Image

വൈകി എത്തിയിട്ടും നൃത്തലോകത്ത് താരം

Published on 29 May, 2012
വൈകി എത്തിയിട്ടും നൃത്തലോകത്ത് താരം
നൃത്തകലയെ സിരകളില്‍ കൊണ്ടു നടക്കുന്ന അപൂര്‍വ്വം ചിലരില്‍ പെടും കൃഷ്ണവേണിയും കുടുംബാംഗങ്ങളും. താരങ്ങളായ നയന്‍താര, ഭാവന എന്നിവര്‍ക്ക് നൃത്തച്ചുവടുകള്‍ പഠിപ്പിച്ച കൃഷ്ണവേണി പക്ഷെ നൃത്തം പഠിച്ചത് വിവാഹശേഷമാണെന്നതാണ് അതിശയകരം.

ന്യൂജേഴ്‌സിയിലെ ന്യൂമില്‍ഫോര്‍ഡില്‍ പുത്രി ബിന്ദ്യ നടത്തുന്ന മയൂര ടെമ്പിള്‍ ഓഫ് ആര്‍ട്‌സില്‍ വര്‍ഷത്തിന്റെ പകുതികാലം നൃത്താധ്യാപികയായി കഴിയുന്ന അവര്‍ ബാക്കി സമയം തൃശ്ശൂര്‍ അയ്യന്തോളിലെ മയൂര നൃത്തവേദിയിലും നൃത്തം പഠിപ്പിക്കുന്നു. പാസഫിക് കണ്‍ട്രോള്‍ എന്ന കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നതിന് പുറമെയാണ് ബിന്ദ്യ നൃത്താധ്യാപികയുമാവുന്നത്. ബിന്ദ്യയും സ്‌ക്കൂളിലെ കുട്ടികളുമെല്ലാം അവതരിപ്പിച്ച നൃത്തം സി. വിജയന്‍ മേല്‍നോട്ടം വഹിച്ച സുജാത, ശ്വേത ടീമിന്റെ ഗാനമേളയില്‍ അവതരിപ്പിക്കുകയുണ്ടായി.

പുത്രന്‍ കിരണ്‍കുമാര്‍ ഐ.ടി. പ്രൊഫഷണലാണെങ്കിലും നര്‍ത്തകനും മജീഷ്യനുമാണ്. ഹൂസ്റ്റണില്‍ ഭാര്യ ടീനയുമൊത്ത് ഇന്‍ഫ്യൂസ്ഡ് ഡാന്‍സ് സ്‌ക്കൂളും നടത്തുന്നു.

ഭര്‍ത്താവ് കെ.പി. ദാമോദരന്‍ നമ്പ്യാര്‍ അ
റിയപ്പെടുന്ന കഥകളി നടനാണ്. അദ്ദേഹമാണ് കൃഷ്ണവേണിയെ നൃത്തലോകത്തേക്ക് ക്ഷണിച്ചത്. ഭര്‍ത്താവിന്റെ ജോലി ആവശ്യാര്‍ത്ഥം കണ്ണൂരിലെ അന്നൂരില്‍ നിന്ന് തൃശൂരിലേക്ക് താമസം മാറ്റിയത് കൂടുതല്‍ ഗുണം ചെയ്തു. കാലാമണ്ഡലം കല്യാണിക്കുട്ടി, കലാമണ്ഡലം ലീലാമ്മ എന്നിവരുടെ അടുത്തു നിന്നാണ് മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിച്ചത്. പഠിക്കുന്നതിനൊപ്പം മകള്‍ ബിന്ദ്യയെ വീട്ടില്‍ പഠിപ്പിക്കുകയും ചെയ്തു. മകളുടെ നൃത്തം കണ്ടിട്ടാണ് തൃശ്ശൂര്‍ ചെമ്പുക്കാവിലെ ഹോളിഫാമിലി സ്‌ക്കൂളില്‍ നൃത്താധ്യാപികയായി ജോലി ലഭിച്ചത്.

നാട്ടുകാരനായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ പരിചയപ്പെട്ടതോടെ ജീവിതത്തില്‍ പുത്തന്‍ അവസരങ്ങള്‍ തേടി വന്നു. എ.ആര്‍. റഹ്മാന്റെ വന്ദേമാതരത്തിന് നൃത്താവിഷ്‌ക്കാരം നല്‍കാന്‍ പറ്റുമോയെന്ന് കൈതപ്രം ചോദിച്ചപ്പോള്‍ കൃഷ്ണവേണി ഏറ്റെടുത്തു. ഗുരുവായൂരിലെ ഒരു ട്രൂപ്പിനു വേണ്ടിയായിരുന്നു നൃത്തം തയ്യാറാക്കിയത്. ചലച്ചിത്രതാരം ദിവ്യ ഉണ്ണിയെയും സംഘത്തെയും വച്ച് തയ്യാറാക്കിയ വന്ദേമാതരം ഇന്ത്യയാകെ അറുപത് വേദികളില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കൈതപ്രം സംവിധാനം ചെയ്ത ഇതെന്റെ മണ്ണ്, ഇതെന്റെ താളം എന്ന ആല്‍ബത്തിനും സംഗീതശില്‍പ്പമൊരുക്കി. പിന്നീട് കലാഭവന്‍ ട്രൂപ്പിനൊപ്പം അനവധി അവസരങ്ങള്‍ ലഭിച്ചു. ഈ സമയമാകുമ്പോഴേക്കും അരണാട്ടു കരയിലെ മയൂര നൃത്ത വിദ്യാലയം പ്രശസതമായിരുന്നു. മകള്‍ ബിന്ദ്യയും മകന്‍ കിരണും നൃത്തവുമായി അമ്മക്കൊപ്പം കൂടിയതോടെ ദേശത്തും വിദേശത്തുമായി അനവധി സ്റ്റേജ് ഷോകള്‍. 2000 ല്‍ പി. സുശീലയുടെ സംഗീത ട്രൂപ്പില്‍ അമേരിക്കയിലെത്തിയ ശേഷമായിരുന്നു ബിന്ദ്യയുടെ വിവാഹം.

അമേരിക്കയില്‍ ധാരാളം കുട്ടികള്‍ നൃത്തം പഠിക്കുന്നുണ്ടെങ്കിലും അത് ഒരു ഹോബിക്കപ്പുറം തീവ്രമായ അര്‍പ്പണബോധത്തിന്റെ രംഗമായി മാറുന്നില്ലെന്നവര്‍ പറഞ്ഞു. ഇവിടുത്തെ സാഹചര്യത്തില്‍ നൃത്തം ജീവിതോപാധിയായി സ്വീകരിക്കാന്‍ കഴിയാത്തതാണ് കാരണം. നാട്ടില്‍ അതല്ല സ്ഥിതി. പഠിക്കാന്‍ വരുന്ന കുട്ടികള്‍ പലരും ഈ രംഗം ജീവിതലക്ഷ്യമായെടുത്ത് വരുന്നവരാണ്.

മൂന്നു സിനിമകളില്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിട്ടുള്ള കൃഷ്ണവേണിക്ക് ആ രംഗത്ത് സജീവമാകാനാണ് താല്‍പ്പര്യം. പക്ഷേ കൊറിയോഗ്രാഫി ചെയ്യണമെങ്കില്‍ നാട്ടില്‍ മാക്ട അംഗത്വം എടുക്കണം. അത് എടുക്കുവാനുള്ള ശ്രമത്തിലാണ്.

വീടുകളില്‍ ഒതുങ്ങിക്കൂടുന്ന അമ്മമാര്‍ക്കായി കൃഷ്ണവേണി നൃത്തം പഠിപ്പിക്കുന്നുണ്ട്.

നര്‍ത്തനലോകത്ത് ഇത്രയൊക്കെ അ
റിയപ്പെട്ടെങ്കിലും സ്വന്തം നാടായ പയ്യന്നൂരിലോ കണ്ണൂര്‍ ജില്ലയിലോ ഒരിക്കല്‍ പോലും നൃത്തം അവതരിപ്പിച്ചിട്ടില്ലല്ലോ എന്ന ഖിന്നത മനസില്‍ നില്‍ക്കുന്നു.
വൈകി എത്തിയിട്ടും നൃത്തലോകത്ത് താരംവൈകി എത്തിയിട്ടും നൃത്തലോകത്ത് താരംവൈകി എത്തിയിട്ടും നൃത്തലോകത്ത് താരംവൈകി എത്തിയിട്ടും നൃത്തലോകത്ത് താരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക