Image

സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസാേസിയേഷന്‍ പണി പൂര്‍ത്തിയാക്കിയ ഭവനത്തിന്റെ താക്കോല്‍ദാനം വി.ഡി. സതീശന്‍ എംഎല്‍എ നിര്‍വഹിച്ചു

Published on 22 June, 2020
സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസാേസിയേഷന്‍ പണി പൂര്‍ത്തിയാക്കിയ ഭവനത്തിന്റെ താക്കോല്‍ദാനം വി.ഡി. സതീശന്‍ എംഎല്‍എ നിര്‍വഹിച്ചു

ലണ്ടന്‍: സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുവാന്‍ സമാഹരിച്ച പണം ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കിയ ഭവനത്തിന്റെ താക്കോല്‍ദാനം വി ഡി സതീശന്‍ എംഎല്‍എ നിര്‍വഹിച്ചു.

2018-ലെ പ്രളയം ഏറ്റവുമധികം ഭീകര താണ്ഡവമാടിയതും ആയിരക്കണക്കിന് മനുഷ്യര്‍ ഉടുതുണിക്ക് മറുതുണിയില്ലാതായി മാറുകയും ചെയ്ത വടക്കന്‍ പറവൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ ചിറ്റാട്ടുകര പഞ്ചായത്തിലെ നിര്‍ധന കുടുംബാംഗവും പ്രളയത്തില്‍ ഭവനം നഷ്ടപ്പെട്ട എടത്തുരുത്തില്‍ ലാലന്റെ കുടുബത്തിനാണ് വീട് നിര്‍മിച്ചു നല്‍കിയത്. യുക്മയുടെ 'സ്‌നേഹക്കൂട്' ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അഭിമാനകരമായി ഈ നേട്ടം കൈവരിക്കാന്‍ യോവില്‍ മലയാളികള്‍ക്ക് സാധിച്ചത്.

എസ് എം സി എ, യോവില്‍ അസോസിയേഷനില്‍ നിന്നുമുള്ള യുക്മ പ്രതിനിധി ജോ സേവ്യര്‍ പ്രളയകാലത്തെ ഭാരവാഹികളുടെ അനുമതിയോടെ പ്രളയ ദുരിതാശ്വാസ ഫണ്ട് അന്ന് യുക്മ പ്രസിഡന്റായിരുന്ന മാമ്മന്‍ ഫിലിപ്പിനെ ഉത്തരവാദിത്വം ഏല്പിച്ച്, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ അക്കൗണ്ട് വഴി തുക കൈമാറുകയും യുക്മയുടെ 'സ്‌നേഹക്കൂട്' ഭവനനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി ആരംഭിക്കുവാന്‍ തീരുമാനിക്കുകയുമാണ് ചെയ്തത്.

മാമ്മന്‍ ഫിലിപ്പ് മുന്‍ യുക്മ പ്രസിഡന്റ്, വിജി കെ പി യെ ഭവന നിര്‍മാണത്തിന്റെ കാര്യങ്ങള്‍ നാട്ടില്‍ ഏകോപിപ്പിക്കുവാന്‍ ചുമതലപ്പെടുത്തുകയും അദ്ദേഹം, യുക്മ തിരഞ്ഞെടുത്ത ഭവനം വടക്കന്‍ പറവൂര്‍ മണ്ഡലത്തിയായതിനാല്‍ സ്ഥലം എംഎല്‍എ ആയ വി.ഡി. സതീശനുമായി ബന്ധപ്പെട്ട് അര്‍ഹതപ്പെട്ട വ്യക്തിക്ക് ഭവനം പൂര്‍ത്തിയാക്കി നല്‍കുകയുമാണ് ചെയ്തത്.

യുക്മ സൗത്ത് വെസ്റ്റ് റീജണിലെ പ്രമുഖ അംഗ അസോസിയേഷനുകളിലൊന്നായ സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ യോവിലിന്റൈ ഒരുമിച്ചുള്ള ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇങ്ങനെയൊരു ഭവനം നിര്‍മിച്ചു കൊടുക്കാന്‍ സാധിച്ചത്. എസ് എം സി എ യുടെ ഭാരവാഹികളായ ഷിജുമോന്‍ ജോസഫ്, ബേബി വര്‍ഗീസ്, രാജു പൗലോസ്, ജോണ്‍സ് തോമസ്, ടോജോ പാലാട്ടി എന്നിവരുടെയും,യുക്മ പ്രതിനിധികളായ ജോ സേവ്യര്‍, ഉമ്മന്‍ ജോണ്‍, ജിന്റാേ ജോസ് എന്നിവരുടെയും നേത്യത്വത്തിലാണ് പ്രളയദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തിയത്. അസോസിയേഷനിലെ മുഴുവന്‍ കുടുംബങ്ങളുടെയും അകമഴിഞ്ഞ പിന്തുണയോടെയാണ് ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത്.

സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യുക്മ ചാരിറ്റി ഫൗണ്ടേഷനും യുക്മ ദേശീയ നിര്‍വാഹക സമിതിയും സൗത്ത് വെസ്റ്റ് റീജണല്‍ കമ്മിറ്റിയും പ്രത്യേകം അഭിനന്ദനങ്ങള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക