Image

എച്ച്-1 വിസക്ക് ലോട്ടറി നിര്‍ത്തും; മറ്റു സ്ഥാപനങ്ങളിൽ പോയി ജോലി ചെയ്യുന്നതും തടയും

Published on 23 June, 2020
എച്ച്-1 വിസക്ക് ലോട്ടറി നിര്‍ത്തും; മറ്റു സ്ഥാപനങ്ങളിൽ  പോയി ജോലി ചെയ്യുന്നതും തടയും
എച്ച്-1, എല്‍-1 വിസ ആറ് മാസത്തേക്ക് ലഭിക്കില്ല എന്നത് മാത്രമല്ല അതില്‍ കാതലായ മാറ്റങ്ങളും ട്രമ്പ് ഭരണകൂടം വരുത്തുകയാണ്. നിയമത്തിന്റെ പഴുത് ഉപയോഗിച്ച് നിയമം തന്നെ അട്ടിമറിക്കുന്ന പല ഇന്ത്യന്‍ കമ്പനികള്‍ക്കും ഇത് തിരിച്ചടിയായി.

ഇപ്പോള്‍ ഇന്ത്യയിലെ വമ്പന്‍ കമ്പനികള്‍ അവിടെ നിന്ന് എച്ച്-1 വിസയില്‍ ആളെ കൊണ്ട് വന്നു അമേരിക്കയിലെ സ്ഥാപനങ്ങല്ക്ക് ഓരോ പ്രോജക്ടും പൂര്‍ത്തിയാക്കാന്‍ വിട്ടു കൊടുക്കുകയാണ് ചെയ്യുന്നത്. അമേരിക്കന്‍ സ്ഥാപനം ഇന്ത്യന്‍ കമ്പനിക്കാണ് പ്രതിഫലം നല്‍കുന്നത്. നേരിട്ട് ഇന്ത്യന്‍ തൊഴിലാളികളെ ജോലിക്ക് എടുക്കുന്നില്ല.

പുതിയ നിബന്ധന പ്രകാരം അത് നടക്കില്ല. ഇവിടെ ജോലി കൊടുക്കാന്‍ കഴിവുള്ളവര്‍ക്ക് മാത്രമേ വിസയില്‍ ആളെ കൊണ്ട് വരാന്‍ പറ്റു

രണ്ടാമത്തെ നിയന്ത്രണം വിസ കിട്ടുന്നത് ആര്‍ക്ക് എന്ന് തീരുമാനിക്കുന്നതാണ്. പൊതു വിഭാഗത്തില്‍ 65,000 വിസയുണ്ട്. ഇവിടെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കായി 20 ,000 വേറെയും. മൊത്തം 85,000 വിസ. ഇതിനു വേണ്ടി ഈ വര്‍ഷം 2,30,000 പേര് അപേക്ഷിച്ചു. അവരില്‍ നിന്ന് നറുക്കിട്ടാണ് 85,000 പേരെ തെരെഞ്ഞെടുത്തത്. ഇതില്‍ 60,000 പേരെങ്കിലും ഇന്ത്യാക്കാരാണെന്നു കരുതണം.

ഇനി മുതല്‍ ലോട്ടറി നിര്‍ത്തും. പകരം, ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നവര്‍ക്ക് മാത്രം വിസ നല്‍കും. കുറഞ്ഞ യോഗ്യതയും കുറഞ്ഞ ശമ്പളവുമുള്ളവര്‍ക്ക് വിസ കിട്ടാത്ത സ്ഥിതി വരും.

കുറഞ്ഞത് 63000 ഡോളറെങ്കിലും ലഭിക്കുന്നവര്‍ എന്നതാണത്രേ അധികൃതരുടെ ചിന്താഗതി.
see also


Join WhatsApp News
കട്ട സപ്പോർട്ട് 2020-06-23 17:06:15
ട്രംപിനെ അനുകൂലിക്കണം എന്ന് തോന്നുന്ന ചില കാര്യങ്ങളാണ് ഇത് . ഏതെങ്കിലും തട്ടി കൂട്ട് കോളേജുകളിൽ നിന്നും പഠിച്ചിറങ്ങി നേരായ വഴിയിലും അല്ലാതെയും ഇങ്ങോട്ടു എഴുന്നള്ളും . ഇവിടുത്തെ കുട്ടികൾ എടുത്താൽ പൊന്താത്ത ലോൺ എടുത്ത് പഠിച്ചവർ പുറത്ത് തൊഴിൽ തേടി നടപ്പാണ് . ഈ വരുന്നവർ ചെയ്യുന്ന പരിസര മലിനീകരണവും സംസ്കാര മലിനീകരണവും വേറെ . ഒരു ബെഡ് റൂം അപ്പാർട്മെന്റിൽ ചുരുങ്ങിയത് എട്ടു പേർ താമസിക്കും . സകല ദൈവങ്ങളെയും ആരാധന തുടങ്ങും . പൊങ്കാല മുതൽ പാലഭിഷേകം വരെ കൂടെ കൊണ്ടുവരും ഇവിടെ സ്ഥാപിക്കും ഇതിനു ഒരു മോചനം വേണം . സമർത്ഥരായവർ വരട്ടെ ..അല്ലാത്ത തട്ടിപ്പുകാർ കുടുങ്ങണം . ഇതിലൊക്കെ ട്രംപിനെ യാണെനിക്കിഷ്ടം .
truth and justice 2020-06-24 07:29:41
This is one of the reasons our leftist dont like Mr Trump. He has some guts to openly say to the senate and congress Republicans and Democrats alike.I like Trump as he has some principles. There are lot Maffias are working behind hiring H-1B laborers and they make money as middleman and that is corruption. And I dont think jo biden or Obama has courage to do like this. Let Trump win for another four years.
CID Moosa 2020-06-24 09:33:28
Even Republicans started rejecting Trump . So wake up ‘Truth and Justice’ “24-year-old Republican beats Trump-backed candidate in North Carolina primary race for ... Madison Cawthorn, a 24-year-old real estate investment CEO, won a Republican primary runoff election Tuesday in western North Carolina in the ...”
T 2020-06-24 10:52:15
വലിയ വായുള്ള (ബിഗ് മൗത്) കുട്ടി-ഡെമോക്രാസ്റ്റുകൾ സോദോം ഗോമോ ഗൊ മോറോയായി മാറുന്ന അമേരിക്കയിലെ ചില സിറ്റികളിൽ കാണാം. അവരുടെ വാലിൽ തൂങ്ങി ചുരുക്കം മലയാളികളും. അമേരിക്കയെ മൊത്തം സർക്കാർ വേണ്ടാത്ത പോലീസും നിയമവാഴ്ചയും ആംബുലൻസുകളും ഫയർ എഞ്ചിനുമില്ലാത്ത സീയാറ്റിൽ ആക്കേണമോ? പറയൂ?
truth and justice 2020-06-24 10:52:18
Time will tell Moosa. 77yr old joe cannot run this country neither his running mate and nobody wants to work with him.Our malayalees are leftists I know because they dont know what is going on in this country.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക