Image

ആരോഗ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളിയുടെ വിവാദ പ്രസ്താവന പ്രതിഷേധാര്‍ഹം: റിയാദ് കേളി

Published on 19 June, 2020
ആരോഗ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളിയുടെ വിവാദ പ്രസ്താവന പ്രതിഷേധാര്‍ഹം: റിയാദ് കേളി


റിയാദ് : ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനകള്‍ തികച്ചും നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്ന് റിയാദ് കേളി കലാസാംസ്‌കാരിക വേദി.

നിപ്പയുടെ പ്രാഥമിക ഘട്ടത്തില്‍ തന്നെ അത് കണ്ടെത്താനും വ്യാപിക്കുന്നത് തടയാനും ആരോഗ്യ മന്ത്രി എന്ന നിലയില്‍ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കൈക്കൊണ്ട നടപടികള്‍ സമൂഹം ഒന്നടങ്കം അംഗീകരിച്ചതാണ്. ലോകത്തിന്റെ പലയിടങ്ങളിലും നിപ്പ വൈറസ് ബാധ മൂലം നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. എന്നാല്‍ കേരളത്തിലെ പൊതുജനങ്ങളുടെ സഹകരണത്തോടെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈറസ്ബാധ വ്യാപനം തടയുന്നതിനും, മരണം കേവലം 17 പേരില്‍ ഒതുക്കുന്നതിനും നമുക്ക് കഴിഞ്ഞത് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വരെ പ്രശംസ പിടിച്ചു പറ്റിയതാണ്.

യുഡിഎഫ് ഭരണത്തിലെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം കുത്തഴിഞ്ഞ പൊതുജനാരോഗ്യ മേഖലയെ തന്റെ ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെ ആരോഗ്യമേഖലയിലെ കേരള മോഡല്‍ ആയി മാറ്റിയെടുക്കാന്‍ കഴിഞ്ഞത് ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനം മൂലമാണ്. അത്തരം പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കാനും എല്ലാ നല്ല കാര്യങ്ങളെയും എതിര്‍ക്കാനുമുള്ള പ്രതിപക്ഷത്തിന്റെ മറ്റൊരു വൃഥാശ്രമമായി മാത്രമേ കെപിസിസി പ്രസിഡന്റിന്റെ ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളെ കാണാന്‍ കഴിയൂ എന്ന കേളി സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു.

സ്ത്രീവിരുദ്ധവും തന്റെ പദവിക്ക് യോജിക്കാത്തതുമായ പ്രസ്താവനകള്‍ പിന്‍വലിച്ച് കേരളത്തിലെ ജനങ്ങളോട് മാപ്പുപറയാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തയ്യാറാവണമെന്ന് കേളി ആവശ്യപ്പെട്ടു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക