ഇന്ത്യയും ചൈനയും സംഘര്‍ഷം ലഘൂകരിക്കണം: ജര്‍മനി
EUROPE
19-Jun-2020
EUROPE
19-Jun-2020

ബര്‍ലിന്‍: ഇന്ത്യയും ചൈനയും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ആവശ്യമായ സമാധാനപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ്.
ഇന്ത്യയും ചൈനയും വളരെ വലിയ രാജ്യങ്ങളാണ്. ഈ സംഘര്‍ഷം കൂടുതല്‍ ഗുരുതരമായ സൈനിക സംഘര്‍ഷമായി മാറിയാലുള്ള അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാവില്ല. ഇരുപക്ഷത്തെയും സമാധാനത്തിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മാസ് വ്യക്തമാക്കി.

ഈ വിഷയത്തില്‍ നേരിട്ട് ഇടപെടാന്‍ ജര്‍മനി ഉദ്ദേശിക്കുന്നില്ല. എന്നാല്‍, സൈനിക സംഘര്‍ഷം ഒഴിവാക്കുന്നതിന് ജര്‍മനി സ്വാധീനം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതല്ലാതെ മധ്യസ്ഥ തലത്തിലുള്ള ഇടപെടല്‍ ജര്‍മനി ഉദ്ദേശിക്കില്ലെന്നും മാസ് ആവര്‍ത്തിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments