Image

സമാധാനത്തിന്റെ സംഗീതവുമായി അഭിജിത്തും ടീനുവും

(ഡാനിയേൽ വര്ഗീസ് ) Published on 24 June, 2020
സമാധാനത്തിന്റെ  സംഗീതവുമായി അഭിജിത്തും ടീനുവും
facebook ലൈവ് കളിലൂടെ വിസ്മയം തീർത്ത് ഇൻഡോ അമേരിക്കൻ എന്റർടൈൻ മെന്റിന്റെ(IAEC)  അടുത്ത  facebook ലൈവ് ജൂൺ 27 ശനിയാഴ്ച അമേരിക്കൻ സമയം രാവിലെ 11. 15 ന്, ആദ്യം കേരളത്തിലെ ഒരു യുവ ബാൻഡിനെ  പരിചയപ്പെടുത്തിയ facebook ലൈവ് ഒരു വൻവിജയമായി അതിനുശേഷം, തൊട്ടടുത്ത ആഴ്ച തന്നെ മലയാളികളുടെ പ്രിയങ്കരനായ വയലിനിസ്റ്റ് ഫ്രാൻസിസ് സേവ്യറും, ഗായിക അഞ്ജു ജോസഫ്, ഗായകൻ ശ്യാമപ്രസാഉം  ഒരുമിച്ച് സമ്മാനിച്ചത് ഒരിക്കലും മറക്കാത്ത ഒരു സംഗീതവിസ്മയം ആയിരുന്നു.

 കേരളത്തിലെ കലാകാരന്മാരെയും പിന്നണി പ്രവർത്തകരെയും സഹായിക്കുക എന്ന ഇൻഡോ  അമേരിക്കൻ എന്റെർറ്റൈന്മെന്റിന്റെ(IAEC) ദൃഡ  നീശ്ചയത്തിന് മുൻപിൽ ലോകമെമ്പാടുമുള്ള മലയാളികകളിൽ നിന്നും  വൻ പിന്തുണയാണ് ലഭിക്കുന്നത്. നിങ്ങൾക്കും  സഹായിക്കുവാൻ താല്പര്യം ഉണ്ടെങ്കിൽ IAEC യുമായി ബന്ധപ്പെട്ടു അടുത്ത ലൈവ് sponsor ചെയ്യാവുന്നതാണ്. ജൂൺ  27 ശനിയാഴ്ച രാവിലെ അമേരിക്കൻ സമയം 11. 15 ന് മലയാളികളുടെ പ്രിയങ്കരനായ യുവ വയലിനിസ്റ്റ് അഭിജിത്ത് പി എസ്, യുവ ഗായികമാരിൽ ഏറെ പ്രശസ്തയായ ടീനു ടെല്ലൻസ് ഉം സംഗീത പരിപാടി അവതരിപ്പിക്കും.

അമേരിക്കൻ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ദിലീപ് വർഗീസിന്റെ  കൈത്താങ്ങ്   ഈ പരിപാടിക് ഏറെ  സഹായകരമാണ്. കേരളത്തിൽ പ്രത്യേകം തയ്യാറാക്കിയ E സ്റ്റുഡിയോ സംവിധാനം വഴിയാണ്  ഫേസ്ബുക്ക് തൽസമയ പരിപാടി . എല്ലാ സാങ്കേതിക വിദ്യകളൊടും  കൂടിയാണ് ഈ പ്രോഗ്രാം  പ്രേക്ഷകരിൽ എത്തുന്നത് എന്ന് ഇൻഡോ അമേരിക്കൻ entertainment(IAEC) ഭാരവാഹികളായ ഡാനിയൽ വർഗീസ്, സോണി കുളക്കട , മനോജ് കാനഡ  എന്നിവർ അറിയിച്ചു. ഫേസ്ബുക്ക് ലൈവ് തൽസമയം കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.facebook.com/IAECORP
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക