Image

ഫ്ലോറിഡയിൽ കോവിഡ് 19 കേസുകൾ ഒരുലക്ഷം കവിഞ്ഞു

പി.പി.ചെറിയാൻ Published on 23 June, 2020
ഫ്ലോറിഡയിൽ കോവിഡ് 19 കേസുകൾ ഒരുലക്ഷം കവിഞ്ഞു
ഫ്ലോറിഡ∙ ഫ്ലോറിഡ സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. ജൂൺ 22 തിങ്കളാഴ്ച ആരോഗ്യവകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ചു സംസ്ഥാനത്ത് ഇതുവരെ 100,217 പേർക്ക് രോഗംബാധിക്കുകയും 3173 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
ഒരുലക്ഷം കോവിഡ് 19 കേസുകൾ കവിയുന്ന ഏഴാമത്തെ സംസ്ഥാനമാണ് ഫ്ലോറിഡ. ന്യൂയോർക്ക്, കലിഫോർണിയ, ന്യുജഴ്സി, ഇല്ലിനോയ്, ടെക്സസ്, മാസച്യുസെറ്റ്സ് എന്നിവയാണ് മറ്റു ആറു സംസ്ഥാനങ്ങൾ.
അടുത്ത ആഴ്ചകളായാണ് ഫ്ലോറിഡായിൽ രോഗികളുടെ എണ്ണം വർധിച്ചത്. ജൂൺ 21 ശനിയാഴ്ച 4049 കേസ്സുകളാണ് റിപ്പോർട് ചെയ്യപ്പെട്ടതെന്ന് ഫ്ലോറിഡാ ഗവർണർ റോൺ ഡിസാന്റിസ് അറിയിച്ചു. മാർച്ച്, ഏപ്രിൽ മാസം രോഗപരിശോധന കുറവായിരുന്നുവെന്നും എന്നാൽ പരിശോധന വർധിപ്പിച്ചതാണ് രോഗികളെ കൂടുതൽ കണ്ടെത്തുവാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു രോഗലക്ഷണവും ഇല്ലാത്ത ചെറുപ്പക്കാരിലാണ് പരിശോധനാ ഫലം പോസിറ്റീവായത്, ഇത് ഉൽകണ്ഠ ഉളവാക്കുന്നു. 20–30 വയസ്സിന് ഇടയിലുള്ളവരിൽ രോഗം കൂടുന്നുണ്ട്. ശനിയാഴ്ച ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ചും മാസ്ക്ക് ധരിക്കുന്നതിനെ കുറിച്ചും ശക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഫ്ലോറിഡയിൽ കോവിഡ് 19 കേസുകൾ ഒരുലക്ഷം കവിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക