Image

സജി ജോര്‍ജ്ജ് സണ്ണിവെയ്ല്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞാ ചെയ്തു.

പി.പി.ചെറിയാന്‍ Published on 30 May, 2012
സജി ജോര്‍ജ്ജ് സണ്ണിവെയ്ല്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞാ ചെയ്തു.
സണ്ണിവെയ്ല്‍ : സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വിജയിച്ച മലയാളി സജി ജോര്‍ജ്ജ് കൗണ്‍സില്‍ ഹാളില്‍ മെയ് 29 ചൊവ്വാഴ്ച വൈകീട്ട് 6മണിക്ക് നടന്ന ലളിതമായ ചടങ്ങില്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഇതു രണ്ടാം തവണയാണ് സജി ജോര്‍ജ്ജ് കൗണ്‍സിലിലേക്ക് മത്സരിച്ചു വിജയിക്കുന്നത്. രണ്ടു വര്‍ഷത്തെ കാലാവധിക്കു ശേഷം ഒഴിവുവന്ന മൂന്നു സ്ഥാനങ്ങളിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 6 പേരെ പിന്തള്ളിയാണ് സജി ഒന്നാമതായി വിജയിച്ചത്.

മലയാളി സമൂഹം ഒറ്റക്കെട്ടായി സജിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കുവാന്‍ വിവിധ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ ടൗണ്‍ഹാളില്‍ എത്തിയിരുന്നു. സത്യപ്രതിജ്ഞക്കുശേഷം സജി എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി.
സജി ജോര്‍ജ്ജ് സണ്ണിവെയ്ല്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞാ ചെയ്തു.സജി ജോര്‍ജ്ജ് സണ്ണിവെയ്ല്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞാ ചെയ്തു.സജി ജോര്‍ജ്ജ് സണ്ണിവെയ്ല്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞാ ചെയ്തു.സജി ജോര്‍ജ്ജ് സണ്ണിവെയ്ല്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞാ ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക