സഹയാത്രികൻ (കവിത:മാർഗരറ്റ് ജോസഫ് )
SAHITHYAM
22-Jun-2020
SAHITHYAM
22-Jun-2020

മന്നിലെനിക്കൊരിടം നൽകി
ഉന്നതനാക്കി മഹാശില്പി
നിശ്ചിതമായ മുഹൂർത്തത്തിൽ
നിശ്ചലമാക്കുന്നാ ശക്തി
ഋതു ചക്രങ്ങളിലൂടെ ഞാൻ
തുടരുന്നയനം മുന്നോട്ട്
വളരുന്നമ്പേ തളരുന്നു
തനുവും മനവും ക്രമമായി
ജീവിത സൂര്യൻ ചായുന്ന
ദിശയിൽ ചിന്താകുലനായി
ഒറ്റപ്പെട്ടവനായിന്ന്
എങ്ങോട്ടെങ്ങോട്ടിനി യാത്ര?
നിഗൂഢമായ നിയോഗത്താൽ
ജന്മം പല വേഷം കെട്ടി
ലക്ഷ്യം കിട്ടാതുഴലുന്നു
രക്ഷകനായിട്ടാരുണ്ട്?
ഓർമ്മച്ചെപ്പു തുറന്നിട്ട്
പിൻവിളി കേട്ടു നടക്കുമ്പോൾ
നിഴലുകളൊപ്പം നീങ്ങുന്നു
നിരവധി യാത്രക്കാർ നീളെ
ദു:ഖ സുഖങ്ങൾ പങ്കിട്ട്
മൽസരയോട്ടക്കാരുണ്ട്
ഉള്ളം കലുഷിതമായവരെ
ഉപദേശിക്കുന്നവരുണ്ട്
അഴലിന്നാഴങ്ങളിൽ മുങ്ങി
കരകയറുന്നവരുണ്ട്
നഷ്ടങ്ങളുടെ പട്ടികയിൽ
ഇഷ്ടപ്പെട്ടവർ പലരുണ്ട്
കാലത്തിൻ മറുകരയെത്താൻ
മരവിച്ചങ്ങനെ ഞാൻ നിൽക്കേ
പരിചിത സ്വരമെൻ കാതുകളിൽ
മധുരിതമാം നവഗീതം പോൽ
ഭയമിനി വേണ്ട ഞാനില്ലേ
അഭയം നൽകാനരികത്ത്
പ്രതിസന്ധികളിൽ പതറാതെ
പ്രതിവിധിയേകാൻ ഞാനില്ലേ
തളരും നേരം താങ്ങായി
തണലായെന്നും ഞാനില്ലേ
ഹൃദയ വിപഞ്ചിയിൽ മീട്ടുന്ന
മന്ത്രങ്ങൾ സാന്ത്വനമായി
മരണം തുടികൊട്ടുമ്പോഴും
പരമാനന്ദം പകരട്ടെ
പ്രപഞ്ചമാകെ മുഴങ്ങുന്ന
പ്രണവമായ പരംപൊരുളേ
പ്രകാശമായി നയിക്കുന്ന
സഹയാത്രികനായ് മറ്റാര്?
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments