Image

ബേ മലയാളി സംഘടിപ്പിക്കുന്ന "ഷോ യുവർ ടാലന്റ് " ഓൺലൈൻ മത്സരം

ബിന്ദു ടിജി Published on 23 June, 2020
ബേ മലയാളി സംഘടിപ്പിക്കുന്ന "ഷോ യുവർ  ടാലന്റ് " ഓൺലൈൻ മത്സരം
സാൻ ഫ്രാൻസിസ്‌കോ: കോവിഡ് കാലത്ത് സാൻ ഫ്രാൻസിസ്‌കോ ബേ മലയാളി സംഘടിപ്പിച്ച അന്താക്ഷരി  പയറ്റിൻ ൻറെ  ഗംഭീര  വിജയത്തിനു  ശേഷം മറ്റൊരു ഓൺലൈൻ പരിപാടിയുമായി   ബേ  മലയാളി രംഗത്തെത്തിയിരിക്കുന്നു .   പുതിയ  സംരംഭമായ  "ഷോ യുവർ ടാലൻറ് (" "Show  Your  Talent " ) ഇൽ  അമേരിക്കയിലുള്ള വർക്ക് അവരുടെ വിവിധ സർഗ്ഗാത്മക മായ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഓൺലൈൻ മത്സരവേദി  ഒരുക്കുന്നു . പരിപാടിയുടെ  ആദ്യഘട്ടം  ആരംഭിച്ചു .

 മത്സരാർത്ഥികൾ  തങ്ങളുടെ  വീഡിയോസ്  സമർപ്പിക്കുന്നതിലോടെയാണ്  ഒന്നാം ഘട്ടം തുടങ്ങുന്നത് .  മ്യൂസിക്, ഡാൻസ്, കുക്കിംഗ്, സ്‌കിറ്റ്‌സ് ,കോമഡി, മാജിക്, പെയിൻറ്റിങ് , ചിത്രം വര  മുതലായ  വിഭാഗത്തിലുള്ള വീഡിയോസ് സ്വീകരിക്കുന്നതാണ് . സമർപ്പിക്കുന്ന വീഡിയോയുടെ ദൈർഘ്യം രണ്ട് മുതൽ  അഞ്ച്   മിനുട്ട്  വരെ  ആകാം  .  സൗത്ത് ഇന്ത്യൻ ഭാഷകളിലും , ഹിന്ദി , ഇംഗ്ലീഷ് ഭാഷകളിലും പരിപാടി അവതരിപ്പിക്കാവുന്നതാണ് രണ്ടാം ഘട്ടത്തിൽ  തിരഞ്ഞെടുത്ത  വീഡിയോസ്  പ്രേക്ഷകരുടെ  വോട്ടിങ്ങിനായി  പബ്ലിഷ് ചെയ്യുന്നതാണ്. 

ലഭിച്ച വോട്ടുകളുടെയും ജഡ്ജിങ് പാനൽ നൽകിയ മാർക്കിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. പരിപാടി രജിസ്റ്റർ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക .

www.baymalayali.org/talents/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക