Image

കുരുവിക്കുഞ്ഞിനോട് (ശ്രീലക്ഷ്മി രാജേഷ്‌)

Published on 22 June, 2020
കുരുവിക്കുഞ്ഞിനോട് (ശ്രീലക്ഷ്മി രാജേഷ്‌)
കൊറോണ സമയത്ത് നാട്ടിലെ  കിളി മരത്തില്‍ അമ്മക്കിളി ഉണ്ടാക്കിയ കൂട്ടിലെ മുട്ടക്കുള്ളില്‍ ഇരിക്കുന്ന കുരുവിക്കുഞ്ഞിനോട് നമുക്ക് ചോദിക്കാം


കുഞ്ഞേ കുഞ്ഞേ കുരുവിക്കുഞ്ഞേ
എന്നുവരും നീയെന്നുവരും
കാഴ്ചകളൊക്കെ കാണേണ്ടേ
ഓടിച്ചാടി നടക്കേണ്ടേ
വേണ്ട വേണ്ട പോരേണ്ട
കാഴ്ചകളൊന്നും കാണേണ്ടാ
കാഴ്ചകളൊക്കെ കണ്ടാല്‍പ്പിന്നെ
കൊറോണ വന്നു പിടിച്ചാലോ
കൊറോണ വന്നു പിടിച്ചാല്‍പ്പിന്നെ
മാസ്കും ഗ്ലോവ്സും വെക്കേണം
എന്നാല്‍ പ്പിന്നെ ഞാനങ്ങോട്ടെന്‍
അമ്മയ്ക്കരുകിലിരിക്കട്ടെ
മുട്ടത്തോടിന്നുള്ളിലിരുന്നു
നന്മക്കായി പ്രാര്‍ത്ഥിക്കാം
അഞ്ചു ദിനങ്ങള്‍ പോയപ്പോള്‍
മഴയും കാറ്റും വന്നപ്പോള്‍
കുരുവിക്കൂട് പറന്നേ പോയി
കുരിവിക്കുഞ്ഞിന്‍ അമ്മയ്ക്കല്ലോ
മുട്ടയൊരെണ്ണം നഷ്ടായി
വിഷമത്തോടെ അമ്മക്കുരുവി
ദൂരത്തേക്കു പറന്നേ പോയി
വീണ്ടുമൊരിക്കല്‍ അമ്മക്കുരുവി
മുട്ടയിടാനായി വന്നല്ലോ
ചുള്ളിക്കമ്പും ഇലകളുമായി
വൃത്താകൃതിയില്‍ കൂടായി
മുട്ടകളിട്ടൊരു സന്തോഷത്തില്‍
അമ്മക്കുരുവിയടയിരുന്നു
അങ്ങനെ ഒരു നാള്‍ മുട്ടകള്‍ പൊട്ടി
കുഞ്ഞിക്കുരുവികള്‍  വന്നല്ലോ
കീയോ കീയോയെന്നും ചൊല്ലി
കുഞ്ഞിക്കുരുവികള്‍വന്നല്ലോ
 
ശ്രീലക്ഷ്മി രാജേഷ്‌
ഒകെമോസ്,മിച്ചിഗന്‍
കുരുവിക്കുഞ്ഞിനോട് (ശ്രീലക്ഷ്മി രാജേഷ്‌)
Join WhatsApp News
Indusekhar 2020-06-22 12:01:45
Good narration... Keep writing
Rajesh Nair 2020-06-22 12:43:13
Nice work. Keep going
Sreelekha 2020-06-22 21:06:40
Good work, keep writing...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക