Image

കോന്തുണ്ണി (പ്രേമാനന്ദന്‍ കടങ്ങോട് )

പ്രേമാനന്ദന്‍ കടങ്ങോട് Published on 20 June, 2020
കോന്തുണ്ണി (പ്രേമാനന്ദന്‍ കടങ്ങോട് )
പറയാന്‍ കൊതിച്ചിട്ടു 
പറയാന്‍ കഴിയാത്തൊരാ 
സുപ്രഭാതം.

കാണാന്‍ കൊതിച്ചിട്ടു 
കാണാന്‍ കഴിയാത്തൊരാ 
നിഴല്‍ 

കൂട്ട് കൂടാന്‍ കൊതിച്ചിട്ടു 
കൂടാന്‍ കഴിയാത്തൊരാ 
സൗഹൃദം 

അറിയാന്‍ കൊതിച്ചിട്ടു 
അറിയാന്‍ കഴിയാത്തൊരാ 
മോഹം

വെറുക്കാന്‍ കൊതിച്ചിട്ടു 
വെറുക്കാന്‍ കഴിയാത്തൊരാ 
സ്‌നേഹം 

മറക്കാന്‍ കൊതിച്ചിട്ടു 
മറക്കാന്‍ കഴിയാത്തൊരാ 
ബന്ധം 

കൊതിയെന്തെന്നു 
അറിയാത്തോരാ 
കോന്തുണ്ണിയെന്തേ 
കോന്തനായി പോയി

കോന്തുണ്ണി (പ്രേമാനന്ദന്‍ കടങ്ങോട് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക