Image

ഡെന്റനില്‍ ശാലോം ഫെസ്റ്റ് 15 മുതല്‍ : ബെന്നി പുന്നത്തറ ടീം നയിക്കും.

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 29 May, 2012
ഡെന്റനില്‍ ശാലോം ഫെസ്റ്റ് 15 മുതല്‍ : ബെന്നി പുന്നത്തറ ടീം നയിക്കും.
ഡെന്റണ്‍ (ടെക്‌സാസ്): ശാലോം യു.എസ്.എ ഒരുക്കുന്ന ശാലോം ഫെസ്റ്റ് 2012 ആത്മീയ വിരുന്നു ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ ഡാലസില്‍ പൂര്‍ത്തിയായി വരുന്നു. ജൂണ്‍ 15, 16, 17 തിയ്യതികളില്‍ ലേക്ക് ഡാലസിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്യാമ്പ് കോപ്പസ് ക്രിസ്ത്യന്‍ റിട്രീറ്റ് സെന്ററില്‍ രാത്രിയും പകലുമായാണ് ധ്യാനം നടക്കുന്നത്.

"ഉണര്‍ന്ന് പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു"(ഏശയ്യാ 60-1) എന്നതാണ് ഈ വര്‍ഷത്തെ ധ്യാനവിഷയം.

പ്രായഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കുവാന്‍ ധ്യാനം മൂന്നു ഗ്രൂപ്പുകളായി തിരിച്ചായിരിക്കും നടത്തുക. മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും, യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഇംഗ്ലീഷിലും വെവ്വേറെ ധ്യാനം നടക്കും. കൊച്ചുകുട്ടികള്‍ക്ക് ബേബി സിറ്റിംഗ് സൗകര്യവും ലഭ്യമാണ്.

മുതിര്‍ന്നവര്‍ക്കുള്ള ധ്യാന പ്രസംഗങ്ങള്‍ക്കും പഠന ക്ലാസ്സുകള്‍ക്കും ഷെവലിയര്‍ ബെന്നി പുന്നത്തറ, ഫാ. ടോം പുതശ്ശേരി, ഡോ. ജോണ്‍ ഡി എന്നിവര്‍ നേതൃത്വം നല്‍കും. യുവജന ധ്യാനത്തിലൂടെ പ്രശസ്തരായ ഫാ. ജോര്‍ജ്ജ് കുമ്പിളുമൂട്ടില്‍, ബ്രദര്‍ മാര്‍ക്ക് നിമോ എന്നിവര്‍ യുവജനങ്ങള്‍ക്കുള്ള ക്ലാസ്സുകളും ധ്യാനവും നയിക്കും.

 താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പേര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വര്‍ഗീസ് ആന്റണി-469-525-8875, റോമി സെബാസ്റ്റ്യന്‍ (ഡാലസ്) (214) 404-6745. വെബ്‌സൈറ്റ്-www.shalomus.org
ഡെന്റനില്‍ ശാലോം ഫെസ്റ്റ് 15 മുതല്‍ : ബെന്നി പുന്നത്തറ ടീം നയിക്കും.ഡെന്റനില്‍ ശാലോം ഫെസ്റ്റ് 15 മുതല്‍ : ബെന്നി പുന്നത്തറ ടീം നയിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക