Image

ഡാളസ് സെന്റ് മേരീസ് വലിയ പള്ളി വികാരിയായി റവ. ഫാദര്‍ രാജു എം. ദാനിയേല്‍ ചുമതലയേല്‍ക്കുന്നു

ബിനോയി സെബാസ്റ്റ്യന്‍ Published on 29 May, 2012
ഡാളസ് സെന്റ് മേരീസ് വലിയ പള്ളി വികാരിയായി റവ. ഫാദര്‍ രാജു എം. ദാനിയേല്‍ ചുമതലയേല്‍ക്കുന്നു
ഡാളസ് : ഡാളസ് സെന്റ് മേരീസ് വലിയ പള്ളി വികാരിയായി സഭ മാനേജിംഗ് കമ്മറ്റി അംഗം റവ. ഫാദര്‍ രാജു എം. ദാനിയേല്‍ ജൂണ്‍ 1ന് ചുമതലയേല്‍ക്കുന്നു.

1986-ല്‍ ഫീലിപ്പോസ് മാര്‍ യൗസേബിയേസില്‍ നിന്നു കശീശാപട്ടം സ്വീകരിച്ച ഫാ. രാജു. എം. ദാനിയേല്‍ തുമ്പമണ്‍ ദദ്രാസന സെക്രട്ടറി, 1976 മുതല്‍ 78 വരെ അഖില കേരള ബാലജനസംഖ്യ ജനറല്‍ സെക്രട്ടറി, ബാലികാ സമാജം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സെറാമ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബാച്ചിലര്‍ ഓഫ് ഡിവിനിറ്റി, ജിഎസ്റ്റി തുടങ്ങിയ ദൈവശാസ്ത്ര ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

വടുതല മേലേതില്‍ പരേതനായ വി.ജി. ദാനിയേലിന്റെയും ചിന്നമ്മ ദാനിയേലിന്റെയും മകനായി ജനിച്ച റവ. ഫാദര്‍ രാജു ദാനിയേല്‍ ഉള്ളനാട്, വയലത്തല, കരിലയം, മല്ലശേരി, കുമ്പഴ, മുളന്തറ, വെട്ടിപ്പുറം, നാറാണാംമുഴി, ഡാളസ് സെന്റ് ഗ്രിഗോറിയോസ് തുടങ്ങിയ ദേവാലയങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഡാളസ് കേരള ക്രിസ്ത്യന്‍ എക്യുമെനിക്കന്‍ പ്രസിഡന്റ്, ക്ലെര്‍ജി ഫെല്ലോഷിപ്പ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

സഭയുടെ ഭാഗമായ ഫോക്കസിന്റെയും യുവജന പ്രസ്ഥാനത്തിന്റെയും സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഡയറക്ടര്‍ ആണ് ഇപ്പോള്‍.

സഹധര്‍മ്മിണി സാറാമ്മ. വിദ്യാര്‍ത്ഥികളായ ലിജിന്‍ രാജു, ജൂവല്‍ രാജു, അഖില്‍ രാജു എന്നിവര്‍ മക്കളാണ്.

ഡാളസ് സെന്റ് മേരീസ് വലിയ പള്ളി വികാരിയായി റവ. ഫാദര്‍ രാജു എം. ദാനിയേല്‍ ചുമതലയേല്‍ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക