Image

ഫിലാഡല്‍ഫിയായില്‍ മെമ്മോറിയല്‍ ഡേ ആചരിച്ചു.

Published on 30 May, 2012
ഫിലാഡല്‍ഫിയായില്‍ മെമ്മോറിയല്‍ ഡേ ആചരിച്ചു.
ഫിലാഡല്‍ഫിയാ: നോര്‍ത്ത്-ഈസ്റ്റ് അഡള്‍ട്ട് ഡേ കെയര്‍ സെന്ററിലെ അംഗങ്ങള്‍ ചേര്‍ന്ന് 144-ാംത് മെമ്മോറിയല്‍ ഡേ വിപുലമായ പരിപാടികളോടെ ആചരിച്ചു.

മെയ് 28-ന് അഡള്‍ട്ട് ഡേ കെയര്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫാ.ചാക്കോ പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. ക്രിസ്റ്റോസ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. റോയി ഗീവര്‍ഗീസ് മെമ്മോറിയല്‍ ഡേ സന്ദേശം നല്കി.

റവ. എം.ജോണ്‍, അമ്മുക്കുട്ടി കുറുപ്പ്, ശോശാമ്മ ചെറിയാന്‍, വര്‍ഗീസ് ടി. പ്ലാംതോട്ടം, വ്യാസ് അരവിന്ദ്, ജോര്‍ജ് പണിക്കര്‍, വര്‍ഗീസ് മത്തായി, ജോര്‍ജ് കാണിക്കല്‍, ഏലിയാമ്മ വര്‍ഗീസ്, ഘനശ്യാം,ഗുപ്ത, ആശംസാ പ്രസംഗം ചെയ്തു.

ജോസ് ഇരവുളില്‍, ജോണ്‍ ജോര്‍ജ്കുട്ടി, മോളി വര്‍ഗീസ്, ചിന്നമ്മ ജോസഫ്, ജോര്‍ജ് ഗീവര്‍ഗീസ്, ചെറിയാന്‍ കാവനക്കുടി, ശമുവേല്‍ തറയില്‍, അലക്‌സാണ്ടര്‍ ഗീവര്‍ഗീസ്, വില്‍സണ്‍ മണിച്ചേരില്‍, റീബാ വില്‍സണ്‍ എന്നിവര്‍ ഒരുക്കിയ സംഗീത വിരുന്ന് ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.

റിട്ടയര്‍ ചെയ്തവരുടെ ഒത്തു ചേരലിനു കളമൊരുക്കുന്ന അഡള്‍ട്ട് ഡേ കെയര്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ നൈനാന്‍ മത്തായി സ്വാഗതവും സെക്രട്ടറി ജെലീറ്റാ ജെയിംസ് കൃതജ്ഞതയും പറഞ്ഞു.

അഡള്‍ട്ട് ഡേ കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ നൈനാന്‍ മത്തായിയുമായി ബന്ധപ്പെടുക: 215-671-8909
ഫിലാഡല്‍ഫിയായില്‍ മെമ്മോറിയല്‍ ഡേ ആചരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക