Image

സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ നാലാംഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 30 May, 2012
സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ നാലാംഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.
അറ്റ്‌ലാന്റാ: ഇക്കഴിഞ്ഞ ദിവസം അറ്റ്‌ലാന്റയില്‍ വച്ച് നടന്ന കോര്‍ കമ്മിറ്റി മീറ്റിംഗില്‍ വച്ച് കണ്‍വന്‍ഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും പുരോഗതികളും യോഗം വിലയിരുത്തുകയുണ്ടായി. യോഗത്തില്‍ ഫാ. ജോണി പുതിയ പറമ്പില്‍, കണ്‍വന്‍ഷന്‍ കോ-കണ്‍വീനര്‍, അദ്ധ്യക്ഷം വഹിച്ചു. ചെയര്‍മാന്‍ എബ്രഹാം അഗസ്റ്റിന്‍. ഇതുവരെയുള്ള പ്രവര്‍ത്തങ്ങളുടെ പൂര്‍ണ്ണരൂപം അവതരിപ്പിക്കുകയുണ്ടായി. കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിലയിരുത്തുന്നതിനും മറ്റു പ്രോഗ്രാമുകള്‍ ഏകോപിപ്പിക്കുന്നതിനുമായി ഒരു നാഷണല്‍ കമ്മിറ്റി ഉടന്‍ തന്നെ എല്ലാ ഇടവകകളും സന്ദര്‍ശിക്കുന്നതാണ്. ഈയവസരത്തില്‍ ഇനിയും കണ്‍വന്‍ഷനിലേക്ക് രജിസ്ട്രര്‍ ചെയ്യാത്തവര്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള പ്രത്യേക അവസരം ലഭിക്കുന്നതാണ്.

ബിസിനസ് പ്രോമോട്ടു ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ക്കായി ബിസിനസ് ബൂത്തുകള്‍ വേണമെന്നുള്ളവര്‍ കണ്‍വീനര്‍ ജോണി ജേക്കബിനെ 678 644 9177 ബന്ധപ്പെടുക.

റിയല്‍ എസ്റ്റേറ്റ് ഏജന്റു മാര്‍, അറ്റോര്‍ണി ഓഫീസേര്‍സ്, ഡോക്‌ടേര്‍സ് , റെസ്റ്റോറന്റ്, ട്രാവല്‍ ഏജന്റ്‌സ്, ഓഡിയോ, വീഡിയോ, ഫോട്ടോഗ്രാഫി ഷോപ്പ് ട്രേഡ് വിഷന്‍, പ്രിന്റ് മീഡിയ, എയര്‍ലൈന്‍സ്, ട്രാവല്‍& ടൂര്‍സ്, ഹോസ്പിറ്റല്‍സ്, യോഗ, ബ്യൂട്ടി പാര്‍ലര്‍, ഹെല്‍ത്ത് ക്ലബ്, ജിം, ഗ്രോസറി ഷോപ്പ്, മൂവി തിയേറ്റര്‍, സ്‌ക്കൂള്‍, കോളേജ്, ടെക്‌നിക്കല്‍ ഇന്‍ഡസ്ട്രീസ്, ജ്വല്ലേര്‍സ് എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവര്‍ക്ക് അവരവരുടെ ബിസിനസ് പ്രോമോട്ടു ചെയ്യുവാനുള്ള ഒരു വലിയ പ്ലാറ്റ്‌ഫോം ആണ് ഈ ബൂത്തുകള്‍. എല്ലാ ദിവസവും പ്രൊഫഷണല്‍ സ്റ്റേജ് പ്രോഗ്രാമുകള്‍, നാവില്‍ രുചിയൂറുന്ന ഇന്ത്യന്‍, അമേരിക്കന്‍ കുശിനികള്‍ ഇവയെല്ലാം ഈ കണ്‍വന്‍ഷനെ വേറിട്ടതാക്കുന്നു.

ഇത് സീറോ മലബാര്‍ വിശ്വാസികളുടെ കൂട്ടായ്മകളുടെ സംഗമവേദിയാണെന്നും ഒന്നിച്ചു പ്രാര്‍ത്ഥിക്കുമെന്നും, പങ്കുവെക്കുവാനും, ഉല്ലസിക്കുവാനും ഉള്ള ഒരു വേദിയായി ഇതിനെ കാണമെന്നും ചിക്കോഗോ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് തന്റെ സന്ദേശത്തില്‍ പ്രസ്ഥാവിക്കുകയുണ്ടായി.

രജിസ്‌ട്രേഷന്‍ കണ്‍വീനര്‍ അജിത് ജോസ്, ഇവന്റ് മാനേജ്‌മെന്റ് കണ്‍വീനര്‍ ജുവല്‍ ജോസ്, വൈസ് പ്രസിഡന്റ്- മാത്യൂ തോട്ടുമാരി, കള്‍ച്ചറല്‍ കണ്‍വീനര്‍ ജെറീഷ് അഗസ്റ്റിന്‍, മാര്‍ക്കറ്റിംഗ് കണ്‍വീനര്‍ സാക്ക് വാച്ചാപറമ്പില്‍, ഷൈബി തോമസ്, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് തോമസ്, മാത്യൂ വര്‍ഗീസ് വെള്ളരിങ്ങാട്ട് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ നാലാംഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.
ഫാ.ജോണി പുത്തന്‍പറമ്പില്‍, ഏബ്രഹാം അഗസ്റ്റി-ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക