Image

കുവൈറ്റില്‍ കോവിഡ് ദ്രുത പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

Published on 22 June, 2020
കുവൈറ്റില്‍ കോവിഡ് ദ്രുത പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി : രാജ്യത്തെ വിവിധ മേഖലകളില്‍ പൊതുജനാരോഗ്യ വകുപ്പിലെ നേതൃത്വത്തില്‍ കോവിഡ് ദ്രുത പരിശോധന ആരോഗ്യ മന്ത്രാലയം ആരംഭിച്ചതായി റിപ്പോര്‍ട്ട്. രോഗ ലക്ഷണങ്ങളില്ലാത്ത രോഗവാഹകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് നടപടി.

സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നവര്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഓരോ തെരുവിലെയും ക്രമരഹിതമായ വീടുകള്‍ സന്ദര്‍ശിച്ച് ഓരോ കുടുംബത്തില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുകയും തുടര്‍ന്ന് വൈറസ് പരിശോധന നടത്തുകയുമാണ് ചെയ്യുന്നത്.

ഹവലി പ്രദേശങ്ങളിലാണ് കാമ്പയിന് തുടക്കമിട്ടത്. വൈകുന്നേരം അഞ്ചിനും പതിനൊന്നിനും ഇടയിലാണ് പരിശോധനകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഒരു ദിവസം 120-250 ഓളം ആളുകളെ സ്രവം പരിശോധിക്കും. കോവിഡ് അണുബാധയുടെ തോത് അടങ്ങിയിട്ടുണ്ടെന്നും വൈറസിനെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി സ്വദേശികളേയും വിദേശികളേയും ലക്ഷ്യമിട്ടാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് ദ്രുത പരിശോധന നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

പരിശോധനയില്‍ ഐജിജി പോസിറ്റീവ് ആയാല്‍ രോഗം വന്നിട്ട് കുറച്ചുനാള്‍ ആയെന്നും അതിനെതിരെ ഉള്ള പ്രതിരോധ ശേഷി ആയാള്‍ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം. ഇതേ വ്യക്തിയുടെ സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങള്‍ വളരെ പ്രധാന്യമുള്ളതാണ്. അതേസമയം പരിശോധനയില്‍ ഐജിഎം പോസിറ്റീവ് എന്നാണ് കണ്ടെത്തുന്നതെങ്കില്‍ ആ വ്യക്തിക്ക് രോഗബാധ ഉണ്ടായിട്ട് അധികനാള്‍ ആയില്ലെന്ന് ഉറപ്പിക്കാമെന്നും അധികൃതര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക