Image

സാംസണ്‍ അലക്‌സ്(അപ്പു-17) നിര്യാതനായി

എ.സി. ജോര്‍ജ്ജ് Published on 29 May, 2012
സാംസണ്‍ അലക്‌സ്(അപ്പു-17) നിര്യാതനായി
റാന്നി : റാന്നി തേവര്‍ വേലില്‍ സാംസണ്‍ അലക്‌സ്(അപ്പു-17) സൗദി അറേബ്യയില്‍ കാറപകടത്തില്‍ മരിച്ചു. സാംസണ്‍ സഞ്ചരിച്ച വാഹനത്തിലേക്ക് സൗദിപൗരന്‍ ഓടിച്ച വാഹനം വന്നിടിക്കുകയായിരുന്നു. ഈക്കഴിഞ്ഞ 23നായിരുന്നു അപകടമുണ്ടായത്.

മൃതദേഹം 31ന് നാട്ടിലെത്തിക്കുകയും ജൂണ്‍ 1ന് റാന്നി കുറ്റിയാനി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് ശവസംസ്‌ക്കാര ശുശ്രൂഷകള്‍ നടത്തി ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കരിക്കുകയും ചെയ്യുന്നതാണെന്ന് ബന്ധുക്കള്‍ അറിയിക്കുന്നു.
 
സാജന്‍ അലക്‌സ് -സൂസന്‍ സാജന്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്ത പുത്രനാണ് സാംസണ്‍ അലക്‌സ്. സനു, സിനു എന്നിവരാണ് സഹോരങ്ങള്‍. ഈശോ ഫിലിപ്പ് (ഹൂസ്റ്റണ്‍) പിതൃസഹോദരനാണ്.

വാര്‍ത്ത അയച്ചത്: എ.സി. ജോര്‍ജ്ജ്
സാംസണ്‍ അലക്‌സ്(അപ്പു-17) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക