പഠനം, തിയോളജി, ലിറ്റര്‍ജി, ചര്‍ച്ച് ഹിസ്റ്ററി ആന്‍ഡ് ഫെയിത്ത് എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സിലബസ് അനുസരിച്ചാണ് പഠന പദ്ധതി തയാറാക്കിയിട്ടുള്ളത്.

ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ജൂണ്‍ 21-നു ഞായറാഴ്ച അമേരിക്കന്‍ മലങ്കര അതിഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. സഭാ വിശ്വാസികള്‍ക്ക് വിശദമായ ബൈബിള്‍ പഠനത്തിനും, വിശ്വാസാചാരാനുഷ്ഠാനങ്ങളിലും സഭാ ചരിത്രത്തിലും ഗണ്യമായ പ്രാവീണ്യം നേടുന്നതിനും, അതുവഴി വരും തലമുറയ്ക്ക് അത് പ്രയോജനപ്പെടുത്തുന്നതിനുമുള്ള ഒരവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിക്കുന്ന ഈ സംരംഭം അതിന്റെ തുടര്‍ഘട്ടമെന്ന നിലയില്‍ യുവജനങ്ങള്‍ക്കായി ഇംഗ്ലീഷ് മീഡിയത്തിലും ആരംഭിക്കാന്‍ ആഗ്രഹിക്കുന്നതായി അഭിവന്ദ്യ മെത്രാപ്പോലീത്ത ഉദ്ഘാടന പ്രസംത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ഈ പദ്ധതി ഏറെ അനുഗ്രഹകരമായി പ്രാവര്‍ത്തികമാക്കാന്‍ ദൈവം കൃപയേകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നതായും തിരുമേനി അറിയിച്ചു.

പൗരസ്ത്യ സുവിശേഷ സമാജം കേന്ദ്ര ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സമാജം പ്രസിഡന്റ് അഭി. ക്രിസോസ്റ്റമോസ് മാര്‍ക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി റവ.ഫാ. തങ്കച്ചന്‍ വര്‍ഗീസ് സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പല്‍ എം.സി വര്‍ക്കി കോഴ്‌സിന്റെ വിശദാശംങ്ങളും നടത്തിപ്പും ഉള്‍ക്കൊള്ളിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. വെരി റവ. പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ (സുവിശേഷ സമാജം വൈസ് പ്രസിഡന്റ്), റവ.ഫാ.ഡോ. പ്രിന്‍സ് മണ്ണത്തൂര്‍, റവ.ഫാ. വര്‍ഗീസ് പോള്‍ (കോര്‍ഡിനേറ്റര്‍, അമേരിക്ക), റവ.ഫാ. വര്‍ഗീസ് കുറ്റിപ്പുഴ, സാബു കുര്യന്‍ (രജിസ്ട്രാര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സിജു ടി. പോള്‍ (കോഴ്‌സ് കോര്‍ഡിനേറ്റര്‍) നന്ദി രേഖപ്പെടുത്തി.
അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.



Join WhatsApp News
വേദ ശാസ്ത്രം 2020-06-25 08:38:00
ശാസ്ത്രം എന്നതിന്‍റെ യാതൊരും ലക്ഷണവും വേദ പഠനത്തിനു ഇല്ല. അതിനാല്‍ ഇനിയെങ്കിലും വേദ പഠനം എന്ന് എഴുതുക
Tom Abraham 2020-06-25 12:13:38
Science tells us now that ingredients in the cosmic soup are made by an intelligent cook behind it. The soup you and I enjoy cannot come to our table by chance. Thanks, Ravi for your powerful argument in the End of Reason.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക