Image

ന്യൂജഴ്സി സ്വിമ്മിങ് പൂളിൽ ഇന്ത്യൻ വംശജർ മുങ്ങി മരിച്ച നിലയിൽ

പി.പി.ചെറിയാൻ Published on 24 June, 2020
ന്യൂജഴ്സി സ്വിമ്മിങ് പൂളിൽ ഇന്ത്യൻ വംശജർ മുങ്ങി മരിച്ച നിലയിൽ
ന്യൂജഴ്സി ∙ ഇന്ത്യൻ വംശജരായ മുത്തച്ചനും, മരുമകളും, കൊച്ചുമകളും ന്യൂജേഴ്സി ഈസ്റ്റ് ബ്രൗൺസ് വിക്കിലുള്ള വീടിന് പുറകിലെ 4 അടി താഴ്ചയുള്ള സിമ്മിംഗ് പൂളിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ 22 തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടു.
ഭരത് പട്ടേൽ (62), മരുമകൾ നിഷ പട്ടേൽ (32), കൊച്ചുമകൾ (8) എന്നിവരാണു മുങ്ങിമരിച്ചത്.വൈദ്യുതി ആഘാതമാണോ മുങ്ങി മരണമാണോ എന്ന് വ്യക്തമല്ലെന്ന് ഈസ്റ്റ് ബ്രൗൺസ് വിക്ക് പോലീസ് ലഫ്റ്റനന്റ് ഡേവിഡ് സട്ടർ പറഞ്ഞു. സംഭവത്തെക്കുറിച്ചു വിശദ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് വീടിന്റെ പുറകിൽ നിന്നും നിലവിളി കേട്ടതായി സമീപവാസികൾ പറയുന്നത്. ഉടനെ പൊലീസിൽ വിവരമറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മൂന്നു പേരേയും സിമ്മിംഗ് പൂളിൽ നിന്നും പുറത്തെടുത്തു സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോൾ വീട്ടിനകത്ത് ആളുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഈയിടെയാണ് ഇവർ 4,51,000 വിലയുള്ള വീട് വാങ്ങിയത്. കഴിഞ്ഞ മാസം ഇവിടേക്ക് താമസം മാറുകയും ചെയ്തു. സംഭവം നടക്കുന്നതിന് മുമ്പ് ഇവിടെ ഇലക്ട്രിക് കമ്പനിയുടെ ഒരു വാഹനം വന്നിരുന്നതായി അയൽവാസികൾ പറയുന്നു.
മൂന്നു പേരുടേയും അപകട മരണമാണെന്നാണു ചൊവ്വാഴ്ച മെഡിക്കൽ എക്സാമിനേഴ്സ് ഓഫിസ് അറിയിച്ചത്. ഇന്ത്യയിലെ ഒരേ സംസ്ഥാനത്തു നിന്നുള്ളവരാണ് മരിച്ചവരും താനുമെന്ന് അയൽവാസി മക്കിൻ പറഞ്ഞു.
ന്യൂജഴ്സി സ്വിമ്മിങ് പൂളിൽ ഇന്ത്യൻ വംശജർ മുങ്ങി മരിച്ച നിലയിൽ
ന്യൂജഴ്സി സ്വിമ്മിങ് പൂളിൽ ഇന്ത്യൻ വംശജർ മുങ്ങി മരിച്ച നിലയിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക