Image

പടിയിറക്കം (കവിത: ദീപൻ ജോസഫ് മാമ്പിള്ളി)

Published on 21 June, 2020
പടിയിറക്കം (കവിത: ദീപൻ  ജോസഫ്  മാമ്പിള്ളി)

പടിയിറങ്ങുന്നു കാമിനി പടിയിറങ്ങുന്നു ഞാൻ!

കാമന മോഹന ചില്ല് മേലാപ്പിൻ

കമാനമിറങ്ങി യാത്രയാകുന്നു ഞാൻ !

അർത്ഥ ഭോഗ യാനാങ്ങ ളെ

വ്യർഥ ലാസ്യ യാമങ്ങളെ

കടകൾ ഒഴിയുന്ന കവലയെത്തി

കടങ്ങളൊഴിയാ കുടിയൊഴിയമിനി!!

 

തിര തിമിർക്കുന്ന കടലാരവങ്ങൾ

നിര തെറ്റി യൊഴുകുന്ന വെന്ന്‌മേഘ കെട്ടുകൾ

ചിറകടി്ചു എത്ര നാൾ പാറി പറന്നു ഞാൻ

ചക്രവാളം തേടും ചെറു കുരുവി എന്ന പോൽ

ഇനിയില്ല ഇഴ നീണ്ട ദിനങ്ങളും രാക്കളും

ഇനിയില്ല കറയറ്റ ശകാര ഭാവങ്ങളും

ഇനിയില്ല വിരൽ നൂറ്റ സംഘഗീതങ്ങൾ

ഇനിയില്ല വിന്ന്തൊട്ട വിജയ പീഠങ്ങൾ

ഒഴുകിയടിഞ്ഞ തീരങ്ങൾ ബാക്കി

ഇഴുകി നിന്ന തോളുകൾ ബാക്കി

ചിരി തോരാ വദനങ്ങൾ ബാക്കി

ചിതലേടുക്കാ സ്മൃതികളുഉം ബാക്കി

മഴ തീർന്ന ഇലയോര ജലകണം പോൽ

മിഴി വരമ്പിൽ അലി യട്ടെ എൻ യാത്രാ മൊഴി!!

പാതി നടന്നിട്ട പൂഴി മണ് പാതകൾ

പാത യോര ത്ചടിഞ്ഞ പീലി വർണ്ണ ങൾ

മരയില ക്കൂമ്പിലെ മിന്നലാടും പകലുകൾ

നുര പോയ പുഴയിൽ മിഴി ഏഴുതും നിലാക്കൾ

കുഴി അടക്കം ചെയ്ത ഇന്നലെ തൊടികളിൽ

വഴി തെറ്റാതെ എത്തണം ഓർമ്മകൾ തേടി !

നെഞ്ചിൻ നെറുകയിൽ പൂവിട്ട വാകയിൽ

ചെഞ്ചോര നിറമുള്ള പൂവെത്ര പൂത്തെന്നും,

ഇരുകാലി കുല ജാതി വർണ്ണങ്ങൾ ഒന്നെന്നും

സ്വര ലിംഗ ഭേദങ്ങൾ ഭൂമി ഭാഗങ്ങൾ എന്നും

പാടി പഠിപ്പിച്ചു പാതി നിസ്വാസമയി

ഇടവ മഴ തുന്നിയ നനവാർന്ന രാത്രിയിൽ

പിടി ഊർന്നു പോയ അച്ചനോർമ്മയിൽ ,

മാരി തോര മരക്കാടിനപ്പുറം

കൂരിരുണ്ട കദ നങ്ങൾകു് മപ്പുറം

ചെമ്മാന സന്ധ്യയിൽ ബാക്കികാലം

അമ്മയോടപ്പമീ ശിഷ്ട കാലം

പ്രിയ കൂട്ട് കാരി കൊപ്പമീ ശേഷ കാലം

ഉട പ്പിറന്നവരേകൊപ്പമീ ബാല്യ കാലം !

Deepan Mampilly Joseph,

Thrissur resident. GM of Garments company (Indonesia) affiliated with American distributors. Started writing kavitha during his college days. He was College Union chairman of Sree Kerala Varma College, Thrissur. One of his Masters degrees is in Malayalam. He is an expert on several languages

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക