Image

കുവൈറ്റില്‍ കര്‍ഫ്യൂ ലംഘിച്ച 24 പേര്‍ പിടിയില്‍

Published on 22 June, 2020
കുവൈറ്റില്‍ കര്‍ഫ്യൂ ലംഘിച്ച 24 പേര്‍ പിടിയില്‍


കുവൈറ്റ് സിറ്റി : രാജ്യത്ത് കര്‍ഫ്യൂ ലംഘനവും നിരീക്ഷണ കാലത്തിനിടെ പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തു. 17 കുവൈത്തികളും 7 വിദേശികളുമാണ് പിടിയിലായത്.

നിര്‍ബന്ധിത വീട്ടുനിരീക്ഷണ കാലത്തിനിടെ പുറത്തിറങ്ങിയതിനാണ് ഇതില്‍ ചിലരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. കര്‍ഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നും 5 പേരേയും ഹവല്ലിയില്‍ നിന്ന് ഒരാളെയും ജഹ്‌റ ഗവര്‍ണറേറ്റില്‍ നിന്നും 11 പേരേയും അഹമ്മദി ഗവര്‍ണറേറ്റില്‍ നിന്നും 7 പേരേയുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്യുകയും നിയമനടപടി ആരംഭിക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക