Image

അഭയാർത്ഥികൾ (രാജൻ കിണറ്റിങ്കര)

Published on 20 June, 2020
അഭയാർത്ഥികൾ (രാജൻ കിണറ്റിങ്കര)
യാത്രകൾ
അതിരുകളില്ലാത്ത
അതിജീവനത്തിൻ്റെ
യാത്രകൾ
ചെറുത്തു നിൽപ്പ്
നിലനിൽപ്പിൻ്റെ
അവസാന മൺ തരിയും
കാൽക്കീഴിൽ നിന്നും
ഒലിച്ചുപോകും വരെ
യാത്ര
ബന്ധങ്ങളും
കടപ്പാടുകളും
പാതിവഴിയിൽ
ഉപേക്ഷിച്ച്
പ്രത്യാശയുടെ
കിരണവും തേടി
ഇടതു തോളിലെ
ഭാണ്ഡവും
വലതുതോളിലെ
ജീവിതഭാരവും പേറി
പിൻ വിളിയില്ലാത്ത
ഉഷ്ണ ഭൂവിലൂടെ
കൊട്ടിയടച്ച
അതിർത്തി രേഖകളിൽ
കാരുണ്യത്തിനായി
പിടയുന്ന
കണ്ണീർ വറ്റിയ കണ്ണുകൾ
ഓർമ്മകളിൽ
താണ്ടിയ വഴികളില്ല
ചേക്കേറിയ
തുരുത്തുകളില്ല
ബാക്കി വച്ച
സ്വപ്നങ്ങളില്ല
രാജ്യങ്ങളിൽ നിന്നും
രാജ്യങ്ങളിലേക്ക്
ഭാഷയും സംസ്കാരവും
ആചാരങ്ങളും
വിലങ്ങുകൾ തീർക്കാതെ
എവിടെയും
രേഖപ്പെടുത്താത്ത
ജനനത്തിനും
ആരും കണ്ണീരൊഴുക്കാത്ത
മരണത്തിനും
ഇടയിലൂടെ
യാത്രകൾ
അതിരുകളില്ലാത്ത
അതിജീവനത്തിൻ്റെ
യാത്രകൾ

(ലോക അഭയാർത്ഥി ദിനം 20/6)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക