Image

സാന്ത്വന സംഗീതം പരിപാടി പത്താമത്തെ എപ്പിസോഡിലേക്കു വിജയകരമായി മുന്നേറുന്നു.

Published on 21 June, 2020
സാന്ത്വന സംഗീതം പരിപാടി പത്താമത്തെ എപ്പിസോഡിലേക്കു വിജയകരമായി മുന്നേറുന്നു.
നോർത്ത് അമേരിക്കൻ മലയാളികളുടെ വിർച്യുൽ  സംഗീത പരിപാടി 
സാന്ത്വന സംഗീതം മലയാള സംഗീത പ്രേമികൾ ഹൃദയത്തിലേറ്റുവാങ്ങി  പത്താം എപ്പിസോഡിലേക്ക് മുന്നേറുന്നു. ഞായറാഴ്ച,  ജൂൺ 21 ന് വൈകിട്ട് 8 മണിക്ക് (ന്യൂ യോർക്ക് സമയം) സൂം പ്ലാറ്റ് ഫോമിൽ ലോകത്തെവിടെയും ഇരുന്നു ഈ പരിപാടി ആസ്വദിക്കാവുന്നതാണ്. തുടക്കം മുതൽ ഇത് വരെയും ഈ പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയത ശ്രദ്ധേയമാണ്. തത്സമയം ഫേസ് പോക്കിലും ഈ പരിപാടി ഇവെന്റ്സ് നൗ യൂ എസ് എ  എന്ന  അക്കൗണ്ടിൽ  കാണാവുന്നതാണ്. മഹേഷ് മുണ്ടയാട് ആണ് ഇത് ക്രമീകരിക്കുന്നത്.
 
പത്താമത്തെ എപ്പിസോഡിൽ ഏറ്റവും മികച്ച പത്തു അമേരിക്കൻ മലയാളായി ഗായകരാണ് പെർഫോം ചെയ്യുന്നത്. പ്രശസ്ത സംഗീതജ്ഞൻ ബിജി ബാലിന്റെ സഹോദരൻ ബോബി ബാൽ ആണ് പ്രത്യക പരിപാടിയായ ട്രിവിയ മാസ്റ്റർ ആയി പ്രവർത്തിക്കുന്നത്. ബോബി ബാലിന്റെ മകൾ ലോല യും ഈ പരിപാടിയിൽ പാടാറുണ്ട്.  ആസ്വാദകരുടെ ഇഷ്ടഗാനങ്ങളും അവരുടെ താല്പര്യം അനുസരിച്ചു് അവതരിപ്പിക്കാറുണ്ട്. 
 
ന്യൂ യോർക്കിൽ നിന്നും സിബി ഡേവിഡും കാലിഫോര്ണിയയിൽ നിന്നും ബിജി പോളുമാണ് ഈയാഴ്ചത്തെ അവതാരകർ.  സംഗീതാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റി മുന്നേറുന്ന സാന്ത്വന സംഗീതം ആസ്വദിക്കാൻ എല്ലാ കലാസ്നേഹികളെയും സ്നേഹപൂര്വ്വം ക്ഷണിക്കുന്നു. മലയാളി ഹെല്പ് ലൈനിന്റെ ബാനറിൽ ദിലീപ് വർഗീസ് അനിയൻ ജോർജ് , ബൈജു വർഗീസ്, സിജി ആനന്ദ്, സിറിയക് മാളികയിൽ, റോഷൻ മാമൻ തുടങ്ങിയവർ സാന്ത്വന സംഗീതം പരിപാടിക്ക് നേതൃത്വം നൽകുന്നു.
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക