Image

തിയോക്രസി- മതരാഷ്ട്രീയം അമേരിക്കയില്‍ (ഭാഗം-3: സി. ആന്‍ഡ്രൂസ്)

Published on 19 June, 2020
തിയോക്രസി- മതരാഷ്ട്രീയം അമേരിക്കയില്‍ (ഭാഗം-3: സി. ആന്‍ഡ്രൂസ്)
1960 കളിൽ മനുഷ നന്മക്കുവേണ്ടി ബലിയായ മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിനെയും, പൗരാവകാശ പ്രസ്ഥാനക്കാരെയും നേരിടാൻ സേഗ്രിഗേഷനിസ്റ്റ്, ജോർജ് വാലസ്സ് ക്രിസ്തീയ നേതാക്കളെ കൂട്ടുപിടിച്ചു.  ജോർജ് വാലസ്സ് ഒരു റേസിസ്റ്റ് അല്ല എന്നാണ് ,   മോണ്ട്ഗോമറിയിലെ മെതഡിസ്റ്റു പാസ്റ്റർ ഹെൻറി ലിയോൺ പ്രസ്താവിച്ചത്.  ലോറൻസ് എന്ന മറ്റൊരു പാസ്റ്ററും അതേറ്റ്പാടി. കെ കെ കെ സപ്പോർട് ചെയ്ത  വാലസ്സ്  തൻ്റെ ഇനാഗുറൾ പ്രസംഗത്തിൽ  പറഞ്ഞ ഹീനമായ വാക്കുകൾ- കറുത്ത വർഗ്ഗത്തോടുള്ള വിവേചനം/ വേർതിരിവ് -ഇന്നലെവരെ ഉണ്ട്, ഇന്നും ഉണ്ട്, എന്നേക്കും ഉണ്ടായിരിക്കും എന്നത് ആയിരുന്നു.   വാലസിൻ്റെ  വീക്ഷണത്തിൽ മാർട്ടിൻ ലൂതർ കിംഗ്  പ്രശ്‍നം ഉണ്ടാക്കുന്നവൻ ആയിരുന്നു. വിശ്വസിക്കാൻ പ്രയാസം എങ്കിലും; ക്രിസ്റ്റിയൻ നേതാക്കൾ വാലസിനെ ആണ് സപ്പോർട് ചെയ്തത്.- അതാണ് തിയോക്രസി.  ഭ്രാന്ത് - മതവും, രാഷ്ട്രീയവും ഒന്നിച്ചു തലയിൽ കേറുമ്പോൾ ഉണ്ടാവുന്ന മുഴുഭ്രാന്ത്.   
  
     മതത്തെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന പ്രവണത ലോകമെമ്പാടും കാണാം. അമേരിക്കൻ ക്രിസ്തിയാനികളും മതത്തെ ഉപയോഗിച്ചു. അമേരിക്കയിലെ ക്രിസ്റ്റിയൻ കോളണിസ്റ്റുകൾ അമേരിക്കയിലെ ആദിവാസികളെ കൊന്നു നശിപ്പിച്ചു, ശേഷിച്ചവരെ ഓടിച്ചു റിസർവേഷനുകളിൽ തടവുകാരാക്കി, ആഫ്രിക്കയിലെ കറുത്തവരെ അടിമകൾ ആയി പിടിച്ചുകൊണ്ടുവന്നു. അമേരിക്കൻ ക്രിസ്തിയാനികളുടെ മതത്തേയും  ദൈവത്തേയും  ആണ് ഇവരുടെ ഹീനതയെ ന്യായികരിക്കാൻ  ഇവർ ഉപയോഗിച്ചതു.

    കറുത്തവരെ അടിമകൾ ആയി പണിഎടുപ്പിക്കുന്ന തോട്ടം ഉടമകൾ, ക്രിസ്റ്റിയൻ  ഉപദേശികൾക്കു പണം കൊടുത്തു, അടിമത്തത്തെയും, വർണ്ണ വിവേചനത്തെയും  ന്യായികരിക്കുന്ന പ്രസംഗങ്ങളൾ എല്ലാ ഞായറിലും  അവർ അടിച്ചുവിട്ടു, വേദപുസ്തക പണ്ഡിതരും പണംവാങ്ങി വലിയ ലേഖനങ്ങളും എഴുതി പ്രസിദ്ധികരിച്ചു.  ഭൂമിയിലെ ഏറ്റവും നീചമായ  അടിമത്തവും, വര്ണവിവേചനവും  കറുത്തവർക്കു നല്ലതു തന്നെ എന്ന് യാതൊരു ഉളുപ്പും ഇല്ലാതെ പുരോഹിത വർഗം  പ്രചരിപ്പിച്ചു. അടിമ സമ്പ്രദായം തിരികെ കൊണ്ടുവരണം എന്നാണ് ട്രംപിസ്റ്റുകളുടെ  അഭിപ്രായം. അതിനൊക്കെ വചനങ്ങ ളും ബൈബിളിൽ ഉണ്ട്. ഇവാൻജെലിക്കൽ ട്രംപിസ്റ്റുകളുടെ കപട വിശ്വസം കൂടുതൽ വെളിവാകുംതോറും ഇവരുടെ അവസാനവും അടുത്തുവരുന്നു.  അവരുടെ നേതാവ് അധികാരത്തിൽ നിന്നും ഇറങ്ങുന്നതോടെ ഇവരുടെ അവസാനവും പെട്ടെന്ന് ആയിരിക്കും. ഇവരുടെ മത നേതാക്കളും ട്രമ്പിനെപോലെ തന്നെ കള്ളം പറയുകയും പ്രചരിപ്പിക്കുകയും ചെയുന്നു. ഇവരുടെ അനുയായികൾ ഭൂരിപക്ഷവും വിഡ്ഢികൾ എങ്കിലും സത്യം മനസ്സിൽ ആകുമ്പോൾ വലിയ ഷോക്ക് ഏറ്റപോലെ തോന്നുകയും ട്രംപിനെ സപ്പോർട് ചെയ്യുന്നത് അവസാനിപ്പിക്കുകയും ചെയ്യും. കോൾമയിനേഴ്‌സ് പോലും സത്യം മനസിലാക്കി ട്രംപിനെ ഉപേക്ഷിച്ചു.  ഇവാൻജെലിസ്റ്റുകളുടെ തിയോക്രസി അധിക കാലത്തേക്ക് നിലനിൽക്കില്ല എന്ന് വ്യക്‌തം.  

  ഇവാൻജെലിക്കരിലെ ചിന്തിക്കുന്ന ഒരു വിഭാഗം; ട്രംപിസവും, ഫോക്സ് ന്യൂസും, അവരുടെ സഭയെ നശിപ്പിച്ചു എന്ന് മനസിൽ ആക്കി, അവർ ട്രംപിസത്തെ എതിർക്കുവാനും തുടങ്ങി. 2016 ലെ തിരഞ്ഞെടുപ്പിൽ 80 % ഇവാൻജെലിക്കരും ട്രംപിന് വോട്ട് ചെയ്തു.  2020 ൽ ഇവർതന്നെ ട്രംപിനെ താഴെയിറക്കും.  ബില്ലിഗ്രഹാമിൻ്റെ യും;  മറ്റു കപട  പ്രീച്ചർമാരുടെയും അമേരിക്ക അല്ല 2020 ലെ അമേരിക്ക.  ഇവാൻജെലിക്കരുടെ മുഖ പത്രം ആണ്  'ക്രിസ്ടിയാനിറ്റി ടുഡേ'. 2016ൽ ഇവർ ട്രംപിനെ എൻഡോർസ് ചെയ്തു. എന്നാൽ ഇവർ തന്നെ ഇപ്പോൾ എഡിറ്റോറിയലിൽ എഴുതി--ട്രംപിനെ ഇംപീച്ച് ചെയ്യുക, ഓഫീസിൽ നിന്നും മാറ്റുക. 'ട്രംപിൻ്റെ    രാഷ്ട്രീയ എതിരാളികളിൽ ഒരാളെ ഉപദ്രവിക്കാനും അപമാനിക്കാനും ഒരു വിദേശ നേതാവിനെ നിർബന്ധിക്കാൻ അമേരിക്കൻ പ്രസിഡന്റ് തൻ്റെ  രാഷ്ട്രീയ ശക്തി ഉപയോഗിക്കാൻ ശ്രമിച്ചു. ക്രിസ്റ്റിയാനിറ്റി ടുഡേയുടെ എഡിറ്റർ  ഗാലി എഴുതുന്നു:- ട്രംപിൻ്റെ  പ്രവർത്തനങ്ങൾ   ഭരണഘടനയുടെ ലംഘനം മാത്രമല്ല; അതിലും പ്രധാനമായി, അത് അഗാധമായ അധാർമികമാണ്.'' -ഇതാണ് ഗല്ലി എഡിറ്റോറിയലിൽ എഴുതിയത്. ട്രംപിനോടൊപ്പം നിൽക്കുന്ന ഇവാൻജെലിക്കരോട് എഡിറ്റോറിയൽ ഇപ്രകാരം പറയുന്നു-  “നിങ്ങൾ ആരാണെന്നും ആരെയാണ് സേവിക്കുന്നതെന്നും ഓർമ്മിക്കുക. നിങ്ങൾ സേവിക്കേണ്ടത് കർത്താവും രക്ഷിതാവുമായ  ദൈവത്തെ ആണ്.  ട്രംപിനൊപ്പം നിൽക്കുന്ന വ്യാജ  സുവിശേഷകർ ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടിവരും. ട്രമ്പുമായി ഉള്ള നിങ്ങളുടെ കൂട്ടുകെട്ട്; കർത്താവിനും രക്ഷകനുമായുള്ള നിങ്ങളുടെ സാക്ഷിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പരിഗണിക്കുക. ”. ക്രിസ്ടിയാനിറ്റി ടുഡേ ഇങ്ങനെ ട്രംപിന് എതിരായി എഴുതും എന്ന് ആരും കരുതിയില്ല.  ഇതിനു വളരെ പ്രചാരവും സോഷ്യൽ മീഡിയയിൽ ലഭിച്ചു. ട്വിറ്റെറിൽ ട്രംപ് പ്രതികരിച്ചു; -''ഇ മാഗസിൻ വളരെ ഇടതുപക്ഷം ആണ്, ഇത് വളരെ ചുരുങ്ങി നശിക്കുന്ന ഒരു മാഗസിൻ ആണ്''.  ഫ്രാങ്ക്‌ളിൻ ഗ്രഹാം ഫേസ് ബുക്ക് പോസ്റ്റിൽ  ട്രംപിനെ സപ്പോർട് ചെയ്തു.  2016 ൽ ക്രിസ്റ്റിയാനിറ്റി ടുഡേ ട്രംപിനെ സപ്പോർട് ചെയ്തു എന്നത് മറക്കുകയും ചെയ്തു.  മാസികയുടെ പ്രസിഡണ്ടും ട്രംപിന് എതിരായി പ്രതികരിച്ചു. അമേരിക്കൻ ഇവാൻജെലിസവും ട്രംപും ആയുള്ള കൂട്ടുകെട്ട്  സഭക്ക് ഭീകരമായ ഭീമ നഷ്ടം ഉണ്ടാക്കി.  സഭയുടെ കാതലായ വിശ്വസങ്ങളും സാഷ്യങ്ങളും നശിപ്പിച്ചു ഇ കൂട്ടുകെട്ട്.

    സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷൻ്റെ  പബ്ലിക് പോളിസി വിഭാഗത്തിൻ്റെ  തലവനായ റസ്സൽ മൂർ ഉൾപ്പെടെ ട്രംപിനെ  വിമർശിക്കുന്ന ഇവാഞ്ചലിക്കൽ നേതാക്കളുടെയും വ്യാഖ്യാതാക്കളുടെയും ഒരു വിഭാഗം  ഉണ്ട്; “രാഷ്ട്രീയത്തിൻ്റെ  മരണം: ട്രംപിന് ശേഷം നമ്മുടെ വക്രമായ റിപ്പബ്ലിക്കിനെ എങ്ങനെ സുഖപ്പെടുത്താം” എന്ന സമീപകാല പുസ്തകത്തിൻ്റെ  രചയിതാവ് പീറ്റർ വെഹ്നർ; ട്രംപിനെതിരായ മൂന്നാം കക്ഷി ശ്രമം 2016 ൽ നടത്തിയവർ, ട്രംപ് വിരുദ്ധ യാഥാസ്ഥിതികർ, ഒരു എഴുത്തുകാരനും ഭരണഘടനാ അഭിഭാഷകനുമായ ഡേവിഡ് ഫ്രഞ്ച്, ക്രിസ്ത്യാനിറ്റി ടുഡേ; ഇവർ ട്രംപിനെതിരായി അണിനിരന്നു കഴിഞ്ഞു.  ട്രംപിനെ പിന്തുണയ്ക്കുന്ന ക്രിസ്ത്യൻ അനുഭാവികളുടെ ധാർമ്മിക കാപട്യത്തെ  ഇവർ തുറന്നുകാട്ടി.  അവർ ഇപ്രകാരം പറഞ്ഞു, ''അവിശ്വാസികൾ നിറഞ്ഞ ഇ  ലോകത്തിൽ സുവിശേഷത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കാനുള്ളവർ  ദൈവത്തെ ഉപേക്ഷിച്ചു ട്രംപിന്റെ കൂടെക്കൂടി.  ട്രംപും അദ്ദേഹത്തിൻ്റെ    ഭരണകൂടവും വംശീയത, വംശ വെറുപ്പ്, വർണ്ണവിവേചനം, നീതിയുടെയും കാരുണ്യത്തിൻ്റെയും ദൈവത്തിന് വിരുദ്ധമായ മറ്റ് സ്വഭാവ ദൂഷ്യങ്ങൾ  എന്നിവ നിമിത്തം വരുത്തിവച്ച  നാശനഷ്ടങ്ങൾക്കു പരിഹാരം ഇല്ല''.  2017 ൻ്റെ  അവസാനത്തിൽ, ന്യൂയോർക്ക് നഗരത്തിലെ പ്രശസ്ത പ്രെസ്ബൈറ്റീരിയൻ പാസ്റ്ററായ  തിമോത്തി കെല്ലർ, ന്യൂയോർക്കറിനായി; സുവിശേഷവത്കരണത്തിൻ്റെ  ഭാവിയെക്കുറിച്ച് ഒരു കത്തെഴുതി, -“ഇവാഞ്ചലിക്കലിസം ഡൊണാൾഡ് ട്രംപിനെയും റോയ് മൂറിനെയും അതിജീവിക്കാൻ കഴിയുമോ?” എന്ന തലക്കെട്ടോടെ. “‘ ഇവാഞ്ചലിക്കൽ ’എന്നത് ഉയർന്ന ധാർമ്മിക അടിത്തറ അവകാശപ്പെടുന്ന ആളുകളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു; ഇപ്പോൾ, ജനപ്രിയ ഉപയോഗത്തിൽ, ഈ വാക്ക് ‘കപടവിശ്വാസിയുടെ’ പര്യായമാണ്. ”-കെല്ലർ എഴുതി .
   
  ട്രംപിസത്തിലേക്കുള്ള വഴി തിരിവിൻ്റെ   വെളിച്ചത്തിൽ ഇവാൻജെലിക്കൽ  പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ വർഷം ഇല്ലിനോയിസിലെ വീറ്റൺ കോളേജിലെ ബില്ലി ഗ്രഹാം സെന്ററിൽ ഒരു കൂട്ടം ഇവാഞ്ചലിക്കൽ പാസ്റ്റർമാർ,  നോൺ പ്രോഫിറ്റ് നേതാക്കൾ, കോളേജ് പ്രസിഡന്റുമാർ, പണ്ഡിതന്മാർ എന്നിവരെ വിളിച്ചുകൂട്ടി.  സംഘാടകർ ഒരു പത്രക്കുറിപ്പ് ഇറക്കി, “അമേരിക്കൻ ഇവാഞ്ചലിക്കലിസത്തിൻ്റെ  നിലവിലെ അവസ്ഥയെക്കുറിച്ച് സത്യസന്ധമായ ഒരു സംഭാഷണം”  ഇവിടെ നടന്നിട്ടുണ്ട്. അമേരിക്കൻ ഇവാൻജെലിസത്തിലെ  ശക്തിയേറിയ രണ്ടു പ്രധാന ഗ്രൂപ്പുകളിലെ കോസ്മോപോളിറ്റൻ വിഭാഗം ആണ് ഇവർ . ഇവാൻജെലിസത്തിൻ്റെ  കാതലായ വിശ്വസങ്ങളെ മുറുകെ പിടിക്കുന്ന ഉയർന്ന നിലവാരം ഉള്ള യാഥാസ്ഥികരുടെ ഗ്രൂപ് ആണ് ഇവർ. ഇവരാണ് കിംഗ് മേക്കേഴ്‌സ്. ജഡ്ജികളെ നോമിനേറ്റ് ചെയ്യുക, പോളിസികൾ തീരുമാനിക്കുക, സ്ഥാനാർത്ഥികൾ ആരെന്നു തീരുമാനിക്കുക എന്നിങ്ങനെ ഇവാൻജെലിക്കരുടെ ബ്രെയിൻ ആണ് ഇ വിഭാഗം. മറ്റേ വിഭാഗത്തെ കൂടുതൽ ജനകീയം എന്ന് വിളിക്കാം. ജോയൽ ഓസ്റ്റിൻ്റെ  മെഗാ ചർച് പോലെയുള്ള വിഭാഗം. ഇവർക്ക് കൂടുതൽ പോപ്പുലാരിറ്റി ഉണ്ട്, വോട്ടർമാർ ഉണ്ട്. ഇവർക്ക് അമേരിക്കയുടെ രാഷ്ട്രീയ മാനദണ്ഡങ്ങളെ നിർണ്ണയിക്കാനും മാറ്റിമറിക്കാനും ഉള്ള മസിൽ പവർ ഉണ്ട്. ഇവരെയാണ് ട്രംപ് ചാക്കിട്ടു പിടിച്ചു കീശയിൽ ആകിയിരിക്കുന്നതു. ഇവർ എല്ലാവരും വോട്ടുചെയ്യും, അതിനാൽ ഇവരുടെ ശക്തി; സാദാരണ രാഷ്ട്രീയ നിരീക്ഷകരുടെ ബ്രെയിൻ പവറിലും അതീതം ആണ്. 2016 ൽ ട്രംപ് തോറ്റു പോകും എന്നു പ്രവചിച്ച പണ്ഡിറ്റുകളെ മുട്ടുകുത്തിച്ചതും ഇവർ തന്നെ. എന്നാൽ അതിലും രസകരം ആണ് 2016 ലെ യഥാർത്ഥ കണക്കുകൾ:-

 2016:- രജിസ്റ്റേർഡ് വോട്ടർമാർ = 156.6 മില്യൻ. ഹിലരിക്ക് കിട്ടിയ വോട്ട്= 65.8 മില്യൺ, ട്രംപിന് കിട്ടിയ വോട്ട് = 62.9 മില്യൺ. വോട്ടുകൾ ചാപിള്ളകൾ ആക്കിയവ്ർ = 7.8 മില്യൺ. വോട്ട് ചെയ്യാത്തവർ= 21.1 മില്യൺ. കൂടാതെ; വോട്ടു ചെയ്യുവാൻ യോഗ്യത ഉണ്ടെങ്കിലും വോട്ട് ചെയ്യുവാൻ രെജിസ്റ്റർ ചെയ്യാത്തവർ, വോട്ട് ചെയ്യുവാൻ നിലവിൽ ഉള്ള നിയമങ്ങൾ കാരണം അനുവാദം ഇല്ലാത്തവർ, വെളുത്തവരുടെ ഭൂരിപക്ഷം ഉള്ളിടത്തു  വോട്ട് നിഷേധിക്കപ്പെട്ട  ന്യൂനപക്ഷർ, - ഇ കണക്കുകൾ നോക്കിയാൽ അമേരിക്കയുടെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത്  ഇവിടുത്തെ ഭൂരിപക്ഷം അല്ല; ന്യൂനപക്ഷം ആണ്. . ഇലക്ഷനിലെ വൻ തുറുപ്പു ഗുലാൻ ആണ് ഇലക്റ്ററൽ വോട്ട്. അപ്പോൾ ഇവാൻജെലിക്കരെ എതിർക്കുന്ന  മറ്റു വിഭാഗങ്ങൾക്കും  ഇലക്ഷൻ റിസൾട്ടിനെ മാറ്റിമറിക്കാം.
    ട്രംപിന്, പോപ്പുലർ ഇവാൻജെലിക്കർ കൊടുക്കുന്ന സപ്പോർട്ട്  ഏതു സമയത്തും മാറ്റി മറിക്കപ്പെടാം. ട്രംപിന് എതിരായി ഉള്ള ഒരു കോടതി വിധി, ഒരു കരിസ്മാറ്റിക്ക്  ഉപദേശി,  ഒരു സ്ത്രി പീഡനം കേസ്, റഷ്യൻ
 ബന്ധം-  മറ്റൊരു സ്റ്റോർമി ഡാനിയേൽ; ഇങ്ങനെയുള്ള അനേകം കൊടുകാറ്റുകളിൽ ഏതെങ്കിലും മതി ട്രംപ് താഴെ വീഴാൻ. ഇമിഗ്രൻസിനോട് കാണിക്കുന്ന ശത്രുത, മുസ്‌ലിം വിരോധം, റേസിസം, ബുദ്ധി ശൂന്ന്യത, മാന്യത ഇല്ലാത്ത വാക്കുകളും പെരുമാറ്റവും, ഒറ്റയാൻ പ്രവണത -ഇവ ഒക്കെ ട്രംപിനെ വീഴിക്കാൻ കഴിവ് ഉള്ള കോടാലികൾ ആണ്. വീഴ്ച്ചക്കു മുമ്പുള്ള നിഗളം ആയിട്ട് ആണ്  ട്രമ്പിൻ്റെ  പ്രവർത്തികളെ  ഭൂരിഭാഗവും കാണുന്നത്.

  അമേരിക്കയിൽ ഇന്ന് കാണുന്ന വംശീയ വെറുപ്പിൻ്റെ  പൂർണ കാരണം ട്രംപും, ട്രംപിസ്റ്റുകളും ആണ്. ട്രംപിന് അനുകൂലമായും എതിരെയും ഉള്ള ദേശീയവും വ്യക്തിപരവും ആയ മനോഭാവങ്ങളെ നിയന്ത്രിക്കുന്നതു എന്താണ്?  പരമ്പരാഗത രാഷ്ട്രീയ നിരീക്ഷകരെ  വട്ടു പിടിപ്പിക്കുന്ന രീതിയൽ ആണ് ട്രംപ്  എപ്പോഴും   പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. ഒരു നിഗൂഢ പക്ഷം; ട്രംപിനെ  അന്ധമായി സപ്പോർട് ചെയ്യുന്നുണ്ടോ? ഇവരിൽ കാതലിക്‌സും, ഇവാൻജെലിക്കാരും എത്രമാത്രം. അതോ; സെനറ്റിലെ റിപ്പപ്ലിക്കൻ ഭൂരിപക്ഷം മാത്രം ആണോ ഇപ്പോൾ ട്രംപിനെ താങ്ങി നിർത്തുന്നത്.  -ടേക്കിങ് അമേരിക്ക ബാക് ഫോർ ഗോഡ്- ക്രിസ്റ്റിയൻ നാഷണലിസം ഇൻ ദി യുണൈറ്റഡ് സ്റ്റേറ്റ്സ് - എന്ന പുസ്തകത്തിൽ; ട്രംപിൻ്റെ   സപ്പോർട്ട് മതത്തിൽ നിന്ന് മാത്രം അല്ല  അമേരിക്കൻ സംസ്കാരത്തിൻ്റെ  എക്കാലത്തും ഉണ്ടായിരിക്കുന്ന  പുറത്തുകാണാത്ത വംശീയതയും ഉണ്ട് എന്നാണ് ആൻഡ്രു വയിറ്റ്ഹെഡും, സാമുവേൽ പെറിയും എഴുതിയിരിക്കുന്നത്. അടിമത്തവും, വംശവിദ്വേഷവും നിയമത്തിൻ്റെ കടലാസുകളിൽ മാത്രമേ അവസാനിച്ചിട്ടുള്ളു. കറുത്തവരോട് വെള്ളക്കാർക്കുള്ള  വെറുപ്പ്; അമേരിക്കൻ സംസ്കാരത്തിൻ്റെ  കാതൽ ആണ്. ഇ വംശീയ വെറുപ്പ് വളരെക്കാലത്തേക്കു ഇവിടെ നിലനിൽക്കും. ഇ വംശീയ വെറുപ്പുകാരെ സ്വന്തം ചിറകിൻ കീഴിൽ   കൊണ്ടുവരുവാൻ ട്രംപിന് സാധിച്ചു. ക്രിസ്റ്റിയൻ വിശ്വസം എന്ത് ആണെന്നോ, രാജ്യസ്നേഹം  എന്താണെന്നോ ട്രംപിന് അറിവില്ല, ട്രമ്പ്  കാണിക്കുന്ന ഭക്തിയും, രാജ്യസ്നേഹവും വെറും കാപട്യം മാത്രം. ട്രമ്പ് കാണിക്കുന്ന ഇ നാടകത്തിന്റെ പ്രയോജനവും ട്രമ്പിനു തന്നെ. ട്രമ്പും കുടുംബവും ഏർപ്പെട്ടിരിക്കുന്ന പല കുറ്റകൃത്യങ്ങൾ മറക്കാൻ ഇ  നാടകം കളി  സഹായിക്കുന്നു. ഇവാൻജെലിക്കരെ മാത്രം അല്ല അമേരിക്കൻ ജനതയെ മുഴുവനെയും  കബളിപ്പിക്കാൻ ട്രമ്പിനു കഴിഞ്ഞു. അമേരിക്കൻ സംസ്കാരത്തിൽ അലിഞ്ഞുചേർന്ന വംശ, വർണ്ണ വിദ്വെഷം ശക്തി പ്രാപിക്കാൻ ട്രംപിസം സഹായിച്ചു. അമേരിക്ക ക്രിസ്ത്യൻ രാജ്യം ആണെന്നും വെളുത്ത വര്ഗക്കാര്ക്ക് മാത്രം ഉള്ളത് എന്നും, ഇ ആശയത്തെ എതിർക്കുന്നവർ ഇടതുപക്ഷക്കാരും, കമ്മ്യൂണിസ്റ്റുകളും, സോഷ്യലിസ്റ്റുകളും ഒക്കെ ആണ്, ഇവർക്ക് രാജ്യ സ്നേഹവും ഇല്ല എന്ന് പ്രചരിപ്പിക്കാനും കുറേപ്പേരെ വിശ്വസിപ്പിക്കാനും ട്രംപിസത്തിനും, ഫോക്സ് ന്യൂസിനും സാധിച്ചു.  കപട രാജ്യസ്നേഹത്തിന്റെ പേരിൽ തോക്കുകൾ വാങ്ങി കൂട്ടുവാനും ഇവർക്ക് സാധിച്ചു. വെള്ളക്കാരുടെ അവകാശങ്ങൾ നേടാൻ രക്തം ചൊരിഞ്ഞുള്ള യുദ്ധത്തിനും ഇവർ തയ്യാർ. കപട ക്രിസ്ത്യൻ വിശ്വസവും, കപട രാജ്യസ്നേഹവും ഒന്നിച്ച  ട്രംപിസവും,  അവർ അംഗങ്ങൾ ആയ റിപ്പപ്ലിക്കൻ വിഭാഗവും ആണ് ട്രംപിൻ്റെ  കോട്ട. ഇതിനെ ക്രിസ്റ്റിയൻ നാഷണലിസം എന്നും വിളിക്കാം. ട്രംപിസ്റ്റുകളെ എന്തിനാണ് കുറെ വടക്കെ ഇന്ത്യക്കാരും, മലയാളികളും സപ്പോർട്ട് ചെയ്യുന്നത്? ഇവരുടെ വിവരം ഇല്ലായ്‌മയോ അതോ ഉള്ളിൽ പതുങ്ങിയിരിക്കുന്ന വർണ്ണ വെറുപ്പോ?. കറുത്തവരെ താണവർ ആയി വർണവിവേചനം ശീലിച്ച മലയാളി അമേരിക്കയിൽ വന്നു കറുത്തവരെ വെറുത്തു വർണ്ണ വിവേചകർ ആയി ട്രംപിസത്തെ പുകഴ്ത്തുന്നു. അമേരിക്കയുടെ സംസ്കാരവും രാഷ്ട്രീയവും കറുത്തവരുടെ ചോരയിൽ വളരുന്നത് ആണെന്നുള്ള വിവരം ഇവർക്ക് ഇല്ല.

    ഇവാൻജെലിക്കരിലും കത്തോലിക്കരിലും 30 %; ഓർത്തഡോക്സ് മനോഭാവം ഉള്ളവർ ആണ്. അവർ ആണ് സഭയെ നിലനിർത്തുന്നവർ. അവർ ക്രിസ്റ്റിയൻ നാസണാലിസത്തിനു എതിർ ആണ്.  ഇവർ വലിയ വിശ്വസികളും, നന്മ്മ പ്രവർത്തികൾ ചെയ്യുന്നവരും, ബൈബിൾ വായന, പള്ളിയിൽ പോകുക, പ്രാർത്ഥന; എന്നിവയിൽ വ്യാപിർതരും ആണ്. കിർസ്റ്റിയൻ  സ്നേഹം വളരുവാൻ അവർ ആഗ്രഹിക്കുന്നു. മിഡിൽ ഈസ്റ്റിൽ നിന്നുള്ള മുസ്ലീമുകൾ എല്ലാം ടെററിസ്റ്റുകൾ ആണ്, ആശ്രയം തേടിവന്നവരെ കൂട്ടിൽ അടക്കുക, മെക്സിക്കോക്കാർ എല്ലാം കുറ്റവാളികൾ ആണ്,  എന്നിങ്ങനെ ഉള്ള അമേരിക്കൻ നാഷണലിസ്റ്റുകളുടെ ആശയങ്ങളെ യുവതലമുറ എതിർക്കുന്നു.  ഇവാൻജെലിസ്റ്റുകൾ  വർണ്ണ വംശ വെറുപ്പ് കാണിക്കുന്നില്ല എങ്കിലും അവരുടെ ദിവസേന ഉള്ള ജീവിതത്തിലും, അവർക്കു ചുറ്റുപാടും ഉള്ള സംസ്ക്കാരത്തിലും വർണ്ണ,വംശ വെറുപ്പ് ഉണ്ട്.  ഇന്നത്തെ തലമൂത്ത മൂരാച്ചികൾ ചത്തു ഒടുങ്ങിയശേഷം വരുന്ന അടുത്ത യുവ തലമുറ ഭൂരിപഷം ആകുന്ന  കാലത്തു വംശ വെറുപ്പ് കുറയും എന്ന് ആശിക്കാം.
    
     ട്രംപിസത്തിന്റെ മരണമണി കേൾക്കുവാൻ ആഗ്രഹിക്കുന്നവർ ആണ് ഭൂരിപക്ഷം ജനങ്ങളും. 2020 ൽ ട്രംപ് പരാജയപ്പെടുന്നതോടെ ഇവാൻജെലിക്കൽ വെള്ളക്കാർ ട്രംപിസത്തെ ഉപേക്ഷിക്കും. എന്നാൽ ട്രംപ് വിതച്ച വർണ്ണ വെറുപ്പ് കുറേക്കാലം കൂടി നിലനിക്കും.  ട്രംപിസത്തെ ആലിംഗനം ചെയ്തത് നിമിത്തം  നാശ നഷ്ടങ്ങൾ അനുഭവിക്കുന്ന കത്തോലിക്ക സഭയും, വെള്ള ഇവാൻജെലിക്കരും ഒരിക്കലും നഷ്ടത്തിൽ നിന്നും കരകയറുകയില്ല. ഇവരിൽ നിന്നും വേർപിരിഞ്ഞ മനുഷസ്നേഹികൾ ഒരിക്കലും തിരികെ വരില്ല. ഇതുപോലെ മതരഹിതരുടെ  എണ്ണം വർധിക്കുമ്പോൾ തിയോക്രസിയും ശോഷിച്ചു ചുരുങ്ങും. അ  നല്ല നാളുകൾക്കുവേണ്ടി  നിങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുക. നഷ്ടപ്പെടുവാൻ വിലങ്ങുകൾ മാത്രം, നമുക്ക് ലഭിക്കുന്നതോ! എല്ലാ മാനുഷരും സഹോദരരെ പോലെ, സമാദാനത്തിൽ  സന്തോഷത്തോടെ ജീവിക്കുന്ന ഒരു നല്ല സമൂഹം. -andrew
PS:-           ദി സ്പിരിച്വൽ ഡെയിൻജർ ഓഫ് ഡൊണാൾഡ് ട്രംപ് എന്ന പേരിൽ;   30  ലേഖനങ്ങൾ ഉള്ള പുസ്തകം   ഇവാൻജെലിക്കൽ നേതാക്കൾ പ്രസിദ്ധികരിച്ചു. 'ദി ക്രിസ്റ്റിയൻ പോസ്റ്റ് ' ആണ് ഇ വാർത്ത അറിയിച്ചത്.  ട്രംപിന് വെള്ളക്കാരായ ഇവാൻജെലിക്കർ കൊടുക്കുന്ന പിന്തുണ പുനപരിശോധന ചെയ്യുവാൻ ഇവർ ആഹ്വാനം ചെയുന്നു. ട്രംപിനെ പിന്തുണക്കുന്നത് നിമിത്തം തെറ്റായ മെസ്സേജ് ആണ് ഇവാൻജെലിക്കർ നൽകുന്നത്.  ട്രംപ് ക്രിസ്റ്റിയൻ / ബൈബിൾ അനുസരിച്ചു ജീവിക്കുന്നവൻ ആണോ എന്നത് നിങ്ങൾ ഒന്നുകൂടി നോക്കണം എന്ന് ഇ പുസ്തകത്തിലെ എഴുത്തുകാർ ഇവാൻജെലിക്കരോട് ആവശ്യപ്പെടുന്നു.  പുസ്തക എഡിറ്റർ  റോൺ സൈഡർ, ക്രിസ്റ്റിയൻ പോസ്റ്റിനോട് ഇപ്രകാരം പറഞ്ഞു. ' ഇ പുസ്തകത്തിന്റെ തലക്കെട്ട് നിങ്ങളെ ഭ്രാന്തു പിടിപ്പിക്കും എന്ന് തോന്നിയാലും, നിങ്ങൾ ഇ പുസ്തകം വായിക്കണം. നിങ്ങൾ എന്ത് ചെയ്യണം എന്ന് ഞങ്ങൾ പറയുന്നില്ല. പക്ഷെ പ്രാർത്ഥനയോടുകൂടെ ചിന്തിക്കുക. ഇ പുസ്തകത്തിൽ പറയുന്ന സത്യങ്ങൾ മനസ്സിൽ ആക്കി തീരുമാനങ്ങൾ എടുക്കുക. എങ്ങനെ വോട്ട് ചെയ്യണം എന്ന് പുസ്തകം പറയുന്നില്ല. നിങ്ങൾ ബൈബിളിനെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പിനെയും, സ്ഥാനാർത്ഥിയെയും വിലയിരുത്തണം. ട്രംപിന്റെ പോളിസികളും പ്രവർത്തനങ്ങളും ബൈബിൾ അനുസരിച്ചാണോ എന്ന് നിങ്ങൾ ചിന്തിക്കുക. -ആൻഡ്രൂ
Join WhatsApp News
Boby Varghese 2020-06-20 06:29:06
The first three and a half years of Donald Trump produced the least amount of racial tension in this country in its history. Peaceful and peaceful. The minorities saw their economic status is getting better and they started to enjoy better food, better clothes, better houses etc, all because of the hard work of Donald Trump. They started to smile and laugh. Trump's prison reform let hundreds of minorities to get out of jail and they started to mingle with our society. A Trumpist can be defined as one who loves his country and of course is proud of his country. A Trumpist is happy and thankful to God to be in this great country while an anti-Trumpist is angry to be in this wretched nation.
Boby Varghese 2020-06-20 06:39:13
73 % of Americans, who go to attend church services, usually vote for Republicans while 88 % of Atheists support the Democrats. Atheists always think that they are superior in intelligence and look down upon religious with contempt. God is synonymous with Love. No God means no Love. Evil flourishes where there is no God or no Love. Theocracy ! My aahws.
God- I AM What I AM 2020-06-20 10:56:38
God and gods are only convenient means, reflections of the world of names and forms, mere symbols to move and awaken the mind. They take birth in the human mind, they live and die in the human mind. If there is a real god, all theology describes God as infinite, omnipotent, omnipresent & Incomprehensive. God being INCOMPREHENSIVE- how can you say God is Love? If God is Love who is responsible for all the EVILS done in the name of God?-
Jayalakshmy Nair 2020-06-20 12:10:46
Excellent scientific analysis on American Politics. You should write this in English to help Political students in America. I know you wrote in Malayalam to educate Malayalees. But they won't change, they are old & stubborn, they won't earn either. Sadly there are young Malayalees; seems they graduated from trump fake University. Well; you guys know- for a person with an IQ of 80; another one with 81 IQ is a genius. All these darkness will be gone by the New year.
ജോണ്‍ സാമുവേല്‍ 2020-06-20 13:49:34
നിങ്ങളുടെ ഹൃദയം അധിഭക്ഷണത്താലും, മദ്യപാനത്താലും, ഉപജീവനചിന്തകളാലും ഭാരപെട്ടിട്ട്, ആ ദിവസം നിങ്ങൾക്ക് പെട്ടെന്ന് കെണി പോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ. അത് സർവ്വ ഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. ആകയാൽ ഈ സമ്പവിപ്പാനുള്ള എല്ലാറ്റിലും നിന്ന് ഒഴിഞ്ഞു പോകുവാനും, ക്രിസ്തുവിന്റെ മുൻപിൽ നിൽക്കാൻ നിങ്ങൾ പ്രാപ്തർ ആകേണ്ടതിനും സധാകാലവും ഉണർന്നു, പ്രാർത്ഥിച്ചു കൊണ്ടിരിക്കുക. ട്രംപിനെയും കൂടെ നില്‍ക്കുന്ന എല്ലാവരെയും ഉപെഷിക്കുക , നിങ്ങള്‍ നിത്യ നരകത്തില്‍ വെന്തു മരിക്കാതിരിക്കാന്‍ ആകല്‍ കറുസയെ ഉപെഷിക്കുക. കര്‍ത്താവിനോട് ഞാന്‍ അപേഷിക്കുന്നു.- സ്തോത്രം,
Gayathri Krishnakumar 2020-06-20 15:06:19
ഒരു രാഷ്ട്രീയപാർട്ടിയുടേയും അടിമ ആകാതിരിക്കുക .....നന്മ തിന്മകളെ തിരിച്ചറിയുക ..... ശരി ആരു ചെയ്താലും അങ്ങികരിക്കുക. തെറ്റ് ആര് ചെയ്താലും തെറ്റാണ് എന്ന് പറയാൻ ധൈര്യം കാണിക്കുക.... സ്ഥാനമാനങ്ങൾക്ക് വേണ്ടി ന്യായികരണം നടത്താതിരിക്കുക ..... അന്ധമായ രാഷ്ട്രീയ ആരാധനയും വിദ്വേഷവും ഉപേക്ഷിക്കുക. തുടങ്ങിയ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൂടുതൽ നന്നായിരുന്നു എന്ന് ഒരു എളിയ അഭിപ്രായം. വിദ്യാസമ്പന്നരും, ദീർഘവീക്ഷണവും, കാര്യപ്രാപ്തിയുമുള്ള ഭരണാധികാരികൾ ഇല്ലെങ്കിൽ നമ്മൾ പുറകോട്ട് നടക്കും. രാജ്യത്തിന്റെ അടിത്തറ സ്വകാര്യഭീമന്മാർക്ക് തീറെഴുതപ്പെടും. രാജ്യത്തെങ്ങും അരക്ഷിതാവസ്ഥയും അസഹിഷ്ണുതയും നടമാടും. ജനങ്ങൾ അടിമകളായി വിൽക്കപ്പെടരുത് ഏതൊരു ഫാസിസശക്തിക്കു മുന്നിലും.
YESU 2020-06-20 17:04:24
എന്നേ അറിയുന്നവർ മാത്രം എന്നെ അറിയുക, അറിയാത്തവർ അറിയാൻ ശ്രമിക്കരുത്.
ജോര്ജ് പുത്തൻകുരിശ് 2020-06-20 17:29:00
ദൈവവും ചെകുത്താനും ചേർന്ന് എങ്ങനെ ഈ പ്രപഞ്ചത്തെ ഭരിക്കുന്നു എന്നത് ആൻഡ്രുസ് ഈ ലേഖനത്തിലൂടെ വളരെ ചിത്രീകരിക്കുന്നു. എന്നാൽ വായിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത ഒരു വിഭാഗത്തിന് അന്ധൻ ആനയെകുറിച്ച് ചിത്രീകരിക്കുന്നത്പോലെയാണ് അദ്ദേഹത്തിൻറെ ലേഖനം . പക്ഷെ അദ്ദേഹത്തിന്റ ലേഖനത്തെ മനസ്സിലാക്കണമെങ്കിൽ അമേരിക്കൻ ഭരണഘടനയിൽ ചർച്ച് ആൻഡ് സ്റ്റേറ്റിന്റെ എങ്ങനെ വേര്തിരിച്ചിരിക്കുന്നു എന്നും അതിന്റ സാഹചര്യമെന്താണെന്നും അറിഞ്ഞിരിക്കേണ്ടതാണ് . സെപറേഷൻ ഓഫ് ചർച്ച് ആൻഡ് സ്റ്റേറ്റ് എന്ന് പറയുന്നത് ഫസ്റ്റ് അമെൻഡ്മെണ്ടിലെ ബിൽ ഓഫ് റൈറ്റ്‌സുമായി ബന്ധപ്പെട്ടു കാണുന്ന നിയമപരമായ ഒരു പ്രമാണമാണ് . അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്, " സംഘടിത മതത്തെ ആദരിച്ചുകൊണ്ടോ അവർക്ക് സ്വതന്ത്രമായി അവരുടെ അനുഷ്ഠാനങ്ങളെ തടഞ്ഞുകൊണ്ടോ കോൺഗ്രസ്സ് ഒരു നിയമങ്ങളും ഉണ്ടാക്കുകയില്ല " ഇത് രൂപാന്തരപ്പെടുത്തിയെടുത്തത്, തോമസ് ജെഫേഴ്സൺ സെപറേഷൻ ബിറ്റുവീൻ ചർച്ച് ആൻഡ് സ്റ്റേറ്റ് നു കൊടുത്തിരിക്കുന്ന നിർവചനത്തിൽ നിന്നാണ് . തോമസ് ജെഫേഴ്സൺ കണക്റ്റികെട്ടിലുള്ള ഡാൻബറി ബാപ്റ്റിസ്റ്റ് അസോസിയേഷനെ അഭിസംബോധന ചെയ്ത് 1802 ജനുവരി ഒന്നിന് അയച്ച കത്തിലാണ് മസ്വാതന്ത്ര്യത്തെ കുറിച്ചദ്ദേഹം രേഖപ്പെടുത്തിയിരുന്നത്. "മതം എന്ന് പറയുന്നത് മനുഷ്യനും ദൈവവുമായുള്ള ബന്ധത്തിലാണെന്നും,അതിന്, അവന്റെ വിശ്വാസത്തിനും ആരാധനക്കും അപ്പുറമായി ആരോടും കണക്ക് ബോധിപ്പിക്കേണ്ടതില്ലെന്നും" എന്നുള്ള അടിസ്ഥാന ചിന്തയിലാണ് ചർച്ച് ആൻഡ് സ്റ്റേറ്റിനെ വേർ തിരിക്കുന്ന ഭിത്തി കെട്ടിപൊക്കിയിരിക്കുന്നത് . ഇങ്ങനെയുള്ള ഭക്തജനങ്ങൾ തിരഞ്ഞെടുക്കുന്ന നിയമനിർമ്മാതാക്കൾ ഉള്ള ഭരണകൂടത്തെ എങ്ങനെ സ്വതന്ത്രം എന്ന് വിളിക്കാൻ കഴിയും ?. ശ്രീ ആൻഡ്രുസിന്റ ലേഖനം വായനക്കാരുടെ ശ്രദ്ധയെ, ഉപരിതലത്തിൽ സ്റ്റേറ്റ് ആൻഡ് ചർച്ച് സെപ്പറേറ്റാണന്നുള്ള തെറ്റുധാരണ പരത്തുകയും എന്നാൽ അവർ അതിന്റെ മറവിൽ നടത്തുന്ന അവിഹിത ബന്ധത്തെ കാട്ടി തരുവാനായി, വായനക്കാരെ , അവരുടെ കിടപ്പറയിലേക്ക് കൂട്ടികൊണ്ട് പോകയുമാണ്. 73 % ഇവാഞ്ചലിസ്റ്റ് വോട്ടു ചെയ്ത് ട്രംപിനെ അധികാരത്തിൽ ഇരുത്തിയപ്പോൾ വോട്ടു ചെയ്തവരെ കുറ്റം പറയുന്നതിൽ കാര്യമില്ല. കാരണം വോട്ടു ചെയ്യുന്നവരിൽ പലരും ഈ കിടപ്പറയിൽ നടക്കുന്ന അവിഹത ബന്ധത്തിനെ കുറിച്ച് തത്പരല്ല. എന്നാൽ അമേരിക്കയിലെ ഇവാഞ്ചലിക്കൽ ഗ്രൂപ്പിന്റെ തലപ്പത്ത് ഇരിക്കുന്നവർ പലരും കോടീശ്വരന്മാരാണ്. മറ്റുള്ളവരുടെ അദ്ധ്വാനഫലത്തിൽ നിന്നും ജീവിതം ആഘോഷിക്കുന്നവർ. അവരുടെ പണത്തിന്റെ വരവ് ചിലവുകൾ ദൈവത്തിന് കൊടുത്താൽ മതി. അവർക്ക് ടാക്സ് കൊടുക്കണ്ട . അവിഹിത ബന്ധങ്ങളും, സ്വവർഗ്ഗരതിയും തുടരാം. അത്തരക്കാർ ട്രംപിനെപ്പോലുള്ളവരുടെ ടാക്സിനെകുറിച്ചോ അയാളുടെ കാമകേളികളെ കുറിച്ചോ ആകുലരല്ല . വിഡ്ഢികളായ ജനം പുറകിൽ ഉള്ളടത്തോളം കാലം അവർക്ക് ആരെയൂം ഭയപ്പെടേണ്ട . ആൻഡ്രുസിന്റെ തിയോക്രസി ലേഖനം വായിച്ചപ്പോൾ എനിക്ക് തോന്നിയ ചിന്തകൾ ഇവിടെ എഴുതിയെന്നേയുള്ളു .
Chacko Jacob 2020-06-21 05:45:23
പ്രബോധനങ്ങൾ കൊണ്ടല്ല ആരും ജീവിക്കുന്നത്; അവയിൽ നിന്നു പ്രചോദനവുൾക്കൊണ്ടുള്ള പ്രവൃത്തികൾ മൂലമാണു്! പറയുന്നതിലെ ഭംഗിയോ, എഴുതുന്നതിലെ അക്ഷരവടിവോ അല്ല, ഉദ്ബോധനങ്ങളുടെ സൗകുമാര്യം. മാതൃകകളായി ജീവിക്കുന്നവരുടെ സ്ഥിരതയയും, അനുകരിക്കുന്നവരിലെ ജീവിത വിശുദ്ധിയുമാണു്, പ്രബോധനങ്ങളെ പ്രവൃത്തീപഥത്തിലെത്തിക്കുന്നതു്!
Aswathy Krishnan. 2020-06-21 06:08:24
എന്തു വായിക്കുന്നുവെന്നതു പോലെ പ്രധാനമാണു്, എന്തിനു വേണ്ടി വായിക്കുന്നുവെന്നതും ! ഓരോ വായനയും വ്യത്യസ്ഥമാണു്. വായന, ആകാംക്ഷ കൊണ്ടാകാം; അറിവിനു വേണ്ടിയാകാം; അനുഭവത്തിനോ, അനുകരണത്തിനോ വേണ്ടിയുമാകാം. ഗ്രന്ഥങ്ങളുടെ വിശുദ്ധിമാത്രമല്ല, വായിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയും കൂടിയാണു്, അവയെ പ്രസക്തമാക്കുന്നതു്! നിങ്ങളുടെ ഇ ലേഖനം വളരെ ശ്രദ്ധേയം ആണ്. അമേരിക്കൻ രാഷ്ട്രീയത്തിന്റെ യാഥാർഥ്യം നിങ്ങൾ തുറന്നു കാട്ടി. പക്ഷെ മലയാളിക്ക് ഇതൊന്നും ഒരു പ്രശനം അല്ല. LGBTQ ക്കാരെ എതിർക്കുന്നവരെയാണ് പലപ്പോഴും മോട്ടലിൽനിന്നും പിടികൂടുന്നത്. ലിൻസി ഗ്രഹാമിനെ നോക്ക് അയാൾ എത്ര കപടൻ ആണ്. സ്വന്തം വീട്ടിൽ സ്ത്രികൾ ഉണ്ട് എന്നത് മറന്നു ആണ് മലയാളികൾ ട്രമ്പിനെ പിന്തുണക്കുന്നത്. വായന ശീലം വളരെ കുറഞ്ഞ മലയാളി എങ്ങനെ നന്നാവും? വീണ്ടും ഇതുപോലെ ഉള്ള ലേഖനങ്ങൾ പ്രതീഷിക്കുന്നു. - അശ്വതി കൃഷ്ണൻ.
William Greider 2020-06-21 14:57:54
Theocracy Versus Democracy How the reckless Hobby Lobby decision has excited the imagination of the right-wing. By William Greider The public wrath directed at God-fearing Republican politicians in Indiana and Arkansas is pounding on the wrong Christians. The real culprits are the five Bible-thumping conservatives on the Supreme Court. They inspired this controversy with their inflammatory decision last year in the Hobby Lobby case. The Supreme justices ruled then that corporate owners possess religious convictions entitled to First Amendment protection against intrusions by the federal government. That case was about birth control and Obamacare’s mandated healthcare coverage. But the Court’s half-baked logic excited the imagination of right-wing activists and lawyers. If employers can reject the birth-control pills for their employees by citing their religious objections to contraception, do employers also have a right to refuse serving gay couples because they abhor same-sex marriages? Conservatives set out to initiate state laws and lawsuits designed to provoke more constitutional conflicts between church and state—cases that can wind up before the Supreme Court and will be decided by the same right-wing majority that issued the Hobby Lobby ruling. However, one citizen’s religious convictions may look like old-fashioned bigotry to other citizens who suffer the consequences. Alex Luchenitser of Americans United for Separation of Church and State wonders if the Supreme Court has opened the door to “a new era of inequality.” “Hobby Lobby,” he wrote in the Harvard Law and Policy Review, “is a sweeping decision that threatens to turn the Religious Freedom Restoration Act of 1993 (RFRA) into a law that, instead of protecting religious freedom, allows religious believers to force their faith on others in a variety of ways.” Before the recent uproar occurred, Luchenitser had predicted it. Hobby Lobby“may trigger a drastic uptick in claims for religious exemptions,” he said, though plaintiffs in the most publicized cases (like the photographer who refused to do wedding pictures for a gay couple) have so far lost in court. The Hobby Lobby decision “may particularly impact LGBT cases,“ he explained. Because there is no federal law prohibiting discrimination against LGBT citizens, so most of the new cases will originate at the state level under state laws. Complaints that gain traction can eventually wind up in federal courts. President Obama, for example, issued an executive order telling federal contractors they must not discriminate against gays and lesbians. “It will not be surprising if religiously affiliated federal contractors rely on Hobby Lobby to argue for an exemption to the prohibition against anti-LGBT discrimination,” Luchenitser wrote. This result is very different from what Senators Orrin Hatch of Utah and Teddy Kennedy of Massachusetts had in mind back in 1993 when they co-sponsored the original RFRA. Both senators emphasized that the original legislation was a bipartisan attempt to avoid petty church-state conflicts and defuse nettlesome issues that might mean a lot to various faith groups but have only a trivial effect on government’s objectives. Should horse-drawn Amish buggies be compelled to carry a state-required warning of a slow-moving vehicle? Does a municipal law banning the consumption of alcohol apply to serve wine at communion services? Did a public school ban on wearing headgear in class prohibit Jewish yarmulkes? The Roberts Court blew away the original law’s careful restraints. The justices reinterpreted the RFRA and granted First Amendment rights to the private religious views of some company owners. Some of the new laws enacted by state legislatures like Indiana’s attempt to expand things further. When Governor Mike Pence insisted Indiana’s law did not explicitly authorize discrimination against gays, he was technically correct. What he didn’t say is that the law is deliberately designed to encourage true believers to litigate and it strengthens their legal foundation for winning. There will be more lawsuits because the justices created their own ambiguities in Hobby Lobby that can provide the fodder for more Supreme Court decisions. The Court, for instance, did not ask the employees at Hobby Lobby how they felt about their boss’s declaration of conscience. Would they be fired if they express dissent? Does the First Amendment protect their conscience and free speech? Nor did the Supreme Court make clear whether these new religious rights apply only to closely held corporations controlled by families or also for very large companies theoretically “owned” by millions of shareholders and institutional investors including union pension funds. How would any prudent investor find out what his company’s religious values? The Hobby Lobby case opens important implications for corporate governance that I suspect most companies would dread. Walmart is a leading example of potential contradictions—the largest retailer in the nation with 2.2 million employees and controlled by a family of four billionaires with a total net worth around $156 billion. Wal-Mart swiftly announced its opposition to Arkansas’s “religious freedom” legislation and this “good guy” declaration was joined by many other influential corporate names. The media described their decision as “good for business,” and perhaps it was. But I have a hunch something more was involved. Savvy corporates may also see a dangerous potential for them in mixing law and religious values in an unstable brew. If the corporation has the right to protect itself from the government by hiding behind its supposed religious values, does the public have a right to know what those values are? The lawyer for Americans United for Separation of Church and State drew a strong conclusion: “Religions should not become a (T) trump card that allows one who professes it to hire or serve whomever they want. Hobby Lobby represents a step in the direction of such a retrograde society, atomized and divided by corporate theocracy.” Trump and Evangelicals are joining together to enforce their belief on the majority who believe that there is no right for these religious fanatics to enforce their beliefs on them. Vote Trump out and his theocratic supporters out of White House to safeguard our first amendment. Posted by Anthappan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക