Image

സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ (ബിന്ദു ഫെർണാണ്ടസ്)

Published on 20 June, 2020
സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ (ബിന്ദു ഫെർണാണ്ടസ്)
ഒരു മാസം ഇന്ത്യൻ റുപ്പീസ് അറുപതിനായിരത്തിനടുത്താണ് എൻ്റെ ശമ്പളത്തിൽ നിന്ന് ഹെൽത്ത് ഇൻഷൂറൻസിലേക്ക് പിടിക്കുന്നത്... സ്റ്റൈലാക്കാൻ പറയുന്നതല്ല...ഇഷ്ടത്തിന് കൊടുക്കുന്നതുമല്ല .. ജീവിതം സുരക്ഷിതമാക്കാൻ ആരോഗ്യം പരിരക്ഷിക്കാൻ അമേരിക്കയിൽ വേറെ മാർഗ്ഗങ്ങൾ ഇടത്തരക്കാരായ എന്നെ പോലെ ഉള്ളവർക്കില്ല.പതിനഞ്ച് വർഷമായി ഞാൻ അമേരിക്കയിൽ എത്തിയിട്ട് . ഹെൽത്ത് ഇൻഷൂറൻസ് പോളിസിക്ക് മാത്രമായി ഞാൻ അടച്ച പൈസ എടുത്ത് വെച്ചിരുന്നു എങ്കിൽ ബാങ്കിൽ വലിയ സമ്പാദ്യമായോ ലോക്കറിൽ സ്വർണ്ണാഭരണങ്ങളായോ നാട്ടിൽ ഭൂമിയായോ എനിക്ക് അതിനെ മാറ്റാമായിരുന്നു. ചെയ്തില്ല. ജോലിയിൽ കയറിയ അന്ന് മുതൽ ഇന്ന് വരെ ഏറ്റവും നല്ല ഹെൽത്ത് ഇൻഷൂറൻസ് പോളിസി എടുത്ത് വെച്ചു ഒരു മുൻ കരുതലായി.നേരിട്ട് കാശ് ഡോക്ടറി നോ ആശുപത്രിക്കോ കൊടുത്ത് ചികിത്സ തേടുന്ന സമ്പ്രദായം അമേരിക്കയിൽ ഇല്ല എന്ന് ഇവിടേക്ക് ജോലിക്കായോ താമസത്തിനായോ വരുന്ന ഏതൊരാളും അറിയേണ്ട ഒന്നാണ്... ഇവിടത്തെ ആരോഗ്യ ചികിത്സ മേഖലയിലെ പണമിടപാടുകൾ എൻ്റെ അറിവിൽ ഹെൽത്ത് ഇൻഷൂറൻസ് മുഖേനയാണ്... പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് മന്ത്രിമാരും സെലിബ്രിറ്റികളും ചികിത്സക്ക് വരുമ്പോൾ എങ്ങനെയാണ് പണം അടക്കുന്നത് എന്ന് എനിക്കറിയില്ല.

അമേരിക്കയിലേക്ക് പറക്കും വരെ ആരോഗ്യത്തിന് ഒരു പ്രശ്നവും ഇല്ലാതിരുന്ന എനിക്ക് ഈ പതിനഞ്ച് വർഷത്തിനിടയിൽ വന്ന ആരോഗ്യ പ്രശ്നങ്ങൾ അനവധിയാണ് .രണ്ട് ഓപ്പറേഷനുകൾ., അഞ്ചോ ആറോ തവണ ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയുള്ള ചികിത്സ, ഒരു വർഷം നീണ്ട് നിന്ന ഫിസിയോ തെറാപ്പി, മാസങ്ങളിൽ ഉള്ള സ്പെഷലിസ്റ്റ് അപ്പോയിൻറ്മെൻറുകൾ, സ്ഥിരമായി കഴിക്കേണ്ട മരുന്നുകൾ, ഇതെല്ലാം എൻ്റെ മാത്രമല്ല .. കുടുംബത്തിൻ്റേത് മുഴുവൻ ഇൻഷൂറൻസ് ആണ് കവർ ചെയ്യുന്നത്.ഏതാണ്ട് നാല്പതിനായിരം ഡോളർ വരുന്ന ഒരു മേജർ ശസ്ത്രക്രിയക്ക് എൻ്റെ കയ്യിൽ നിന്ന് ഒരു കാശ് പോലും ആ സമയം അടക്കാതെ ആശുപത്രിയിൽ ഒരു ഫൈവ് സ്റ്റാർ ടൈപ്പ് ചികിത്സ കിട്ടിയത് ഇൻഷൂറൻസ് കവറേജ് ഉള്ളത് കൊണ്ടാണ്.

അമേരിക്കയിൽ വരുന്ന എല്ലാവർക്കും ഇത് പോലെ ഇൻഷൂറൻസ് പോളിസി എടുക്കാൻ പറ്റുമോ എന്ന ചോദ്യം ഉയരാം. നൂറ് ശതമാനം പേർക്കും പറ്റില്ല.എന്നാലും ഭൂരിഭാഗം ആളുകൾക്കും പറ്റും... അസുഖം വരുമ്പോ അപ്പോ നോക്കാം.. ഇൻഷൂറൻസ് കമ്പനിക്ക് പൈസ ചുമ്മാതെ കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞ് നാട്ടിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയ മലയാളികൾ അടക്കം പരക്കം പായുന്ന കാഴ്ചകൾ കോവിഡ് കാലത്തെ കാഴ്ചകളാണ് ... ദീർഘ ദൃഷ്ടിയില്ലായ്മ, ഒരു നാട്ടിൽ ജീവിക്കുമ്പോൾ ആ നാടിൻ്റെ രീതികൾ മനസിലാക്കാതെ, അവിടെ ജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ കരുതലോടെ നടത്താതെ... കയ്യിലുള്ള കാശ് ആഡംബരങ്ങൾ കാണിക്കാനും ,സ്വത്തുക്കൾ വാങ്ങിക്കൂട്ടാനും ,ചില വാക്കുമ്പോൾ ... ഇത് പോലുള്ള മഹാമാരികൾ തലക്ക് മീതെ വന്ന് പതിക്കുമ്പോൾ അലറി വിളിച്ച് കരഞ്ഞ് വാട്ട്സ പ്പ് വീഡിയോകൾ ഉണ്ടാക്കി വൈറലാക്കിയിട്ട് കാര്യമില്ല.

മെക്സിക്കോയിൽ നിന്ന് കടൽ മാർഗ്ഗം നിയമപരമല്ലാതെ അമേരിക്കയിൽ കുടിയേറിയവരിൽ മെക്സിക്കർ മാത്രമല്ല... ഇന്ത്യക്കാരും മറ്റ് രാജ്യക്കാരും ഉണ്ട്... ഇവർക്കൊക്കെ ഒളിവിലും മറവിലും ഒത്താശ ചെയ്ത് കൊടുത്തും ജോലി കൊടുത്തും സമ്പാദിച്ചവരും ഉണ്ട് .ഇവർക്കും സമ്പാദ്യങ്ങൾ ഉണ്ട്.. ഒന്നും നിയമപരമായി കിട്ടിയതല്ല... ഇതെല്ലാം എല്ലാ കാര്യങ്ങളും സുഗമമായി പോകുന്ന കാലത്തേ ഉപകരിക്കൂ.ആരോഗ്യം പരിരക്ഷിക്കാനായി സമ്പാദ്യങ്ങൾ കരുതുന്നില്ല എങ്കിൽ ...നിയമപരമല്ലാതെ വന്ന മെക്സിക്കരുടെ കയ്യിൽ കാണുന്ന ഐ ഫോൺ കൊണ്ടോ, വലിയ വലിയ വീടുകൾ കൊണ്ടോ, പൊങ്ങച്ചം കൊണ്ടോ ഒരു കാര്യവും ഇല്ല. ചികിത്സ നടത്താൻ ഇൻഷൂറൻസ് ഉണ്ടോ എന്നതാണ് ചോദ്യം.. ഇല്ല എങ്കിൽ കൗണ്ടി ഹോസ്പിറ്റലിൽ പോയി ക്യൂ നിന്ന്  കാത്ത് നിൽക്കണം. പലർക്കും മടിയുള്ള കാര്യമാണ് ഇത്

സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ..
ആപത്ത് കാലത്ത് കായ് പത്ത് തിന്നാം..
എന്നൊരു പഴമൊഴി ഓർമ്മ വരുന്നത് എനിക്ക് - മാത്രമോ..

സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ (ബിന്ദു ഫെർണാണ്ടസ്)
Join WhatsApp News
സാബു മാത്യു 2020-06-21 21:31:57
മഹാ കഷ്ട്ടം എന്നുവേണം പറയാന്‍. ലേഖങ്ങള്‍ക്കും സാഹിത്യത്തിനുമെല്ലാം ഇ മലയാളീ ഒരു നിശ്ചിത മാനദണ്ഡം വച്ചാല്‍ നന്നായിരിക്കും. ഇതിപ്പോ ആര്‍ക്കും കയറി നിറങ്ങാവുന്ന ഒരു പൂരപ്പറമ്പുപോലായി. എണ്ണമല്ല പ്രധാനം വണ്ണം തന്നെയാണ് .
T 2020-06-21 23:00:46
ആരോഗ്യ പരിരക്ഷ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. ഹെൽത് ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളും . ഈ വിഷയത്തിൽ കൂടുതൽ ലേഖനങ്ങൾ വരുന്നത് സ്വാഗതാർഹമാണെന്ന് എല്ലാവരും സമ്മതിക്കും. നല്ല കാര്യങ്ങൾ പങ്കുവെക്കുന്ന കാര്യത്തിൽ ഈമലയാളി മുന്നിൽ തന്നെ.
സാബൂ മാത്യു 2020-06-22 09:03:31
Mr/ Ms. T, താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. കനപ്പെട്ട ലേഖനങ്ങള്‍ ആവശ്യമാണ്, അതുപോലെ സാഹിത്യവും . പക്ഷെ അതിന്‍റെയൊക്കെ പേരില്‍ ചപ്പുചവറുകള്‍ കുത്തിനിറയ്ക്കുന്ന' ലാന്‍ഡ്ഫില്ലായി' ഇ-മലയാളീ മാറുവാന്‍ അനുവദിക്കരുത് എന്ന അപേക്ഷയാണ് പറഞ്ഞത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക