Image

ഫോമ സാമൂഹ്യസേവന പാതയില്‍

ബിനോയി തോമസ്‌ Published on 14 July, 2011
ഫോമ സാമൂഹ്യസേവന പാതയില്‍
വാഷിംഗ്‌ടണ്‍ ഡി.സി: ഫോമ ക്യാപ്പിറ്റല്‍ റീജിയന്‍ സംഘടിപ്പിച്ച സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ വനിതകളും കുട്ടികളുമടങ്ങുന്ന സുമനസുകളായ അനേകം മലയാളികള്‍ പങ്കെടുത്തു. അഗതികളുടെ അമ്മയായ മദര്‍ തെരേസ ബാള്‍ട്ടിമോറില്‍ സ്ഥാപിച്ച `മിഷനറീസ്‌ ഓഫ്‌ ചാരിറ്റി ഗിഫ്‌റ്റ്‌ ഓഫ്‌ ഹോപ്പ്‌' എന്ന കാരുണ്യഭവനത്തിലാണ്‌ ഇവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. റീജിയനിലെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക്‌ കരുത്തും പ്രോത്സാഹനവും പകരാനായി ഫോമയുടെ ദേശീയ നേതാക്കളുമെത്തിയിരുന്നു.

എയ്‌ഡ്‌സ്‌ രോഗബാധിതരായ അഗതികളാണ്‌ പ്രധാനമായി ഈ ആതുരാലയത്തില്‍ സംരക്ഷിക്കപ്പെടുന്നത്‌. കൂടാതെ നിര്‍ധനരായ കുട്ടികളുടെ ക്ഷേമത്തിനും ആരോഗ്യപരമായ വളര്‍ച്ചയ്‌ക്കുമായി സമ്മര്‍ ക്യാമ്പുകളും ഇവിടെ നടത്തപ്പെടുന്നു. മേരീലാന്റിന്റെ അശരണര്‍ക്കും ആലംബഹീനര്‍ക്കുംവേണ്ടി വിവിധ മേഖലകളില്‍ നിശബ്‌ദ സേവനമര്‍പ്പിച്ചുകൊണ്ട്‌ മിഷനറീസ്‌ ഓഫ്‌ ചാരിറ്റി എന്ന ജീവകാരുണ്യ സംഘടന സമൂഹത്തിന്‌ മാതൃകയാകുന്നു.

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ ബിജോ ചെമ്മാന്ത്ര നന്ദി അറിയിച്ചു. സ്‌നേഹാര്‍ദ്രമായ നന്ദി വാക്കുകളും ഉച്ചഭക്ഷണവും നല്‍കിയാണ്‌ ഉപവിയുടെ സഹോദരികള്‍ സന്നദ്ധ പ്രവര്‍ത്തകരെ യാത്രയാക്കിയത്‌.
ഫോമ സാമൂഹ്യസേവന പാതയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക