Image

ചൈനയും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും കോവിഡ്-19 ന്റെ തുടക്കത്തില്‍ വ്യാപനം തടയുവാന്‍ ശ്രമിച്ചില്ല

കോര ചെറിയാന്‍ Published on 23 June, 2020
ചൈനയും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും കോവിഡ്-19 ന്റെ തുടക്കത്തില്‍ വ്യാപനം തടയുവാന്‍ ശ്രമിച്ചില്ല
ഫിലാഡല്‍ഫിയ,യു.എസ്.എ.: 2019 ഡിസംബര്‍ 31ന് ചൈന വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന് അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള നേരിയ വിവരങ്ങള്‍ നല്കി. 1937-ലെ ചൈന - ജപ്പാന്‍ യുദ്ധകാലഘട്ടത്തെ താത്കാലിക തലസ്ഥാന നഗരിയായ വുഹാനില്‍നിന്നും അനേകം ആഴ്ചകകള്‍ക്കുമുന്‍പായി വ്യാപിച്ച കോവിഡ്-19 മനുഷ്യനിലേക്കു പടര്‍ന്നു പിടിയ്ക്കുന്ന വൈറസ് അല്ലെന്നുള്ള അസത്യമായ റിപ്പോര്‍ട്ട് യാതൊരു ലജ്ജയുമില്ലാതെ ഡബ്ല്യു.എച്ച്.ഒ. യ്ക്ക് ചൈന സമര്‍പ്പിച്ചു. ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ പ്രസിദ്ധീകരണ പ്രകാരം സ്വതന്ത്രമായി യാതൊരുവിധ അന്വേഷണവും നടത്താതെ ചൈനയുടെ സത്യവിരുദ്ധമായ രേഖ വിവരണം ഡബ്ല്യു. എച്ച്. ഒ. അംഗീകരിച്ചു. 
ചൈനീസ് പ്രസിഡന്റ് എക്‌സ്‌ഐ ചിന്‍പിംഗും മുന്‍ എത്യോപ്യന്‍ ആരോഗ്യമന്ത്രിയും ഡബ്ല്യു.എച്ച്.ഒ.യുടെ ഡയറക്ടര്‍ ജനറലുമായ ടെന്‍ഡേഴ്‌സ് ആഥനോനും തമ്മിലുള്ള സൗഹൃദം ലോകജനതയെ മുഴുവന്‍ മരണഭീതിയിലാക്കി. ആഗോളതലത്തില്‍ ഇപ്പോള്‍ അറിയപ്പെടുന്ന ഈ സ്‌നേഹിതരുടെ മുഖമുദ്രയായി ചിന്‍പിംഗിന്റെ ഭാര്യ പെംഗ് ലിയുവാന്‍ ഡബ്ല്യു.എച്ച്.ഒ.യുടെ ''ഗുഡ്‌വില്‍ അംബാസിഡര്‍'' എന്ന പദവി 2011 മുതല്‍ അലങ്കരിക്കുന്നു.  നവംബര്‍ മാസം ആദ്യ ആഴ്ചയില്‍തന്നെ കോവിഡ്-19 പകര്‍ച്ചവ്യാധിമൂലം വുഹാനിലും പ്രാന്തപ്രദേശങ്ങളിലും ആയിരത്തിലധികം ആള്‍ക്കാര്‍ മാരകമായ രോഗലക്ഷണങ്ങളോടെ ദാരുണമായി മരിച്ചെങ്കിലും ഡബ്ല്യു.എച്ച്.ഒ. യെ ഉടനെ അറിയിക്കാനും അടിയന്തിര നിവാരണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാനും ചൈന താത്പര്യം പ്രകടിപ്പിച്ചില്ല. 2020 പുതുവര്‍ഷാരംഭത്തോടെ ഡബ്ല്യു.എച്ച്.ഒ. കൊറോണവൈറസ് ഭീകരത രേഖാമൂലം അറിഞ്ഞിട്ടും ലോക രാഷ്ട്രങ്ങളെ ഗൗരവപൂര്‍വ്വം അറിയിക്കുവാനും നിവാരണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാനും തീവ്രമായി ശ്രമിക്കാതിരുന്നതിനാല്‍ അതിശീഘ്രം കോവിഡ്-19 ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചു. അനുദിനം ആഗോളതലത്തില്‍ ആയിരങ്ങള്‍ അന്ത്യശ്വാസം വലിച്ച് അനന്തതയില്‍ ആകുന്ന ഏറ്റവും ആപത്കരമായ ഘട്ടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ചൈനയ്ക്കും ഡബ്ല്യു.എച്ച്.ഒ.യ്ക്കും ആണ്. 

ഡബ്ല്യു.എച്ച്.ഒ.യുടെ ചൈനയോടുള്ള ലാളന സമീപനത്തോടു പ്രതിഷേധിച്ചു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2020 ഏപ്രില്‍ 14ന് അമേരിക്കയുടെ വോളന്ററി കോണ്‍ട്രിബ്യൂഷന്‍ നിറുത്തല്‍ ചെയ്തു. ചൈന ഡബ്ല്യു.എച്ച്.ഒ.യ്ക്ക് കൈമാറിയ കൊറോണ വൈറസിന്റെ ഡേറ്റ ലോകശാസ്ത്രജ്ഞ•ാര്‍ക്ക് സുതാര്യമായി തിട്ടപ്പെടുത്തുവാനോ വെളിപ്പെടുത്തുവാനോ ഇതുവരെ സാധിച്ചിട്ടില്ല.
1948-ല്‍ ഐക്യരാഷ്ട്രസംഘടനയാല്‍ സ്ഥാപിതമായ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ലോകജനതയ്ക്കുവേണ്ടി അനുഷ്ഠിച്ച സേവനങ്ങള്‍ നിഗമനത്തിലും ഉപരിയാണ്. പകര്‍ച്ചവ്യാധികളായ ക്ഷയം, മലേറിയ നിവാരണം, മാതൃശിശു ആരോഗ്യ സംരക്ഷണം, പോഷകാഹാര വ്യവസ്ഥകള്‍ തുടങ്ങി ആധുനീക യുഗത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണ്. 2009-ലെ ഇന്‍ഫ്‌ളുവെന്‍സ എ (എച്ച്1 എന്‍1) വൈറസ്, 2014-ലെ പോളിയോ, സികാ, എബോള തുടങ്ങി 2019-2020 കോവിഡ്-19 അടക്കമുള്ള എല്ലാ അടിയന്തിര പൊതുജനാരോഗ്യ മണ്ഡലങ്ങളിലും ഡബ്ല്യു.എച്ച്.ഒ. യുടെ 
വിലപ്പെട്ട സേവനങ്ങളില്‍ കൊറോണവൈറസ് നിവാരണത്തിലെ നേരിയ പരാജയവും സകല രാഷ്ട്ര മേഖലകളിലും നിലകൊള്ളുന്നു.


ഡബ്ല്യു.എച്ച്.ഒ. യുടെ 2020-2021 ബഡ്ജറ്റ് തുകയായ 4.8 ബില്യണ്‍ ഡോളര്‍ ഈതരുണത്തില്‍ സമാഹരിക്കുക അസാധ്യമാണ്. പ്രതിവര്‍ഷം 400 മില്യണ്‍ ഡോളറിലധികം സംഭാവനയായി അമേരിക്ക നല്‍കുന്ന തുകയാണ് ട്രംപ് കാരണസഹിതം നിറുത്തല്‍ ചെയ്തത്. ലോകജനതയുടെ ആരോഗ്യപരിരക്ഷയ്ക്കുവേണ്ടി ഡബ്ല്യു.എച്ച്.ഒ. യുടെ പുനരുദ്ധാരണം തികച്ചും ആവശ്യമാണ്.
5 ലക്ഷത്തില്‍പരം നിരപരാധികളെ മരണത്തിലേക്കും അനേക ലക്ഷങ്ങളെ ദുരിതപൂര്‍ണ്ണമായ രോഗാവസ്ഥയിലേക്കും എത്തിച്ചതിലും ഉപരിയായി ലോക സാമ്പത്തിക വ്യവസ്ഥതന്നെ തകിടംമറിച്ച കോവിഡ്-19 ന്റെ തുടക്കവും ചൈനീസ് ഭരണാധികാരികളുടെ ഉദ്ദേശശുദ്ധിയും അവ്യക്തമായി അവശേഷിക്കുന്നു. മഹാമാരകമായ പകര്‍ച്ചവ്യാധിയെ രണ്ടുമാസത്തിലധികം ഡബ്ല്യു.എച്ച്.ഒ.യെ അറിയിക്കാതെ രഹസ്യമായി ചൈന പരിരക്ഷിച്ചത് സദുദ്ദേശത്തോടെ അല്ല. ലോകജനതയും എല്ലാ രാജ്യങ്ങളും ചൈനയെ ഒരു കൂട്ടകൊലപാതകിയായി വീക്ഷിക്കുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളടക്കം പല ദേശീയ അന്തര്‍ദേശീയ കമ്പനികളും സാവധാനം ചൈനയോടു വിടവാങ്ങി ഇന്‍ഡ്യയടക്കം മറ്റു പല രാജ്യങ്ങളിലേക്കും കുടിയേറുവാന്‍ ഒരുങ്ങുന്നു. കേരളം ഒഴികെ ബിസിനസ്സ് യോഗ്യമായ മിക്ക ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളിലേക്കും തങ്ങളുടെ വ്യാപാരമേഖല സ്ഥാപിതം ആരംഭിച്ചുകഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍ മലയാളികളുടെ തൊഴില്‍ തര്‍ക്കങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആധിപത്യവും സാധാരണ വ്യാപാരി ഉടമകളെ ഭീരുക്കള്‍ ആക്കുന്നു.

ചൈനയുടെ ഇന്‍ഡ്യന്‍ അതിര്‍ത്തി യുദ്ധം നേരിയതോതില്‍ ആരംഭിച്ചതിന്റെ മുഖ്യകാരണം ജനാധിപത്യഭരണവും ദേശീയ സുരക്ഷിതത്വവുമുള്ള സ്വതന്ത്ര ഭാരതത്തെ ഒരു യുദ്ധമേഖലയാക്കി മാറ്റുവാന്‍ വേണ്ടിയാണ്. യുദ്ധകെടുതികള്‍ ആരംഭിക്കുമ്പോള്‍ സാധാരണ ഗതിയില്‍ പട്ടിണിയും സുരക്ഷരഹിതത്വവും വര്‍ദ്ധിക്കും. അക്രമണവും അനീതിയും സാധാരണ സംഭവമായി മാറികഴിഞ്ഞാല്‍ വിദേശികള്‍ ഭയചികിതരായി ഇന്‍ഡ്യയില്‍ എത്തുകയില്ല. അല്‍പ്പമായെങ്കിലും സമ്പന്നരാജ്യമായ ഇന്‍ഡ്യയെ നിത്യ അരക്ഷിതാവസ്ഥ മേഖലയായി അവരോധിക്കുകമാത്രമാണ് ചൈനീസ് ലക്ഷ്യം. ഇന്‍ഡ്യന്‍ രാഷ്ട്രീയ തന്ത്രജ്ഞര്‍ ചൈനയുമായി നിത്യശാന്തിക്കായി ആഗ്രഹിക്കുന്നതും അനുദിനം വിവിധ തലത്തിലുള്ള സന്ധിസംഭാഷണങ്ങള്‍ നടത്തുന്നതും സ്വതന്ത്ര ഭാരതത്തിന്റെ തത്വാധിഷ്ഠിതമായ സിദ്ധാന്തങ്ങള്‍ പരിരക്ഷിക്കുവാനും വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുവാനും വേണ്ടിയാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക