Image

ഇട്ടിരാച്ചന്‍ കഥകള്‍ (ജോണ്‍ ഇളമത)

Published on 20 June, 2020
ഇട്ടിരാച്ചന്‍ കഥകള്‍ (ജോണ്‍ ഇളമത)
ഇട്ടിരാച്ചന്‍െറ മകന്‍ ലൂക്കാച്ചന്‍ പിതൃദിനം ഘോഷിക്കാന്‍ എത്തി. വിഭാര്യനായ ഇട്ടിരാച്ചന്‍െറ വല്ലപ്പോഴുമുള്ള സന്തോഷം അതൊക്കെതന്നെ.ആച്ചിയമ്മ തന്നെ വിട്ട് മറ്റൊരുത്തന്‍െറ കൂടെ പോയെങ്കിലും ആ വഴിയിലുണ്ടായ ലൂക്കാച്ചന്‍ എന്നും പിതൃസ്മരണയുള്ളവന്‍തന്നെ. എല്ലാവിശേഷദിവസങ്ങളിലും വരും, അപ്പനെ സന്തോഷിപ്പിക്കാന്‍.വന്നാലോ പോര്‍ട്ടബിള്‍ ബാര്‍ബിക്യൂമായി വന്ന് പോര്‍ക്ക് റിബ് ബാര്‍ക്യൂ ചെയ്തുതരും. കുടിച്ചുരസിപ്പാന്‍ ഒന്നാംതരം മെര്‍ലോട്ട് വൈനും കൊണ്ടുവരും.

എന്തൊക്കെ പറഞ്ഞാലും സ്‌നേഹമൊള്ള മകന്‍.ആച്ചിയമ്മേടെ തന്‍േറടമോ,ബഹളിയോ അവനില്ല.എന്നും കരുതി പഞ്ചപാപമെന്ന് പറയാനുമില്ല.അതുപറയാം കാര്യം അവന്‍ ഗേള്‍ഫ്രണ്ടിനെ മാറികൊണ്ടിരിക്കും.അതാ അവന്‍െറ ഏകസ്വഭാവദൂഷോം എന്നൊക്കെ വിചാരിച്ചാതന്നെ ഇവിടെ ഈ അമേരിക്കേ ഇതൊക്കെതന്നെ അല്ലേ നടക്കുന്നെ!

ഇവിടെ ജനിച്ച ഏത് മക്കള്‍ക്കൊണ്ട് മാത്യരാജ്യസ്‌നേഹം,അതൊക്കെപോട്ട് അപ്പനമ്മമാരോട് തീരെ ബഹുമാനമില്ലാത്ത ജാതികള്. അക്കണക്കിനോക്കിയാ എന്‍െറമോന്‍ ലൂക്കാച്ചന്‍ തങ്കമല്ലെന്ന് നിങ്ങക്കാര്‍ക്കേലും പറയാമ്പറ്റ്വോ!

ഇവിടെ ജനിച്ച മക്കടെഒക്കെ മനോഭാവം അറിയണോങ്കി,കേട്ടോല്‍, കഴിഞ്ഞാഴ്‌ചേ തോമാച്ചന്‍, പുതിയ വീടുവാങ്ങിച്ച് പാലുകാച്ചിന് അവിടെചെന്നപ്പം അയാടെ ടീനേജറായ മൂത്തമോനോട് ഞനൊന്നു ഇംഗ്ലീഷില്‍ ചോദിച്ചുപോയി,മലയാളം പറയുമോന്ന് ! അവന്‍െറ ഉത്തരം കേക്കണ്ടെ-
കൊരച്ചു കൊരച്ചു പറേം! ,പന്നെ ദേഷ്യത്തി ഒരു സ്പീച്ച് , ഇംഗ്ലീഷും കൊരച്ച് മലയാളോംകൂട്ടി-
ബ്തഡി,ഡ്രൊവീഡിയന്‍ ലാംഗ്വേജ്! അണ്‍ഫോര്‍ചുണേറ്റ്‌ലി അഗ്തി ലാംഗ്‌വേജ്, നോ വണ്ടര്‍ ദി പീപ്പിള്‍സ് ആര്‍ സെയീം ബാര്‍ബേറിയന്‍സങ്കിള്‍!

പിന്നെ ഞാനൊന്നും ചോദിച്ചില്ല, എന്‍െറ ആപ്പീസുപൂട്ടി.ഇനി കൂടതല്‍ ചോദിച്ചാ അവന്‍ പറയാന്‍ പോകുന്നത് എന്താന്ന് ഊഹിക്കാനുള്ളതേയുള്ളൂ.''കേരളത്തിലെവിടെക്കയോ ജനിച്ച തെണ്ടികളായ കുടിയേറ്റക്കാരടെ മക്കളല്ലേ ഞങ്ങള്‍ എന്ന്് ചോദിക്കാന്‍ തന്‍േറടമൊള്ള ഇവര്‍ക്കൊക്കെ എന്ത് മാതൃസ്‌നേഹം, എന്ത് പിതൃസ്‌നേഹം!

അതെക്കെപോട്ടെ, എന്‍െറ മോന്‍ ലൂക്കാച്ചന് ഇതുരണ്ടുമൊണ്ട്,രാജ്യസ്‌നേഹോം,പിതൃസ
നേഹോം! അല്ലേലവനപ്പനെ കാണാന്‍ എല്ലാവിശേഷദിവസങ്ങളിലും വരുമാരുന്നോ! പിന്നെ ഒരുകാര്യം അവന്‍ ലാവിഷാ, അതല്ലേ പെമ്പിള്ളേര് മാറിമാറി അവനുചുറ്റും ചുറ്റിക്കളിക്കന്നെ. അതൊക്കെപോട്ടെ, അവനവന്‍െറ കാര്യം,എന്നോടെങ്ങനെ എന്നതുമാത്രം എനിക്കും കാര്യം!

അവന്‍ വന്നു.ബാര്‍ബിക്യൂ ഒണ്ടാക്കി.പോര്‍ക്ക്‌റിബും,ചിലിയന്‍ താഴ്‌വരയിലൊണ്ടായ മെര്‍ലോട്ട് മുന്തിരീടെ ''സാന്താകരോലിനാ''വൈനും കഴിച്ച് സന്തോഷത്തോടെ ലഹരീല്‍ ഇരുന്നപ്പം അവന്‍ പറഞ്ഞു-

ഇക്കുറി അപ്പന് ഞാനൊരു സ്‌പെഷ്യല്‍ ഗിഫ്റ്റ് കൊണ്ടുവന്നിട്ടൊണ്ട്!
എന്തോന്നാടാ മേനെ?
കൊറോണക്ക് വെക്കാനൊള്ള സ്‌പെഷ്യല്‍ മാസ്ക്!
അതു നല്ലകാര്യംതന്നെ.ചൈനാക്കടേന്ന് അമ്പതു ഡോളറുകൊടുത്ത് ഇരുപത്തഞ്ചു മാസ്ക് വങ്ങിയതിന്നലെ തീര്‍ന്നു.കൊറോണാ പരത്തിയതും പോരാ,മാസ്ക്കൂടെ വിറ്റ് കൊള്ളലാഭം കൊയ്യുന്ന ചൈനാക്കാരെ പറഞ്ഞിട്ടെന്തുകാര്യം,വാങ്ങിക്കതെ പറ്റത്തില്ലല്ലോ? ഇതു പറഞ്ഞപ്പഴാ മറ്റൊരുകാര്യം!ചിരിക്കാതെന്തോന്ന് പറയാനാ.മൂക്കേലും, വായേലും മൂടെണ്ട മാസ്ക് കഴുത്തേ കണ്ഠാഭരണം പോലെ തൂക്കായിട്ടോണ്ടു നടക്കുന്ന നമ്മടെ എത്തിനിക് ഗ്രൂപ്പിന് ഇതുവരെ മനസിലായിട്ടില്ല,മാസ്കിന്‍െറ ഉപയോഗം,പ്രത്യേകിച്ച് നാട്ടില്‍ ്,കേരളത്തില്,എല്ലാരടേം,കഴുത്തേലൊണ്ട് ഇപ്പ പറഞ്ഞസാധനം ഒരു നക്‌ലസുപോലെ.ഇത് താത്തിട്ടാ വാചകകസര്‍ത്ത്!!

''അമേരിക്ക ഞങ്ങളെ കണ്ടുപടിക്ക്, ഇരുത്തിനാല് മണിക്കൂറുകൊണ്ട്,കൊവി ഡല്ലാ,അവന്‍െറതന്തേ ഞങ്ങളു തൊരത്തുമെന്ന്,ഏറെ പറഞ്ഞിട്ട് എന്താകാര്യം! അപ്പോ ലൂക്കാച്ചന്‍ പറഞ്ഞു”-
അപ്പന് ഞാം കൊണ്ടുവന്നിരിക്കുന്ന മാസ്ക് സ്‌പെഷ്യലാ,ചുമ്മാ കടലാസൊന്നുമില്ല,കൂടെ കൂടെ വാഷ്‌ചെയ്ത് വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന പെര്‍മെനന്‍റ് സ്‌പെഷ്യല്‍ മാസ്ക്! അതുവെച്ചാ തൂവല്‍സ്പര്‍ശംപോലെ പ്രത്യേകസുഖമാ,അതാ,അതിന്‍െറ പ്രത്യേകത.സ്‌പെഷ്യല്‍ ഫേബ്രിക്കാ!
ഏതു കമ്പിനീടേതാ മോനെ?
കമ്പിനീടെ പരുപരുത്ത തുണിക്കഷണമൊന്നുമല്ല!
പിന്നെ?
ലൂക്കാച്ചന്‍ എന്‍െറ അടുത്തേക്ക് അല്പ്പം നീങ്ങിയിരുന്നു മൃദുലമായി പുഞ്ചിരിച്ചിട്ടു
ഒറ്റശ്വാസത്തില്‍ പറഞ്ഞു.
ഇതേ,പറഞ്ഞുവന്നാ,പത്തുപൈസാ മൊടക്കില്ല.അപ്പനറിയില്ലേ!

എന്‍െറ ലാസ്റ്റ് ഗേള്‍്ര്രഫണ്ട് ഡയാനയെ,ബെ്താന്‍ഡേ ഹെയറും,ബ്തൂഐസുമുള്ള സ്കാട്‌ലന്‍ഡുകാരി ഡയാനയെ! ഞങ്ങള്‌തെറ്റിപിരിഞ്ഞപ്പം അവള് കൊണ്ടുപോകാന്‍ മറന്ന് ഡ്രസിങ് അലമാരീടെ വിടവി കേറിഇരുന്ന കമ്പി കെട്ടിയ പുതിയ ബ്രാ,അകത്ത് തൂവല്തുന്നിപ്പിടിപ്പിച്ചത്. അത് ഞാനങ്ങ് മുറിച്ച് കാതികോര്‍ത്തിടാന്‍ എലാസ്റ്റിക്‌വെച്ച് രണ്ട് സ്വയമ്പന്‍ മാസ്ക് ഒണ്ടാക്കി,ഒന്നെനിക്ക്,മറ്റേതാ ഞാനപ്പന് പൊതിഞ്ഞോണ്ട് വന്നത്.

ഇട്ടിരാച്ചന്‍ ഞെട്ടിപോയി,എന്നിട്ടോര്‍ത്തു”-
എന്‍െറ മോന്‍െറ കുരുട്ടുബുദ്ധി,എന്തായാലും ആ മാസ്ക് അവന്‍ വെച്ചാ മതി,തൂവല്‍സ്പര്‍ശം അവന്‍ അനുഭവിച്ചോട്ടെ!,ചൈനാക്കാരടെ സാധാരണ മാസ്ക്കാ അന്തസ്സ്!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക