Image

'സ്വതന്ത്രചിന്തകനായ യേശു' ജെയിംസ് കുരീക്കാട്ടില്‍ അവതരിപ്പിച്ച പ്രഭാഷണം

Published on 22 June, 2020
'സ്വതന്ത്രചിന്തകനായ യേശു'  ജെയിംസ് കുരീക്കാട്ടില്‍ അവതരിപ്പിച്ച പ്രഭാഷണം
(കെസിആര്‍എം നോര്‍ത് അമേരിക്കയുടെ ഇരുപത്തിയെട്ടാമത് ടെലികോണ്‍ഫെറന്‍സില്‍ ശ്രീ ജെയിംസ് കുരീക്കാട്ടില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് ചെയ്ത പ്രഭാഷണത്തിന്റെ ലിഖിത രൂപം)

'സ്വാതന്ത്രചിന്തകനായ യേശു' എന്ന വിഷയം കേള്‍ക്കുമ്പോള്‍ത്തന്നെ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും കൗതുകം തോന്നാം. എന്താണീ സ്വാതന്ത്രചിന്തകനായ യേശു എന്ന പ്രയോഗംകൊണ്ട് അര്‍ത്ഥമാക്കുന്നത്? സ്വാതന്ത്രചിന്തകര്‍ എന്നുവെച്ചാല്‍ നിരീശ്വരവാദികളാണ് എന്ന തെറ്റായ ഒരു ധാരണ ചിലര്‍ക്കെങ്കിലും ഉണ്ടായേക്കാം. വിഷയത്തിലേക്ക് കടക്കുന്നതിനുമുമ്പ്, സ്വാതന്ത്രചിന്തകര്‍ ആരാണ് എന്ന് നമുക്കൊന്നുനോക്കാം. ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ ആശയത്തെ (ശറലീഹീഴ്യ) തലയിലേറ്റി, അതുമാത്രമാണ് ശരിയെന്ന് കരുതി നടക്കുന്നവരാണ് മനുഷ്യരിലധികവും. എന്നാല്‍ അതില്‍നിന്നും വിഭിന്നമായി ഒരു പ്രത്യയശാസ്ത്രത്തില്‍റെ ആശയത്തെ മാത്രം സ്വീകരിക്കാതെ, അതുമാത്രം തലയിലേറ്റി നടക്കാതെ, എല്ലാ പ്രത്യയശാസ്ത്ര ആശയങ്ങളെയും വിശകലനം ചെയ്ത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എതിര്‍ ചിന്തകരെയാണ് സ്വാതന്ത്രചിന്തകര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്ന് ഇതില്‍ സംബന്ധിക്കുന്ന അധികംപേരും ക്രിസ്ത്യാനികളാണ്. എന്തുകൊണ്ട് നാം ക്രിസ്ത്യാനികളായി? ലളിതമായി പറഞ്ഞാല്‍, നാം ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചതുകൊണ്ടുമാത്രമാണ് ക്രിസ്ത്യാനികളായത്. അതുകൊണ്ട് യേശു നമുക്ക് ദൈവമായി. ഒരു ക്രിസ്ത്യാനിക്ക് കൃഷ്ണനെയോ ശിവനെയോ ദൈവമായി ആരാധിക്കാന്‍ കഴിയുമോ? കോടിക്കണക്കിന് ജനങ്ങള്‍ ആരാധിക്കുന്ന അള്ളാഹുവിനെ ആരാധിക്കാന്‍ കഴിയുമോ? ഇല്ല. നാം ഒരു മതത്തില്‍ ജനിച്ചതുകൊണ്ട് ആ മതത്തിലെ ദൈവസങ്കല്പമാണ് നമ്മുടെ ദൈവസങ്കല്പം; ആ മതത്തിലെ ആചാരാനുഷ്ടാനങ്ങളാണ് നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍. മതത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരനാണെങ്കില്‍ കമ്മ്യൂണിസം മാത്രമായിരിക്കും അയാളുടെ തലയില്‍ ഉണ്ടായിരിക്കുന്നത്. ആ പാര്‍ട്ടി ഒരു തെറ്റുചെയ്താല്‍ അതിനെ ന്യായീകരിക്കാന്‍വരെ അയാള്‍ ശ്രമിക്കും.

അപ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഒരു ചോദ്യം പൊന്തിവരാം. യഹൂദമതത്തില്‍ ജനിച്ച യേശു എങ്ങനെയാണ് ഒരു സ്വതന്ത്രചിന്തകനായത്, എന്ന്. യഹൂദമതത്തിന്റെ ചട്ടക്കൂട്ടില്‍നിന്നുകൊണ്ട് ആ മതത്തിന്റെ നിയങ്ങളെ ചോദ്യം ചെയ്യുകയും ലംഘിക്കുകയും ചെയ്തുകൊണ്ട് ഒരു പുതിയ നിയമത്തെ യേശു തന്റെ ശിഷ്യരുടെ ഇടയില്‍ അവതരിപ്പിച്ചു.  അങ്ങനെ യേശു യഹൂദനിയമങ്ങളെ പൊളിച്ചെഴുതി. പുതിയ നിയമങ്ങളെ ആവിഷ്‌ക്കരിച്ചുകൊണ്ട് യഹൂദമതത്തെ നവീകരിക്കാന്‍ ശ്രമിച്ച ഒരു സ്വതന്ത്രചിന്തകനായിട്ടാണ് യേശുവിനെ പ്രഥമമായി നാം കാണുന്നത്. യേശുവിന്റെ മാനുഷിക തലങ്ങളെ  ആശ്രയിച്ചുകൊണ്ടുതന്നെയായിരിക്കണം സ്വാതന്ത്രചിന്തകനായ യേശുവിനെ നാം അന്വേഷിക്കേണ്ടത്.

യേശുവിന്റെ സ്വാതന്ത്രചിന്തയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, യേശു ചെയ്ത പ്രധാനപ്പെട്ട ചില യഹൂദമത നിയമവിരുദ്ധതയെ ഉദാഹരണങ്ങളായി നമുക്ക് സ്വീകരിക്കാം. 'ശാബത്ത് മനുഷ്യന്നുവേണ്ടിയാണ്; അല്ലാതെ മനുഷ്യന്‍ ശാബത്തിന്നു വേണ്ടിയല്ല' (മാര്‍ക്കോ. 2: 27) എന്ന് യേശു തറപ്പിച്ചുതന്നെ പറഞ്ഞു. ശാബത്ത് ലംഘിക്കുന്നവന് വധശിക്ഷവരെ നടപ്പിലാക്കിയിരുന്ന കാലത്താണ് യേശു ഇത് പരസ്യമായി പറയുന്നത്. സര്‍വ്വവ്യാപിയായ ദൈവം ആരാധനാലയങ്ങളില്‍ മാത്രം ഒതുങ്ങിക്കിടക്കുന്നില്ല എങ്കിലും ഈ കോവിഡ് കാലത്തുപോലും ആചാരാനുഷ്ഠാനങ്ങളാല്‍ തളയ്ക്കപ്പെട്ടവര്‍ ആയതിനാലാണെല്ലോ പള്ളികളിലേയ്ക്കു പോകാന്‍ വിശ്വാസികള്‍ തിടുക്കം കാണിക്കുന്നത്. 

ആചാരാനുഷ്ഠാനങ്ങളില്‍ക്കൂടി മാത്രമല്ല ദൈവസാക്ഷാത്കാരം നേടേണ്ടത് എന്ന്, മനുഷ്യന്‍ ശാബത്തിനുവേണ്ടിയല്ല എന്ന ആദര്‍ശത്തിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നത്. ബലിയല്ല കരുണയാണാവശ്യം (മത്താ. 9: 13) എന്ന് യേശു പഠിപ്പിക്കുമ്പോള്‍ ആചാരാനുഷ്ഠാന ജീവിതമല്ല, മറിച്ച് സഹജീവികളോട് കരുണ കാണിക്കണമെന്ന പ്രമാണത്തിന്റെ പ്രാധാന്യത്തെയാണ് നാമിവിടെ കൂട്ടിവായിക്കേണ്ടത്. ആചാരാനുഷ്ഠാന ബന്ധിതരായ പുരോഹിത വര്‍ഗത്തിന്റെ പൊള്ളത്തരത്തെ തുറന്നുകാട്ടുന്ന പ്രസക്തമായ ഒന്നാണ് നല്ല ശമര്യാക്കാരന്റെ ഉപമ (ലൂക്കോ. 10: 2937). ഇന്ന് ക്രിസ്തീയ ദേവാലയങ്ങളില്‍ നടക്കുന്ന കൂദാശ  പാരികര്‍മങ്ങളോ പള്ളിപെരുന്നാളുകളോ മാറ്റ് നൂറുകൂട്ടം ആചാരാനുഷ്ഠാനങ്ങളോ അല്ല പ്രധാനം, കരുണയാണ് യഥാര്‍ത്ഥ ബലിയെന്ന് യേശു ആ ഉപമവഴി പഠിപ്പിക്കുന്നു.
സീസറിനുള്ള നികുതി സംസാരവിഷയമായപ്പോള്‍, 'സീസറിന്റേതു സീസറിനും ദൈവത്തിന്റേതു ദൈവത്തിനും കൊടുക്കുക' (ലൂക്കോ. 20: 25) എന്ന് യേശു പ്രത്യുത്തരിച്ചു. മതത്തെയും രാഷ്ട്രീയത്തെയും  കൃത്യമായി വേര്‍തിരിച്ച് കാണിക്കുകയായിരുന്നു യേശു ഇവിടെ  ചെയ്തത്. സ്വാതന്ത്രചിന്തകനായ യേശുവിന് രാഷ്ടീയ മുതലെടുപ്പിനുവേണ്ടി മതത്തെ ദുരുപയോഗം ചെയ്യാന്‍ സാധിക്കുകയില്ല. രണ്ടായിരം വര്‍ഷം കഴിഞ്ഞിട്ടും യേശുവിന്റെ പഠനങ്ങള്‍ നടപ്പിലാകുന്നില്ല എന്ന് ഇവിടെ  എടുത്തു പറയേണ്ടിയിരിക്കുന്നു. ദരിദ്രനും വിശക്കുന്നവനും  പീഡിതനും തെരുവില്‍ കഴിയുന്നവനുമായ സഹോദരന് നിങ്ങള്‍ സഹായം ചെയ്തപ്പോള്‍ നിങ്ങള്‍ എനിക്കാണ് ചെയ്തത് എന്നാണ് യേശു പഠിപ്പിച്ചത് (മത്താ. 25: 40). യേശുവിന്റെ ദൈവസങ്കല്പം പോലും അപരനിലായിരുന്നു. ബലിയല്ലാ ദൈവം ആഗ്രഹിക്കുന്നത്; കാരണം തെരുവിലെ വിശക്കുന്നവന്റെ കരച്ചിലിലാണ് ദൈവം. സ്‌നേഹത്തിന്റെയും ക്ഷമയുടേയും കാരുണ്യത്തിന്റെയുമെല്ലാം ചേര്‍ന്ന ഒരു വിശ്വദര്‍ശനമായിരുന്നു യേശുവിന്റേത്. അവനവന്റെ ഉള്ളിലാണ് ദൈവം. യേശു പറഞ്ഞു: ' ഞാനും പിതാവും ഒന്നാണ്' (യോഹ. 10: 30). സ്വതന്ത്ര ചിന്തയുടെയും സമത്വ ബോധത്തിന്റെയുമെല്ലാം ഉദാത്ത ദര്‍ശനങ്ങളാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.

സുഹൃത്തുക്കളെ സ്‌നേഹിക്കുകയും ശത്രുക്കളെ വെറുക്കുകയും ചെയ്തിരുന്ന കാലഘട്ടത്തില്‍ ശത്രുക്കളെ സ്‌നേഹിക്കുക (മത്താ. 5: 44) എന്ന ഏറ്റവും പ്രബുദ്ധമായ തത്ത്വം പഠിപ്പിച്ച സ്വതന്ത്ര ചിന്തകനാണ്, യേശു. പുരോഹിത അടിമത്തത്തില്‍ മനസ്സിനെ തടവറയിലാക്കിയ യഹൂദജനതയെ സ്വതന്ത്രമായി ചിന്തിക്കാന്‍ പഠിപ്പിച്ച സ്വതന്ത്ര ചിന്തകനാണ്, യേശു. യേശു അനുയായികള്‍ക്ക് സ്വതന്ത്രചിന്ത   ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഘടകമാണ്. കാരണം നമ്മുടെ മതവിശ്വാസവും ചിന്താ സ്വാതന്ത്യവും സംയോജിപ്പിക്കണമെന്നാണ് യേശു നമ്മെ പഠിപ്പിക്കുന്നത്. സ്വതന്ത്രചിന്തകനായ യേശുവിന്റെ പഠനങ്ങളുടെ സത്യവും സൗന്ദര്യവുമാണ് ക്രിസ്തുമതം.
Join WhatsApp News
Ninan Mathulla 2020-06-22 09:33:26
Very good view from a different angle- a need for the current time as most people are narrow minded to see truth in their religion or denomination only. We must be able to see people as people beyond the walls created by religion and politics.
നിരീശ്വരൻ 2020-06-22 09:42:30
സ്വതന്ത്ര ചിന്തകൻ എന്നതിന് നിരീശ്വരവാദിയെന്നൊരു നിർവചനം ഇല്ല. അങ്ങനെ ഒരു തെറ്റായ ധാരണ ഉണ്ടെന്ന് നിങ്ങൾ പറഞ്ഞു ഉണ്ടാക്കാതിരുന്നാൽ മതി. ലോകത്തിൽ ഏറ്റവും കൂടുതൽ ഈശ്വരൻ ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ് . പതിനാറ് ശതമാനം മാത്രമേ ഈശ്വരൻ ഇല്ല എന്ന് വിശ്വസിക്കുന്നതെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. യേശുവും എന്റെ നോട്ടത്തിൽ ഒരു നിരീശ്വരൻ ആയിരുന്നു. അങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം (ഇല്ലെന്നാണ് ഈ മലയാളിയിൽ തിയോക്രസി എന്ന തട്ടിപ്പ് സംഘത്തെ കുറിച്ചെഴുതുന്ന ആൻഡ്രു, വിശ്വസിക്കുന്നെതെന്നാണ് ഞാൻ അദ്ദേഹത്തിന്റ എഴുത്തിൽ നിന്നും മനസ്സിലാക്കിയിരിക്കുന്നത് . അന്തപ്പൻ യേശുവിനെ ഒരു മതത്തോടും കൂട്ട്കെട്ടാണ് ശ്രമിക്കുന്നതായി കാണുന്നുമില്ല ) ഒരു ദൈവത്തെക്കുറിച്ചും തറപ്പിച്ചു പറയുകയോ കാണിച്ചു കൊടുക്കാനോ ശ്രമിക്കുന്നില്ല . പിതാവ് എന്ന് അദ്ദേഹം അഭിസംബോധന ചെയ്യുമ്പോൾ അത് സങ്കല്പികമാണ് വസ്തുനിഷ്ടമല്ല . വസ്തുനിഷ്ടമാകുന്നത് 'എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു എന്ന് പറയുമ്പോൾ " മാത്രമാണ്പി. താവിനെ യേശുവിൽ കണ്ടുകഴിഞ്ഞാൽ പിന്നെ പിതാവിന്റെഅല്ലെങ്കിൽ ഈശ്വര ആവശ്യമില്ലല്ലോ - അപ്പോൾ യേശു നിരീശ്വരവാദിയല്ലെ? യേശുവിനും ഒരു പ്രത്യയശാസ്ത്രം ഉണ്ടായിരുന്നു. യേശുവിനെയും അദ്ദേഹത്തിന്റ ചിന്താഗതികളെ എതിർക്കുന്നവരും അങ്ങനെ കാണുകയുള്ളു . യഹൂദവർഗ്ഗം യേശുവിനെ കണ്ടത്, നിലനിന്നിരുന്ന വ്യവസ്ഥികളെ തകർക്കാൻ 'പുതിയഭൂമിയും പുതിയ ആകാശവും' എന്ന പ്രത്യശാസ്ത്രവുമായി വന്ന ഒരു കലാപകാരിയായിട്ടാണ്. അതുകൊണ്ട് അദ്ദേഹത്തിനെ കുത്തിയും വെട്ടിയും കുരിശിൽ ഹീനമായി കൊന്നു തൂക്കി. യേശു, അങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ ഒരു മനുഷ്യസ്നേഹിയായിരുന്നു. വർണ്ണവർഗ്ഗജാതി ചിന്തകൾക്ക് അധീതമായി ഈശ്വരനെ നിരാകരിച്ച്‌ മനുഷ്യവർഗ്ഗത്തെ സ്നേഹിച്ച ഒരു മനുഷ്യ സ്‌നേഹി. അതുകൊണ്ട് അദ്ദേഹം ആ സ്നേഹത്തെ ദൈവം എന്ന് വിളിച്ചു. ഇന്ന് നാം അമേരിക്കയിൽ കാണുന്ന ഭക്തന്മാരും പാസ്റ്ററിൻമാരും ട്രംപും ജോ ബൈഡനുമൊക്കെ 'തിയോക്രസി' എന്ന തട്ടിപ്പ് സംഘത്തിലെ അംഗങ്ങളാണ്. പക്ഷെ മനുഷ്യരെ ഒന്നായി കാണാൻ ട്രംപിനും അയാളുടെ കൂടെ നിൽക്കുന്ന ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്ന തട്ടിപ്പ് സംഘത്തിനും കഴിയാത്തതുകൊണ്ട് , 'തമ്മിൽ ഭേദം തൊമ്മൻ' എന്ന് പറഞ്ഞപോലെ എല്ലാവരും ബൈഡന്റെ പിന്നാലെ പോകുന്നു എന്ന് മാത്രം. അതുകൊണ്ട് നിങ്ങൾ പണ്ഡിതവർഗ്ഗം മനുഷ്യരെ ഒന്നാകാൻ കഴിയുന്ന ലേഖനങ്ങൾ എഴുതുക. എന്നെ സ്വതന്ത്ര ചിന്തയോടെ ഒരു മനുഷ്യനായി കാണാൻ ശ്രമിക്കുക. പിന്നെ വേദപണ്ഡിതരായ മാത്തുള്ളയും, ആൻഡ്രുവും അന്തപ്പനും നിങ്ങളുടെ പല വാദമുഖങ്ങൾക്കും മറുപടി തരുവാൻ കഴിവുള്ളവരാണ്.
നാരദർ 2020-06-22 10:40:34
മാത്തുള്ള അദ്ദേഹത്ത കൺവെർട്ട് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു . ഒരു നല്ല വാക്ക് പൊക്കി പറയുന്നതിൽ എന്താണ് കുഴപ്പം?. ഏതായാലും ഈശ്വരന്മാരും നിരീശ്വരന്മാരും ആയുള്ള യുദ്ധം ഈ മലായാളിയുടെ പ്രതികരണ കോളത്തിൽ കാണാം
വിശ്വാസി നിരീസരന്‍ 2020-06-22 13:39:45
എല്ലാ ഇശര വിശ്വസികളും നിരീശരർ ആണ്‌. ഒരു വിശ്വസിയുടെ ദൈവം മാത്രമേ ഉള്ളു എന്ന വിശ്വസം അല്ലേ ഇശര വിശ്വസികൾക്കു ഉള്ളത്. മറ്റുള്ളവരുടെ ദൈവങ്ങൾ ഇല്ല എന്ന് വിസ്വസിക്കുന്നതു അല്ലേ നിരീശര വിശ്വസം? ഒരു ക്രിസ്തിയാനി വിസ്വസിക്കുന്നതു അവൻ്റെ ദൈവം മാത്രം യഥാർത്ഥ ദൈവം എന്നാണ്, അത് പോലെ ഹിന്ദുവും, മുസൽമാനും വിശ്വസിക്കുന്നു. അപ്പോൾ ഇവർ എല്ലാം നിരീശരർ തന്നെ.
Jesus who never existed. 2020-06-22 14:53:47
The Gospelian Jesus: - so far there being no evidence of a historical Jesus; the Jesus we are discussing is the Jesus in the gospels- the Gospelian Jesus. It is a common mistake to decorate Jesus as the 1st communist, a liberal, a free thinker etc. if you study the gospels analytically, we can see different types of Jesus even in the same gospels. The theme of the article being – Jesus the free thinker- let us see how much of a free thinker he was- the Gospelian Jesus. Mathew 5: 17 Think not that I am come to destroy the law, or the prophets: I am not come to destroy, but to fulfil. The Law mentioned here is the laws of the old testament- the Hebrew bible. It claims that those laws came from god. It started with 10 commandments and ended up with 800+. And the instructions given by several prophets are also from god. So, the Law+ Prophets = thousands of rigid instructions and here Jesus himself is stating, he came to fulfil it. So, how can anyone describe Jesus as a free thinker? Yes! you may be able to bring several verses to contradict this. Yes; the gospels are full of contradictions. Why? Because none of them is said by Jesus. If there was a historical Jesus, no one knows what he said. what is written in the gospels as Jesus said are the words of the scribes, the myth makers. In the 1st cent. There were several ‘Jesus cults. They all had a different Jesus. They all had their own Jesus and gospels which were destroyed by the order of Constantine. The 4 gospels in the New Testament were edited, re-written, added to & portions removed several times. And the modern scholars are of opinion the synoptic gospels were written by scribes under the leadership of Josephus as instructed by emperor Titus & his father. The gospels are simply a metaphor, black sarcasm. It is telling the Jews-hey! Your Jesus died on the cross; he is not your saviour. The real saviour is emperor Titus, the son god- the son god of the father god Flavian. Most of the incidents narrated as Jesus did in the gospels are from the book of ‘The Jewish War’ by Josephus. Those gospels were written to create hatred towards the Jews. The gospels tell the big lie that the Jews killed Jesus. But in fact; the Jewish law was forbidden at that time & Jesus was crucified as per roman law by Romans. But you cannot find a single sentence blaming the Romans. In fact; we can see in the letters the call to pray for the Romans. Isn’t it a waste of time to talk about a Jesus that never existed? - andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക